information

അറിയിപ്പുകള്‍

ജില്ലാ സ്പെഷല്‍ സ്പോര്‍ട്സ് മീറ്റ് ;സ്പെഷല്‍ സ്‌കൂളുകള്‍ക്ക് പങ്കെടുക്കാം

നെഹ്റു  യുവകേന്ദ്ര കോഴിക്കോട്, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍,  ഉഷ സ്്കൂള്‍ ഓഫ് അത്ലറ്റിക്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല സ്പെഷല്‍ സ്പോര്‍ട്സ് മീറ്റ് 2020 ജനുവരി 10, 11  തിയ്യതികളില്‍ നടക്കും. ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്  പൂനൂര്‍ ലയണ്‍സ് ടര്‍ഫിലും അത്ലറ്റിക്  മീറ്റ് കിനാലൂര്‍ ഉഷാ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിലുമാണ് നടക്കുക. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്‌കൂളുകള്‍, ബഡ്സ് സ്‌കൂളുകള്‍, നെഹ്റു യുവകേന്ദ്രയില്‍ രജിസറ്റര്‍ ചെയ്ത യൂത്ത് ക്ലബ്ബുകള്‍ എന്നിവയ്ക്ക് ടീമിനെ പങ്കെടുപ്പിക്കാം. ഫുട്ബോള്‍ മത്സരത്തിന് പത്തുപേരുടെയും സ്പോര്‍ട്സ് മത്സരങ്ങളില്‍ ഇരുപത് പേരുടെയും ടീമംഗങ്ങളെ പങ്കെടുപ്പിക്കാം. താല്പര്യമുള്ളവര്‍ ജനുവരി അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895591089,9495645088, 9946661059. 

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിങ്

കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയിസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയുമായ കെ.വി രാധാകൃഷ്ണന്‍ ജനുവരി ഏഴ്, 14, 21 തീയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 28 ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ഹാളിലും ബൈസെന്റിനറി ഹാളിലും സിറ്റിങ് നടത്തും. 31 ന് കാസര്‍കോട് ജില്ലാ ലേബര്‍ ഓഫീസിലും എട്ട്, ഒന്‍പത് 10,15,16,17 തീയതികളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കേസുകളും വിചാരണ ചെയ്യും. 

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ കാഡ് ലാബില്‍ കംപ്യൂട്ടറില്‍ ഇലക്ട്രിക്ക് കണക്ഷന്‍ വര്‍ക്ക് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാലിന് ഉച്ചയ്ക്ക് 2 മണി. ഫോണ്‍:  0495 2383220. 0495 2383210.

അക്കൗണ്ടിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്റെയും കേരള സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയായ ഡിഡിയു-ജികെവൈയുടെയും കീഴില്‍ ജനുവരിയില്‍ ആരംഭിക്കുന്ന എന്‍എസ്ഡിസി സര്‍ട്ടിഫൈഡ് സൗജന്യ അക്കൗണ്ടിങ് കോഴ്സിലേക്ക് മുസ്ലീം, ക്രിസ്റ്റ്യന്‍, എസ്.സി/എസ്ടി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അടിസ്ഥാന യോഗ്യതയായ കോഴ്സിലേക്ക് എം.കോം, ബി കോം ബിരുദധാരികള്‍ക്ക് മുന്‍ഗണന. സൗജന്യ പരിശീലനത്തോടൊപ്പം താമസം, ഭക്ഷണം, യൂണിഫോം, മറ്റ് പഠന സാമഗ്രികള്‍ തുടങ്ങിയവ ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍എസ്ഡിസി സര്‍ട്ടിഫിക്കറ്റും മിനിമം 6000 രൂപ വേതന നിരക്കില്‍ ജോലി ലഭിക്കാന്‍ സഹായവും ലഭിക്കും. ബിപിഎല്‍ കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പ് പദധതി കുടുംബാംഗം എന്നിവയിലുള്‍പ്പെട്ട 18 നും 35 നും ഇടയില്‍ പ്രായമുളളവര്‍ക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജനുവരി ഏഴ്. താല്പര്യമുളളവര്‍ മുസ്ലീം എഡ്യൂക്കേഷണല്‍  ട്രസ്റ്റ്, രണ്ടാം നില, സംസം ബില്‍ഡിംഗ്, മാവൂര്‍ റോഡ്, കോഴിക്കോട്, 673004 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ 8921773368.

