മധ്യപ്രദേശിലെ സര്‍ക്കാര്‍ ഓഫീസ് ശുചീകരണത്തിന് ഗോമൂത്ര ഫിനോയില്‍ നിർബന്ധം
മധ്യപ്രദേശിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയില്‍ നിർബന്ധമാക്കി പൊതുഭരണ വകുപ്പിന്റേ ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. . രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫിനോയിലിന് പകരം ഗോമൂത്രത്തില്‍ നിന്നുണ്ടാക്കുന്ന ഫിനോയില്‍ ഉപയോഗിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശര്‍മയാണ് ഉത്തരവ് പുറത്തിറക്കിയത്.നവംബറില്‍ തന്നെ ഗോമൂത്രത്തില്‍ നിന്ന് ഫിനോയില്‍ ഉണ്ടാക്കുന്നത് അന്ന് ചേര്‍ന്ന കൗ കാബിനറ്റില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണത്തിനും പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. ഗോമൂത്ര ബോട്ട്‌ലിങ് പ്ലാന്റുകളും ഗോമൂത്ര ഫിനോയില്‍ നിര്‍മാണ […]









