Kerala

സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ അവസാനം, നവംബര്‍ ആദ്യവാരങ്ങളിലായി ആണ്് തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 11ന് പുതിയ ഭരണ സമിതികള്‍ ചുമതലയേല്‍ക്കും.

സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പിന് കൗണ്ട് ഡൗണ്‍ തുടങ്ങി. വാര്‍ഡ് പുനര്‍ വിഭജനമടക്കമുള്ള കാര്യങ്ങളിലേക്ക് കമ്മീഷന്‍ കടന്നിട്ടില്ല. പുനര്‍ വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍. തെരഞ്ഞെടുപ്പ് സമയ ക്രമത്തില്‍ ഏകദേശ ധാരണയായി.

വാര്‍ഡ് പുനര്‍ വിഭജനത്തിന് ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍ നടപടി തുടങ്ങണം, വോട്ടര്‍ പട്ടിക തയ്യാറാക്കണം അങ്ങനെ കടമ്പകള്‍ ഇനിയും ബാക്കിയാണ്. അധിക വാര്‍ഡുകള്‍ ഇക്കുറിയുണ്ടാകും.

പുതിയ വാര്‍ഡുകളിലെ വീടുകള്‍ക്ക് പുതിയ വീട്ടു നമ്പരായിരിക്കും. 2011 ലെ സെന്‍സസ് അടിസ്ഥാനത്തിലാകും വാര്‍ഡ് പുനര്‍ വിഭജനമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!