News

പൊതുപണിമുടക്കില്‍ കെ.എസ്ആര്‍ടിസി ബസ്സുകള്‍ കഴുകി വൃത്തിയാക്കി ഭിന്നശേഷിക്കാര്‍

നൂറല്ല അഞ്ഞുറു ബസ്സുകള്‍ കഴുകി വൃത്തിയാക്കാന്‍ ഞങ്ങള്‍ തയ്യറാണ്. ഭിന്നശേഷിക്കാരനായ അശ്വിന്‍ പറയുന്നത് ദൃഢനിശ്ചയത്തോടെയായിരുന്നു. സ്വയം പര്യപ്തത കൈവരിക്കുക ഒപ്പം സാമൂഹ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുപണിമുടക്കില്‍ അഞ്ച് കെ.എസ് ആര്‍ ട്ടി സി ബസ്സുകള്‍ കഴുകി വൃത്തിയാക്കിയത് നാഷണല്‍ ട്രസ്റ്റ് കോഴിക്കോട് ജില്ലാ തല സമിതി, ഹ്യുമാനിറ്റി വൊക്കെഷണല്‍ ട്രെയിനിംങ്ങ് സെന്റര്‍, കോഴിക്കോട് പരിവാര്‍, സഫ ഗ്ലോബല്‍ വെന്‍ചെര്‍സ്, കെഎസ്.ആര്‍ ടി സി കോഴിക്കേട് ഡിപ്പോയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഈ വേറിട്ട പരിപാടി നടന്നത്. നാഷണല്‍ […]

Kerala

സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ അവസാനം, നവംബര്‍ ആദ്യവാരങ്ങളിലായി ആണ്് തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 11ന് പുതിയ ഭരണ സമിതികള്‍ ചുമതലയേല്‍ക്കും. സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പിന് കൗണ്ട് ഡൗണ്‍ തുടങ്ങി. വാര്‍ഡ് പുനര്‍ വിഭജനമടക്കമുള്ള കാര്യങ്ങളിലേക്ക് കമ്മീഷന്‍ കടന്നിട്ടില്ല. പുനര്‍ വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍. തെരഞ്ഞെടുപ്പ് സമയ ക്രമത്തില്‍ ഏകദേശ ധാരണയായി. വാര്‍ഡ് പുനര്‍ വിഭജനത്തിന് ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍ നടപടി തുടങ്ങണം, വോട്ടര്‍ പട്ടിക […]

Technology

ഇലക്ട്രിക് വാഹങ്ങള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു, കേരളത്തില്‍ 131 എണ്ണം

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രാജ്യത്തെ 62 നഗരങ്ങളിലായി 2636 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുറക്കാനുള്ള പദ്ധതിക്ക് അംഗീകാരം. ഫെയിം ഇന്ത്യ എന്ന പേര് നല്‍കിയിരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ 131 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് ഇവ ആരംഭിക്കുന്നത്. ഇതില്‍ 1633 എണ്ണം അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആയിരിക്കും. ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങള്‍ മഹാരാഷ്ട്രയിലാണ് ആരംഭിക്കുക, 317 എണ്ണം. ആന്ധ്ര – 266 , തമിഴ്‌നാട് – 256 , ഗുജറാത്ത് – […]

National

പണിമുടക്കില്‍ പങ്കെടുക്കുന്ന 25 കോടി തൊഴിലാളികളെയും അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ഭാരത് ബന്ദിന്റെ ഭാഗമാകുന്ന 25 കോടി തൊഴിലാളികളെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൊതുമേഖല സ്ഥാപനങ്ങളെ മോദി ഉറ്റവരായ മുതലാളി സുഹൃത്തുക്കള്‍ക്ക് വിറ്റ് ന്യായീകരണങ്ങള്‍ ചമയ്ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നയങ്ങള്‍ ഭീതിതമായ അവസ്ഥയിലുള്ള തൊഴിലില്ലായ്മയാണ് ഇന്ത്യയില്‍ സൃഷ്ടിച്ചതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി- ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്കില്‍ രാജ്യം നിശ്ചലമാണ്. തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത […]

information

അറിയിപ്പുകള്‍

മഞ്ഞപ്പിത്തത്തിനെതിരെ  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി –  ഡി.എം.ഒ നരിപ്പറ്റ പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ നിന്നും മഞ്ഞപ്പിത്തകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.  റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്തകേസുകളില്‍ ഭൂരിഭാഗവും വിവാഹങ്ങളിലും, സല്‍ക്കാരങ്ങളിലും ആഘോഷചടങ്ങുകളിലും പങ്കെടുത്ത് പാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ കഴിച്ചവര്‍ക്കാണ്.  മഞ്ഞപ്പിത്തരോഗം പിടിപ്പെട്ട ആളുകളുടെ രോഗം പൂര്‍ണമായി മാറാതെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുത്ത് ആഹാരസാധനങ്ങള്‍ വിളമ്പുകയും തയ്യാറാക്കുകയും ചെയ്തവരില്‍ നിന്നാണ്  രോഗം മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നിട്ടുള്ളത്.  രോഗം പൂര്‍ണമായും ഭേദമാകാതെ ചടങ്ങുകളില്‍ […]

