Local

ദേശീയ പണിമുടക്ക്; കാല്‍നട ജാഥ സമാപിച്ചു

കുന്ദമംഗലം:കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ ജനവരി 8 ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച കുന്ദമംഗലം പഞ്ചായത്ത് കാല്‍നടജാഥ കുന്ദമംഗലം അങ്ങാടിയില്‍ സമാപിച്ചു. സമാപനയോഗം ജനാര്‍ദ്ദനന്‍ കളരിക്കണ്ടി ഉദ്ഘാടനം ചെയ്തു. ബൈജുതീക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു.ഖമറുദ്ദീന്‍ എരഞ്ഞോളി സ്വാഗതം പറഞ്ഞു. ടി.ശ്രീധരന്‍, ഉസ്സന്‍ഗുരുക്കള്‍, കെ.അബ്ബാസ്, അഡ്വ.ഷമീര്‍, രജിന്‍ദാസ്, പി.പി.ഷിനില്‍ എന്നിവര്‍ പ്രസംഗിച്ചു

Sports

ഏകദിന ന്യൂഇയര്‍ ഫുട്‌ബോള്‍-നിയോ സ്‌പോര്‍ട്‌സ്പുവ്വാട്ടുപറമ്പ് ജേതാക്കള്‍

മാവൂര്‍; മാവൂര്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിയോ സ്‌പോര്‍ട്‌സ് പുവാട്ടുപറമ്പ് ജേതാക്കളായി.ഫൈനലില്‍ ഡയമണ്ട് മാവൂരിനെ എതിരില്ലാത്ത രണ്ട്‌ഗോളുകള്‍ക്ക് പരാജയപ്പെടുതിയാണവര്‍ പുതുവര്‍ഷത്തെ ആദ്യ ട്രോഫി കരസ്ഥമാക്കിയത്.മികച്ച കളിക്കാരനായി ഡയമണ്ട് മാവൂരിന്റെ അനസും ഗോള്‍ കീപ്പറായി നിയോ സ്‌പോര്‍ട്‌സിന്റെ ആഷിഖും കാണിയായി കെ.പി.വിജയനെയും തെരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് തുടങ്ങിയ മത്സരങ്ങള്‍ 12 മണിക്ക് ന്യൂഇയറോടെ സമാപിച്ചു. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.മുനീറത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് […]

പാത്തു (94) നിര്യാതയായി

പൂളക്കാംപൊയിൽ(കൾച്ചറമ്പിൽ) പരേതനായ മൂസ്സക്കയുടെ ഭാര്യ പാത്തു (94) നിര്യാതയായി.മക്കൾ: മാമുക്കോയ, നാസർ, അഷ്റഫ്, ജമീല, സുബൈദ, ഹഫ്സ, ആയിശ, മരുമക്കൾ: മുഹമ്മദ്, അബൂബക്കർ, ഷൗക്കത്തലി, ഹൈദ്രു മയ്യിത്ത് നമസ്കാരം 4 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാമസ്ജിദിൽ

ബസ്സിൽ നിന്ന് യാത്രക്കാരിയുടെ പാദസരം പൊട്ടിച്ച തമിഴ് യുവതിയെ പിടികൂടി

കുന്ദമംഗലം: ബസിൽ നിന്ന് യാത്രക്കാരിയായ നബീസ യുടെപാദസരമാണ് കവർന്നത്.തമിഴ് നാട്ടുകാരിയായ സ്വരസ്വതി (30) ആണ് പാദസരം പൊട്ടിച്ചെടുത്തത്. നരിക്കുനി കോഴിക്കോട് റൂട്ടിലോട്ടന്ന സ്വകാര്യ ബസ്സിൽ നിന്നാണ് സംഭവം.കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്റ് ചെയ്തു.

ഒററ നമ്പർ ലോട്ടറി ക്കാരെനെ അറസ്റ്റ് ചെയ്തു

കുന്ദമംഗലം പോലീസ് ഒററ നമ്പർ ലോട്ടറി വില്ലനക്കരനായ കെട്ടാങ്ങൽ പൊയിലിൽ അബ്ദുൽ സലീമിനെയാണ് ലോട്ടറി ചാർട്ടും പണവും പിടിക്കൂടിയത്.ഇയാളിൽ നിന്ന് ഒരു ലക്ഷം രൂപയോളം കണ്ടെത്തി. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

News

ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് ലൈസന്‍സ് പോയത് 424 പേര്‍ക്ക്

മോട്ടോര്‍  വാഹന വകുപ്പ്  കോഴിക്കോട,് കൊടുവളളി, നന്‍മണ്ട റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളുടെ പരിധിയില്‍ കഴിഞ്ഞ വര്‍ഷം (2019) നടത്തിയ വാഹന പരിശോധനയില്‍ ഗതാഗത നിയമ ലംഘനത്തിന് വിവിധ വകുപ്പുകളിലായി 19798 കേസുകളില്‍ നടപടിയെടുത്തു. ആകെ 1,89,09,830 രൂപ പിഴയായി ഈടാക്കി.മദ്യപിച്ച് വാഹന ഓടിച്ചതിന് മാത്രം 424 ലൈസന്‍സുകള്‍ റദ്ദ് ചെയ്തു. കൂടാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിന് 211 പേരുടേയും അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് 887 പേരുടേയും ലൈസന്‍സുകള്‍ റദ്ദാക്കി. ഹെല്‍മറ്റ് ധരിക്കാതെ […]

