അധ്യാപക ദിനത്തിൽ വിസിമാരെ വിമര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ, ഇരിക്കുന്ന പദവിയുടെ മഹത്വം വിസ്മരിക്കുന്നു. വിഭജന അജണ്ടകൾ മുന്നോട്ടുവയ്ക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ചുരുങ്ങുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. വിദ്യാഭ്യാസ മേഖലയുടെയും അധ്യാപനത്തിന്റെയും അന്തസ്സത്തയെ ആണ് ഇത് ചോദ്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അധ്യാപക ദിനാശംസ പോസ്റ്റിലാണ് മന്ത്രിയുടെ വിമര്‍ശനം.
‘ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പദവിയുടെ മഹത്വം വിസ്മരിക്കുന്നു’; വിസിമാരെ വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

