സൗദി അറേബ്യയില്‍ ആക്സിഡന്റ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന പുതുപ്പാടി സ്വദേശി ഷാജു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെയും മുന്‍ എംഎല്‍എ യുി രാമന്റെയും സമയോചിത ഇടപെടല്‍ മൂലം ഇന്നലെ ജയില്‍ മോചിതനായി. രണ്ടുമാസം മുന്‍പാണ് സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷാജുവിന്റെ വാഹനം ഇടിച്ച് സൗദി സ്വദേശി മരിക്കുന്നത്. ഷാജു സൗദിയിലെത്തി ഏഴു മാസം മാത്രം കഴിഞ്ഞപ്പോളായിരുന്നു ദൗര്‍ഭാഗ്യകരമായ ഈ സംഭവം. കേസുമായി ബന്ധപ്പെട്ട് ഷാജു സൗദിയില്‍ ജയിലില്‍ ആവുകയായിരുന്നു. പിന്നീട് നാട്ടിലെത്താനുള്ള ശ്രമങ്ങളായി.
തുടര്‍ന്ന് പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ടാല്‍ ഷാജുവിന് നാട്ടിലെത്താനുള്ള വഴിയുണ്ടന്നറിഞ്ഞു. ഷാജുവിന്റെ ബന്ധുകൂടിയായ മുന്‍ എഎല്‍എ യുസി രാമന് ഇതുമായി ബന്ധപ്പെട്ട് ശ്രമിച്ചപ്പോള്‍ വിദേശകാര്യ വകുപ്പ് മായി ബന്ധപെട്ടു കഴിഞ്ഞാല്‍ ഷാജു രക്ഷപ്പെടുമെന്ന് അറിയുവാന്‍ കഴിഞ്ഞു. തുടര്‍ന്ന് യുസി രാമന് പടനിലം സ്വദേശി പ്രവീണുമായി ബന്ധപ്പെടുകയായിരുന്നു. പ്രവീണ്‍ മന്ത്രി വി മുരളീധരന്റെ ഓഫീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പ്രവാസി പ്രവര്ത്തകന് മജീദ് പൂളക്കാടിയും പ്രവീണും ഷാജുവിന്റെ ഭാര്യ പിതാവ് വള്ളിയാട്ടുമ്മല്‍ കൃഷ്ണനും ചേര്‍ന്ന് മന്ത്രിയെ കാണുകയും ഇതിനിടെ അതു വരെ നീക്കിയ പേപ്പേഴ്സിലെ ചില മിസ് സ്റ്റേക്കുകള്‍ ബന്ധപെട്ടവര്‍ ചൂണ്ടി കാട്ടി ഈ കാര്യങ്ങള്‍ പ്രവാസി സേവന പ്രവര്ത്തകന് മജീദ് പൂളക്കാടി ശരിയാക്കുകയും ചെയ്തു. ഇതിന് പി്ന്നാലെ മന്ത്രിയുടെ ഇടപെടലില്‍ ഷാജു ഇന്നലെ ജയില്‍ മോചിതനായി. അടുത്ത ദിവസം തന്നെ ഷാജു നാട്ടിലേക്ക് തിരിക്കും.