Local

പട്ടികജാതി മേഖലയില്‍ പ്രവൃത്തി പൂര്‍ത്തീകരണത്തില്‍ കാലതാമസമുണ്ടാകരുത് -മന്ത്രി എ.കെ ബാലന്‍

പട്ടികജാതി മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകണമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പട്ടികജാതിവകുപ്പ് ജില്ലാ ഓഫീസുകള്‍ മുഖേന നടത്തുന്ന വിവിധ പദ്ധതികളുടെ മേഖലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്‍പ് ഗുണഭോക്താക്കളുമായും നിര്‍വഹണ ഏജന്‍സികളുമായും യോഗം ചേരണമെന്നും ജില്ലാ റിവ്യൂവിനൊപ്പം തന്നെ പ്രവൃത്തി നടത്തുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി.  സമൂഹത്തില്‍ ഏറ്റവും താഴേക്കിടയിലുള്ളവരാണ് പട്ടികജാതിക്കാര്‍. കാലതാമസം വരുത്താതെ അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാനാകണം. പ്രവൃത്തി നടത്തുന്നതിന് […]

News

സൗദിയില്‍ ജയിലിലായ ഷാജുവിന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലില്‍ മോചനം

സൗദി അറേബ്യയില്‍ ആക്‌സിഡന്റ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന പുതുപ്പാടി സ്വദേശി ഷാജു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെയും മുന്‍ എംഎല്‍എ യുി രാമന്റെയും സമയോചിത ഇടപെടല്‍ മൂലം ഇന്നലെ ജയില്‍ മോചിതനായി. രണ്ടുമാസം മുന്‍പാണ് സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷാജുവിന്റെ വാഹനം ഇടിച്ച് സൗദി സ്വദേശി മരിക്കുന്നത്. ഷാജു സൗദിയിലെത്തി ഏഴു മാസം മാത്രം കഴിഞ്ഞപ്പോളായിരുന്നു ദൗര്‍ഭാഗ്യകരമായ ഈ സംഭവം. കേസുമായി ബന്ധപ്പെട്ട് ഷാജു സൗദിയില്‍ ജയിലില്‍ ആവുകയായിരുന്നു. പിന്നീട് നാട്ടിലെത്താനുള്ള […]

News

വിടവാങ്ങിയത് നൂറിലേറെ പേര മക്കളുടെ വല്ല്യുമ്മ

കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം നിര്യാതയായ മറിയ ഹജ്ജുമ്മ പതിമൂന്ന് മക്കളുടെ ഉമ്മയും നൂറിലേറെ പേര കുട്ടികളുടെ വല്യുമ്മയും എന്ന നിലയിൽ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. പ്രദേശത്തെ ആദ്യകാല വ്യാപാര പ്രമുഖനായിരുന്ന കെ. പി. ചെറിയ അഹമ്മദ് സാഹിബിന്റെ ഭാര്യയായിരുന്ന അവർ അഞ്ച് ആൺമക്കൾക്കും എട്ട് പെൺമക്കൾക്കും ജന്മംനൽകി. സുബൈർ, സൈദ്, സ്വാലിഹ്, സാദിഖ്, ഇദ്രീസ് എന്നിവരാണ് ആൺമക്കൾ. പെൺമക്കൾ സുബൈദ, സൗദ,നസീമ, സഫിയ, ഹഫ്സ, സാഹിദ,റഹ്മത്ത്, സജിന എന്നിവരും. മക്കളും മക്കളുടെ മക്കളും അവരുടെ മക്കളും അടക്കം […]

International

ഇറാഖിലെ സൈനിക താവളത്തില്‍ ഇറാന്‍ ആക്രമണം;80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇറാഖിലെ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേ സമയം ഇറാഖില്‍ തങ്ങളുടെ താവളങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിലുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി യുഎസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നി യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അല്‍ അസദ് താവളത്തിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. 15 മിസൈലുകളാണ് […]

International

യുക്രൈന്‍ വിമാനം തകര്‍ന്നു; 180 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

യുക്രെയ്‌ന്റെ ബോയിങ് 737-800 വിമാനം ഇറാനില്‍ തകര്‍ന്നു. 170 യാത്രക്കാരും മറ്റ് വിമാന ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തില്‍ മരിച്ചതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. യുക്രെയ്ന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ യാത്രക്കാരും വിമാനജീവനക്കാരും ഉള്‍പ്പെടെ 180 പേരുണ്ടായിരുന്നതായാണ് ഇറാന്‍ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. ടെഹ്റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തില്‍ നിന്നു യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്കു പ്രാദേശിക സമയം രാവിലെ 6.12 ന് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. സാങ്കേതിക തകരാറാണ് വിമാനം […]

error: Protected Content !!