Kerala

കേന്ദ്രത്തിൽ നിന്നുള്ള വിഹിതവും വായ്പാപരിധിയും വെട്ടിക്കുറച്ചത് പ്രതിസന്ധി: ധനമന്ത്രി

കേന്ദ്ര സർക്കാരിൽ നിന്ന് നികുതി വിഹിതമായോ ഗ്രാൻറായോ വായ്പയായോ  ലഭിച്ചിരുന്ന തുക കുത്തനെ വെട്ടിക്കുറച്ചിരിക്കുകയാണെന്ന് ധനമന്ത്രി ഡോ: ടി.എം തോമസ് ഐസക്. ബജറ്റ് വകയിരുത്തൽ പ്രകാരം 10233 കോടിരൂപയാണ് വായ്പയായി അവസാനപാദം ലഭിക്കേണ്ടത്. എന്നാൽ 1900 കോടിമാത്രമാണ് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.സംസ്ഥാന ജിഡിപിയുടെ മൂന്ന് ശതമാനമായ 24915 കോടി രൂപ വായ്പയായി ലഭിക്കുമെന്നാണ്  ബജറ്റിൽ വകയിരുത്തിയത്. എന്നാൽ വർഷം പകുതിയായപ്പോൾ ഈ വായ്പയിൽ നിന്ന് 5325 കോടി രൂപ വെട്ടിക്കുറക്കുമെന്ന് അറിയിപ്പുണ്ടായി. ഈ പുതിയ മാനദണ്ഡപ്രകാരവും 4900 കോടി രൂപ വായ്പയെടുക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ  രണ്ടാഴ്ച വൈകിപ്പിച്ച് 1920 കോടി രൂപയേ വായ്പയെടുക്കാനെ  അനുമതിയുള്ളൂവെന്നാണ് അറിയിച്ചിരിക്കുന്നത്. 3000 കോടി രൂപ വീണ്ടും ഒറ്റയടിക്ക് വെട്ടിക്കുറച്ചു.1900 കോടി രൂപ വായ്പ ലഭിക്കുമ്പോൾ 4615 കോടി രൂപ ഇതുപരെയെടുത്ത വായ്പയുടെ മുതലും പലിശയുമായി കേന്ദ്രസർക്കാരിന് തിരിച്ചു നൽകുകയും വേണം.കഴിഞ്ഞ ധനകാര്യ വർഷത്തിൽ 19500 കോടി രൂപ വായ്പ കിട്ടിയ സ്ഥാനത്ത് 2019-20ൽ 16602 കോടി രൂപയേ വായ്പ ലഭിക്കൂ. കഴിഞ്ഞ വർഷം അവസാനപാദം 3200 കോടി രൂപ വായ്പ ലഭിച്ച സ്ഥാനത്ത് നടപ്പു ധനകാര്യവർഷം 1920 കോടിയേ ലഭിക്കൂ.കേന്ദ്ര സർക്കാർ ഗ്രാൻറുകൾ വെട്ടിക്കുറയ്ക്കുകയും ഡിസംബർ മാസത്തെ ജി എസ് ടി നഷ്ടപരിഹാരം നൽകുകയും ചെയ്തിട്ടില്ല. ഇത് 1600 കോടി രൂപയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞവർഷം അവസാനമൂന്നുമാസം കേന്ദ്രനികുതി വിഹിതമായി 6866 കോടി രൂപ കിട്ടിയത് ഈ വർഷം 4524 കോടി രൂപയായി കുറയുമെന്നും സൂചനയുണ്ട്. അങ്ങനെ ജനുവരി മാർച്ച് മാസങ്ങളിലായി കേന്ദ്ര സർക്കാരിൽ നിന്നുള്ള വായ്പയടക്കം  മൊത്ത ധനസഹായത്തിൽ 8330 കോടി രൂപയുടെ കുറവാണ് വരാൻ പോകുന്നത്. ഇത് സംസ്ഥാന ഖജനാവിനുമേൽ ഒരു കാലത്തുമില്ലാത്ത ഞെരുക്കമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു.കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ നിന്നുള്ള ധനസഹായവും വൻ തോതിൽ കുടിശ്ശികയാണ്. തൊഴിലുറപ്പ്് പദ്ധതിയിൽ 1215 കോടി രൂപയും നെല്ല സംഭരണത്തിൽ 1035 കോടി രൂപയുമാണ് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ടത്്. 2019ലെ പ്രളയ ദുരിതാശ്വാസസഹായത്തിൽ നിന്നും കേരളത്തെ ഒഴിവാക്കിയിരിക്കുകയാണ്. 2018ലെ മഹാപ്രളയ പുനർനിർമ്മാണത്തിന്  ലോകബാങ്കിൽ നിന്നും മറ്റുമെടുത്ത് വായപകൾ സംസ്ഥാനത്തിനു ലഭിക്കുന്ന വായ്പ തുകയിൽ ഉൾക്കൊള്ളിച്ചതുകൊണ്ട് സർക്കാരിനു അടുത്തവർഷം ബാങ്കുകളിൽ നിന്നും എടുക്കാവുന്ന വായ്പ വെട്ടിക്കുറക്കപ്പെടും. ഇത് കേന്ദ്രം മുൻപ് നൽകിയ വാഗ്ദാനത്തിന് വിരുദ്ധമാണെന്നും ധനമന്ത്രി കൂട്ടിചേർത്തു.വായ്പ വെട്ടിക്കുറയ്ക്കാൻ കാരണമായി കേന്ദ്ര സർക്കാർ പറയുന്നത്് ട്രഷറി ഡിപ്പോസിറ്റുകളിലെ വർദ്ധനയാണ്. ഇതിൽ ഗണ്യമായ പങ്ക് വിവിധ വകുപ്പുകളുടെ ചെലവഴിക്കാത്ത പണം ട്രഷറി ഡിപ്പോസിറ്റുകളായി കിടന്നതുമൂലമാണെന്ന വാദം കേന്ദ്ര സർക്കാർ അംഗീകരിക്കുന്നില്ല.