Kerala

പ്രവാസിക്ഷേമം മുൻനിർത്തിയുള്ള നിയമനിർമാണങ്ങൾക്ക് കേന്ദ്രത്തിനുമേൽ സമ്മർദം ചെലുത്തും- മുഖ്യമന്ത്രി

പ്രവാസികളുടെ ജീവിതക്ഷേമം മുൻനിർത്തിയുള്ള നിയമനിർമാണങ്ങൾക്ക് കേന്ദ്രത്തിനുമേൽ എല്ലാ സമ്മർദവും ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തെക്കൊണ്ട് ഒരു ദേശീയ കുടിയേറ്റ നയം നടപ്പാക്കിക്കുന്നതിന് ലോക കേരള സഭ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ലോക കേരള സഭയുടെ രണ്ടാംദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തു സമീപനരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിനും പുറംനാടിനുമിടയിൽ പാലമായി പ്രവാസിസമൂഹം വർത്തിക്കണം. അറിവുകൾ, ആശയങ്ങൾ, നൈപുണ്യം, സാങ്കേതികജ്ഞാനം, വിഭവങ്ങൾ എന്നിവയൊക്കെ ആ പാലം വഴി ഇവിടേക്കും ഒഴുകിയെത്തണം. പ്രവാസി ലോകത്തെ ഈ മലയാളി […]

Local

സാംസ്കാരിക ഘോഷയാത്രയോടെ സർഗോത്സവത്തിന് നാളെ തുടക്കം

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുളള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്ന കുട്ടികളുടെ സംസ്ഥാന തല കലാമേളയായ സർഗോത്സവത്തിന് കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ നാളെ (ജനു.നാല്) തുടക്കം കുറിക്കുംമെന്ന് ജില്ലാ കളക്റ്റർ എസ്.സാംബശിവറാവുകളക്റ്ററേറ്റിൽ നടന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 8.30 ന് കാരപ്പറമ്പ് ജങ്ക്ഷനിൽ നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ കലോത്സവ വേദി ഉണരും.മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ജനു അഞ്ചിന് തൊഴിൽ -എക്സൈസ് വകുപ്പു […]

Local

പുതുവർഷ സമ്മാനമായി കൂട്ടുകാരിക്ക് കളിമുറിയൊരൊക്കി എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ

പുതുവർഷദിനത്തിൽ കൂട്ടുകാരിക്ക് കളിയിലൂടെ പഠിക്കാനുതകുന്ന പ്ലേ റൂം തയ്യാറാക്കി എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. മടവൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഒന്നാം ക്ലാസിലെ ലിയാ ഫാത്തിമയുടെ വീട്ടിലൊരുക്കിയ സ്നേഹ ജാലകം പ്ലേ റൂമിന്റെ ഉദ്ഘാടനം പി.ടി.എ വൈസ് പ്രസിഡന്റ് നാസർ.എ.സി യുടെ അധ്യക്ഷതയിൽ മടവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ബി.ബിന്ദു, കൊടുവള്ളി ബി.ആർ.സി IEDC കോർഡിനേറ്റർ അബൂബക്കർ കുണ്ടായി, ബാങ്ക് ഡയറക്ടർമാരായ യു.പി.അബ്ദുൽ അസീസ് […]

National

ബിജെപിക്കെതിരെ പരിഹാസവുമായി സീതാറാം യെച്ചൂരി

പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുപോലും കാണിക്കാനാനാവാത്ത് ബിജെപി സര്‍ക്കാറാണ് ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ജനങ്ങളോട് ചോദിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒട്ടും സുതാര്യമല്ലാത്ത ഒരു സര്‍ക്കാറിന് എങ്ങനെയാണ് ജനങ്ങളോട് പൗരത്വ യോഗ്യതതെളിയിക്കുന്ന രേഖകള്‍ആവശ്യപ്പെടാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. വിവരാവകാശ നിയമം ഇല്ലാതാക്കിയ, ഇലക്ട്രല്‍ ബോണ്ടുകള്‍ കൊണ്ടുവന്ന, ഒട്ടും സുതാര്യമല്ലാത്ത, പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും കാണിക്കാനാവാത്ത ഒരു സര്‍ക്കാര്‍ ഇപ്പോള്‍ പൗരന്‍ യോഗ്യത തെളിയിക്കാനാണ് ആവശ്യപ്പെടുന്നത് -യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു. പൗരത്വ ഭേദഗതി […]

error: Protected Content !!