Local

മടവൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് തെരുവിലുറക്കം ഇന്ന്

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മടവൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന തെരുവിലുറക്കം ഇന്ന് രാംപൊയില്‍ വെച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് നാളെ രാവിലെ 8 മണിക്ക് സമാപിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉത്ഘാടനം ചെയ്യും. യു.സി.രാമന്‍, ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എ.ഗഫൂര്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. പങ്കജാക്ഷന്‍, മണ്ഡലം മുസ്ലിം […]

Local

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ബിജെപി ഉപരോധിച്ചു

കുന്ദമംഗലം ; കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ബിജെപി ഉപരോധിച്ചു. ഇന്ന് നടക്കുന്ന മനുഷ്യചങ്ങലയില്‍ തൊഴിലുറപ്പ് തൊഴിലാളികളെയും -കുടുംബശ്രീ പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തി എന്ന് ആരോപിച്ചാണ് ഉപരോധം. ടി. ചക്രായുധന്‍ ഉദ്ഘാടനം ചെയ്തു – പ്രവീണ്‍ പടനിലം ആധ്യക്ഷം വഹിച്ച പരിപാാടിയില്‍ കെ.സി രാജന്‍ കെ പി .ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. ഒ.സുഭദ്രന്‍ സ്വാഗതവും പറഞ്ഞു.

Sports

ക്രസന്റ് ഫുട്‌ബോള്‍ മേളക്ക് ഇന്ന് തുടക്കം

മടവൂര്‍: കൊടുവള്ളി ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ഷിപ്പോടെ കൊട്ടക്കാവയല്‍ ക്രസന്റ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 27 ാമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഇന്ന് മുതല്‍ ക്രസന്റ് ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു .ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം എ ഗഫൂര്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്യുന്ന ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ സിന്‍സിയര്‍ കച്ചേരിമുക്കും ബ്ലാക്ക് & വൈറ്റ് എളേറ്റിലും മാറ്റുരക്കും. രണ്ടാം മത്സരം കൃത്യം 8 മണിക്ക് ലൈറ്റ്‌നിംഗ് കൊടുവള്ളി അഭിലാഷ് പൂവാട്ടുപറമ്പുമായി ഏറ്റുമുട്ടും.

Local Trending

റിസോഴ്‌സ് ടീച്ചറില്ല: മടവൂര്‍ എ.യു.പി സ്‌കൂളില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി പുറത്ത്

കോഴിക്കോട്:പൊതുവിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദമെന്ന് കൊട്ടിയാഘോഷിക്കുമ്പോഴും ഭിന്നശേഷി വിദ്യാര്‍ഷിക്കള്‍ ഇന്നും സ്‌കൂളിന് പുറത്ത് നില്‍ക്കുന്ന സാഹചര്യമാണ് പല വിദ്യാലയങ്ങളിലുമുള്ളത്. മടവൂര്‍ എ.യു.പി സ്‌കൂളിലാണ് സ്‌കൂള്‍ അധികൃതരുടെ അനുകൂല തീരുമാനമം കാത്ത് ഭിന്ന ശേഷിക്കാരനായ റിദ്‌വാന്‍ കാത്തിരിക്കുന്നത്. സ്‌കൂളില്‍ പോകാന്‍ യൂണിഫോമിട്ട് ബാഗുമെടുത്ത് കാത്തിരിക്കുന്ന ഈ ഭിന്നശേഷിക്കാരന്‍ ഒരു മാസത്തിലധികമായി വരാതിരുന്നിട്ടും സ്‌കൂളില്‍ നിന്നും ആരും തന്നെ അന്യേഷിക്കുക പോലും ചെയ്യാന്‍ തയ്യാറായിട്ടില്ല .ഭിന്നശേഷിക്കാരായ കുട്ടികളും സാധാരണ കുട്ടികളോടൊപ്പം തന്നെ പഠിപ്പിക്കണം എന്നും അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സ്‌കൂളില്‍ […]

Sports

പാറ്റേണ്‍ വോളി അക്കാദമി ആല്‍ കേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ സംഘടിപ്പിക്കുന്നു

ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച് പാറ്റേണ്‍ വോളി അക്കാദമി ആല്‍ കേരള ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ സംഘടിപ്പിക്കുന്നു. ജനുവരി 9 മുതല്‍ 12 വരെ പാറ്റേണ്‍ ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കേരളത്തിലെ എട്ടോളം പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. മന്ത്രി ടി.പി രാമകൃഷ്ണന്‍ ,. എം.കെ രാഘവന്‍ എംപി, എംഎല്‍എ പിടിഎ റഹീം, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, മുന്‍ സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, മദ്രസാ ക്ഷേമനിധി ബോർഡ് ചെയർമാൻ […]

News

അപകടത്തില്‍പ്പെട്ട എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വിമാനമാര്‍ഗം നാട്ടിലേക്ക് മടങ്ങുന്നു