കേന്ദ്ര സഹായത്തെക്കുറിച്ചുള്ള അവ്യക്തത സർക്കാരിന്റെ ധനമാനേജ്മെൻറിനെ പ്രതിസന്ധിയിലാക്കുന്നു. ജി എസ് ടി നഷ്ടപരിഹാരം എന്നു തരുമെന്നോ കേന്ദ്ര നികുതി വരുമാനം എത്രയായികുറയുമെന്നോ കേന്ദ്രം പറയുന്നില്ല.ഇത്തരത്തിലുള്ള സ്ഥിതി വിശേഷത്തെ പരമാവധി ചെലവ് ചുരുക്കിയും വരുമാനം പരമാവധി വർദ്ധിപ്പിച്ചും നേരിടാനാണ് സർക്കാർ പരിശ്രമിക്കുന്നത്. കരാറുകാരുടെയും വിതരണക്കാരുടെയും ബില്ലുകൾ ജനുവരി മൂന്നാംവാരത്തിൽ  ബിൽ ഡിസ്‌കൗണ്ട്് സംവിധാനം വഴി വിതരണം  ചെയ്യും. വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ്, സബ്സിഡികൾ, മരുന്നിനുള്ള ചെലവുകൾ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക്്് മുൻതൂക്കം നൽകും.
വെല്ലുവിളികളെ ശക്തമായി നേരിട്ടുകൊണ്ട്്തന്നെ മുന്നോട്ട് പോകും. ഇതിന് കിഫ്ബി പോലുള്ള ധനകാര്യസ്ഥാപനങ്ങൾവഴി ഇതിനകം ആരംഭിച്ചിട്ടുള്ള വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ മുൻകൈയടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!