Local

മടവൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് തെരുവിലുറക്കം ഇന്ന്

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മടവൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന തെരുവിലുറക്കം ഇന്ന് രാംപൊയില്‍ വെച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് നാളെ രാവിലെ 8 മണിക്ക് സമാപിക്കും.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉത്ഘാടനം ചെയ്യും. യു.സി.രാമന്‍, ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എ.ഗഫൂര്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. പങ്കജാക്ഷന്‍, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികള്‍ ആയ സി.അഹമ്മദ് കോയ ഹാജി, കെ.പി. മുഹമ്മദന്‍സ്, ചോലക്കര മുഹമ്മദ് മാസ്റ്റര്‍, സിജി കൊട്ടാരത്തില്‍, ടി.മൊയ്തീന്‍ കോയ, റഫീഖ് കൂടത്തായി എന്നിവരും, നാളെ നടക്കുന്ന സമാപനത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി.മുഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.എ.റഷീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!