ജെഎന്‍യു വിസിയെ മാറ്റണം; ബിനോയ് വിശ്വം എംപി കത്ത് നല്‍കി

0
61

ജെഎന്‍യുവില്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വിസി ജഗദീഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാലിന് സിപിഐ നേതാവ് ബിനോയ് വിശ്വം എം പി കത്ത് നല്‍കി. കഴിഞ്ഞ ദിവസം ബിനോയ് വിശ്വം ജെഎന്‍യു കാമ്പസ് സന്ദര്‍ശിച്ചിരുന്നു. വിസിയെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍.

അതേസമയം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇന്ന് ജഗദീഷ് കുമാറുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി അഞ്ചിന് ക്യാമ്പസില്‍ നടന്ന ആക്രമണത്തില്‍ ഇതുവരെ പൊലീസ് ആരെയും അറസ്റ്റ് ചെയ്യാത്തതിലുള്ള പ്രതിഷേധവും വ്യാപകമാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here