ബിലാസ്പൂര്‍; മണാലിയില്‍വെച്ച് ബസ്സ് അപകടത്തില്‍പ്പെട്ട മണാശ്ശേരി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വിമാനമാര്‍ഗ്ഗം നാട്ടിലേക്ക് മടങ്ങുന്നു. കോളേജ് ടൂറിന് മണാലിയിലേക്ക് പോയ വിദ്യാര്‍ത്ഥികളുടെ ബസ്സ് ഇന്നലെ രാവിലെയായിരുന്നു അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് മൂന്ന് കുട്ടികളുടെ കൈക്ക് പരുക്കേറ്റിരുന്നു. . കൈക്ക് പരുക്കേറ്റ അനന്തിക, അര്‍ഷദ് എന്നീ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹിമാചല്‍ ഗവണ്‍മെന്റ് തലത്തിലും ബിലാസ്പൂര്‍ ഹോസ്പിറ്റലില്‍ നിന്നും വലിയ സഹായമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. കേന്ദ്ര സഹമന്ത്രി മുരളീധരന്റെ പ്രൈവറ്റ് സെക്രട്ടറിയും മറ്റും വിഷയത്തില്‍ ഇടപെട്ടിരുന്നു. ബിലാസ്പൂരിലെ […]

Local

ലോറിയിടിച്ച് അദ്ധ്യാപിക മരണപ്പെട്ടു

കുന്ദമംഗലം; മുക്കാളി ദേശീയപാദയില്‍ ലോറിയിടിച്ച് അദ്ധ്യാപിക മരണപ്പെട്ടു. കുന്ദമംഗലം പിലാശ്ശേരി എയുപി സ്‌കൂളിലെ അദ്ധ്യാപിക കല്ലാമല പൊന്നന്‍കണ്ടി ഭവിത(42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം. ഭര്‍ത്താവ് രാജീവന്‍(പൊന്നങ്കണ്ടി ജിഎച്ച്എസ് അഴിയൂര്‍, ജിയുപിഎസ് തിരുവള്ളൂര്‍), പിതാവ് പരേതനായ ബാലകൃഷ്ണന്‍ വെങ്ങലശ്ശേരി, മാതാവ് പ്രഭാവതി, മക്കള്‍; കീര്‍ത്ത രാജീവ്, കാര്‍ത്തിക്, സഹോദരന്‍ വിനോദന്‍.

Kerala

പിണറായിക്കെതിരെ രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ്

പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ്. ബി.ജെ.പിയുടെ രാജ്യസഭാംഗം ജി.വി.എല്‍ നരസിംഹ റാവുവാണ് നോട്ടീസ് നല്‍കിയത്. കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയം പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്ന് ആരോപിച്ചാണ് ് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച ചേരുന്ന അവകാശ സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ബി.ജെ.പി എം.പിയുടെ ആവശ്യം. നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും ഇത് പാര്‍ലമെന്റിന്റെ അവകാശം ഹനിക്കുമെന്നും നോട്ടീസില്‍ പറയുന്നു. കേരള നിയമസഭയിലെ ഭരണ […]

News

മണാലിയിലേക്ക് യാത്രപോയ ബസ്സ് അപകടത്തില്‍പ്പെട്ടു

  • 31st December 2019
  • 0 Comments

3 പേര്‍ക്ക് പരുക്ക് മണാലിയിലേക്ക് യാത്രപോയ എംഇഎസ് കോളേജ് ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സ് അപകടത്തില്‍പ്പെട്ടു. കോളേജില്‍ നിന്ന് യാത്രപോയ 51 കുട്ടികളും മൂന്ന് അദ്ധ്യാപകരുമടങ്ങുന്ന സംഘമുള്ള ബസ്സാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്. ബിലാസ്പൂരില്‍വെച്ചാണ് അപകടം. കൈക്ക് പരിക്ക് പറ്റിയ മൂന്ന് കുട്ടികളെ ചണ്ഡീഗടിലെ പിജിഐ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. അര്‍ഷാദ്, അനന്തിക, ഷാനു അൻസൽ, എന്നീ കുട്ടികള്‍ക്കാണ് കൈക്ക് പരിക്കേറ്റത്. ബാക്കി 31 ഓളം പേര്‍ക്ക് ചെറിയ പരിക്കുകളേയുള്ളു. കൈക്ക് പരുക്കറ്റവരെ ചണ്ഡീഗടിലേക്ക് […]

information

അറിയിപ്പുകള്‍

  • 31st December 2019
  • 0 Comments

ജില്ലാ സ്പെഷല്‍ സ്പോര്‍ട്സ് മീറ്റ് ;സ്പെഷല്‍ സ്‌കൂളുകള്‍ക്ക് പങ്കെടുക്കാം നെഹ്റു  യുവകേന്ദ്ര കോഴിക്കോട്, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍,  ഉഷ സ്്കൂള്‍ ഓഫ് അത്ലറ്റിക്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല സ്പെഷല്‍ സ്പോര്‍ട്സ് മീറ്റ് 2020 ജനുവരി 10, 11  തിയ്യതികളില്‍ നടക്കും. ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്  പൂനൂര്‍ ലയണ്‍സ് ടര്‍ഫിലും അത്ലറ്റിക്  മീറ്റ് കിനാലൂര്‍ ഉഷാ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിലുമാണ് നടക്കുക. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്‌കൂളുകള്‍, ബഡ്സ് സ്‌കൂളുകള്‍, നെഹ്റു യുവകേന്ദ്രയില്‍ രജിസറ്റര്‍ ചെയ്ത യൂത്ത് […]

error: Protected Content !!