അതിജീവിക പദ്ധതി  : അപേക്ഷ 10 നകം സമര്‍പ്പിക്കണം

ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വനിത ശിശുവികസന വകുപ്പ് മുഖേന ഒറ്റത്തവണ ധനസഹായം നല്‍കുന്ന അതിജീവിക പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.  50 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം 50,000 രൂപയില്‍ കവിയരുത്. അനാരോഗ്യം നിമിത്തം ജോലി ചെയ്യാന്‍ സാധിക്കാത്ത സ്ത്രീകള്‍ക്ക് (ഹൃദ്രോഗം, അംഗപരിമിതി, കിഡ്നി/ലിവര്‍ സംബന്ധമായ രോഗങ്ങള്‍, ക്യാന്‍സര്‍, തളര്‍വാതം മറ്റ് ഗുരുതര രോഗം ബാധിച്ചവര്‍) മാത്രമേ പദ്ധതിയ്ക്ക് അര്‍ഹതയുണ്ടാവൂ. അപേക്ഷകര്‍ മേല്‍ വിഭാഗത്തില്‍പ്പെടുന്ന വരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഭര്‍ത്താവ്/കുട്ടികള്‍/കുടുംബനാഥ എന്നിവര്‍ രോഗബാധിതരായി കിടപ്പുരോഗിയുള്ള കുടുംബം. പ്രകൃതി ദുരന്തത്താലോ മനുഷ്യവിപത്തിനാലോ വീട് നഷ്ടപ്പെട്ട്/നാശം സംഭവിച്ച് വാടകയ്ക്ക് താമസിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, കടബാധ്യത മൂലം കുടുംബനാഥ ജപ്തിഭീഷണി നേരിടുന്ന കുടുംബം, ഭര്‍ത്താവിന്റെ  അസുഖം/ വിയോഗം മൂലം മക്കളുടെ പഠനത്തിന്/ആശ്രിതരുടെ ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, അസുഖം ബാധിച്ച് മറ്റാരും നോക്കാനില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീ എന്നിവര്‍ ഗുണഭോക്താക്കാളാണ്. അപേക്ഷകര്‍ മേല്‍ വിഭാഗത്തില്‍പ്പെടുന്നവരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കേണ്ടതും ജീവിത അവസ്ഥ സംബന്ധിച്ചും അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിത ദുരിതങ്ങള്‍ സംബന്ധിച്ചും ഒരു റിപ്പോര്‍ട്ട് വെള്ളക്കടലാസില്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം.
സര്‍ക്കാര്‍തലത്തില്‍ ധനസഹായം (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി) ലഭിച്ചവര്‍ ഈ പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹരല്ല. 18 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരും തൊഴില്‍ ചെയ്യുന്നവരുമായ മക്കള്‍ ഉള്ളവര്‍ (ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ ഉള്ള കുടുംബം, അവിവാഹിതരായ പെണ്‍കുട്ടികള്‍ ഉള്ള കുടുംബം, കിടപ്പ് രോഗികളുള്ള കുടുംബം എന്നിവര്‍ ഒഴികെ) ഈ ആനുകൂല്യത്തിന് അര്‍ഹരല്ല. അപേക്ഷ ജനുവരി 10  നകം ബന്ധപ്പെട്ട ഐ.സി.ഡി.എസ്. ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റെ  പകര്‍പ്പ് (ആധാര്‍/ഇലക്ഷന്‍ ഐ.ഡി), ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ തലത്തില്‍ ധനസഹായം (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി) ലഭിച്ചിട്ടില്ലായെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വയസ്സ് തെളിയിക്കുന്ന രേഖ, ജീവിതാവസ്ഥ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് എന്നിവ നല്‍കണം. അപേക്ഷാ ഫോം ഐ.സി.ഡി.എസ്. ഓഫീസ്, വകുപ്പിന്റെ വെബ്സൈറ്റ്റായ www.wcdkerala.gov.in ല്‍ ലഭ്യമാണ്.  

ഇനി ഞാനൊഴുകട്ടെ – നീര്‍ച്ചാലുകളുടെ പുനരുജ്ജീവനം;സമാപന പരിപാടി 3 ന്

ഇനി ഞാനൊഴുകട്ടെ – നീര്‍ച്ചാലുകളുടെ പുനരുജ്ജീവനം പദ്ധതിയുടെ സമാപനം  ജനുവരി മൂന്നിന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 8 മണി മുതല്‍ കുന്നുമ്മല്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡിലൂടെ കടന്നുപോകുന്ന മീന്‍മുട്ടിക്കല്‍ പാതിരപ്പറ്റ തോട് ശുചീകരിക്കാനാണ് തീരുമാനം. തോടിന്റെ 2.5 കിലോമീറ്റര്‍ ശുചീകരണത്തിനായി എകദേശം 3000 ത്തോളം ആളുകള്‍ അണിനിരക്കും. 


Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!