കേരള ടെന്നീസ് വോളിബോൾ അസോസിയേഷൻ: കാപ്പിൽ മുഹമ്മദ് പാഷ (പ്രസിഡണ്ട്) ടി.എം അബ്ദുറഹിമാൻ (സെക്രട്ടറി)
കേരള ടെന്നീസ് വോളിബോൾ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന് അടുത്ത നാല് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കാപ്പിൽ മുഹമ്മദ് പാഷ ( പ്രസിഡണ്ട്) ജേക്കബ് ആലപ്പാട്ട് (സീനിയർ വൈസ് പ്രസിഡണ്ട്), എ. ശശിധരൻ, ഏ.ടി ജോൺ, ഏ.കെ മുഹമ്മദ് അഷ്റഫ്, വി.കെ തങ്കച്ചൻ (വൈസ് പ്രസിഡണ്ടുമാർ) ടി.എം അബ്ദുറഹിമാൻ (സെക്രട്ടറി) എൽദോ കുര്യാക്കോസ്, ഷാജു പറക്കോടൻ, ലൂയിസ് (ജോയിന്റ് സെക്രട്ടറിമാർ), പി. ഷഫീഖ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. സംസ്ഥാന ടെന്നീസ് വോളീബോൾ ചാമ്പ്യൻഷിപ്പ് ജനുവരി 24, 25 തിയ്യതികളിൽ കാസർക്കോട് വെച്ച് നടത്താൻ തീരുമാനിച്ചു.