ഹൈബി ഈഡന്‍ എംപിയുടെ വീട്ടില്‍ യുവാവിന്റെ അതിക്രമം;30 ഓളം ചെടിച്ചട്ടികള്‍ പൊട്ടിച്ചു;കാര്‍ കത്തിക്കുമെന്ന് ഭീഷണി;
കൊച്ചി: ഹൈബി ഈഡന്‍ എംപിയുടെ വീട്ടില്‍ യുവാവിന്റെ അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് ഹൈബിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠി തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് യുവാവ് എംപിയുടെ വീട്ടിലെത്തിയത്. എംപിയുടെ വീട്ടിലെ 30 ഓളം ചെടിച്ചട്ടികള്‍ അലക്സ് ചാക്കോ പൊട്ടിച്ചിട്ടുണ്ട്. എംപിയുടെ കാര്‍ കത്തിക്കുമെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചും അലക്സ് പറഞ്ഞിരുന്നു. ബാങ്ക് ജപ്തി ഒഴിവാക്കിത്തരണമെന്ന് അലക്സ് എംപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഇടപെടാത്തതിലെ വിരോധമാണ് അതിക്രമത്തിന് കാരണമെന്നാണ് വിവരം.









