News

അറിയിപ്പുകള്‍

ഹ്രസ്വകാല പരിശീലന പരിപാടി സര്‍ക്കാര്‍ സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്രയിലെ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റില്‍ പരിശീലനം സംഘടിപ്പിക്കുന്നു. സഹകരണ സംഘങ്ങളിലെ മിനിസ്റ്റിരീയല്‍ ജീവനക്കാര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റിനും വേണ്ടി ജനുവരി 20 മുതല്‍ 24 വരെ പുന്നപ്ര വാടയ്ക്കല്‍ അക്ഷര നഗരി ക്യാമ്പസിലെ കിംബ് ഓഫീസില്‍ ഹ്രസ്വകാല പരിശീലനം.  കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 0477 2266701, 2970701, 9447729772, 9497221291.  വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ്  കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ് ഫെബ്രുവരി […]

Sports

സംസ്ഥാന സര്‍ക്കാര്‍ കായിക വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു

തിരുവനന്തപുരം ജി. വി. രാജാ സ്പോര്‍ട്സ് സ്‌കൂളിലും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലും 2020-2021 അദ്ധ്യയന വര്‍ഷത്തിലേയ്ക്ക് ആറ്, ഏഴ്, എട്ട്, ഒന്‍പത്, പ്ലസ് വണ്‍/വിഎച്ച്എസ്.സി എന്നീ ക്ലാസ്സുകളിലേയ്ക്ക് അഡ്മിഷന്‍ നല്‍കുന്നതിന് തെരഞ്ഞെടുപ്പ് നടത്തുന്നു. അത്ലറ്റിക്സ്, ബാസ്‌ക്കറ്റ് ബോള്‍, ഫുട്ബോള്‍, വോളിബോള്‍, തായ്ക്കോണ്ടോ, റസ്ലിംങ്, ഹോക്കി, വെയ്റ്റ്ലിഫ്റ്റിംങ്, ബോക്സിംഗ്, ജൂഡോ ക്രിക്കറ്റ്(പെണ്‍കുട്ടികള്‍) എന്നീ കായികയിനങ്ങളില്‍ താല്‍പര്യമുളള കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് സംസ്ഥാന കായിക യുവജന  കാര്യാലയം വിവിധ കേന്ദ്രങ്ങളില്‍ ടാലന്റ് ഹണ്ട് എന്ന പേരില്‍ സെലക്ഷന്‍ ട്രയല്‍ സംഘടിപ്പിക്കുന്നത്. പ്രവേശനം […]

National

കുറ്റം ചുമത്താതെ ഒരു വര്‍ഷം വരെ തടവില്‍വെക്കാം; ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

കുറ്റം ചുമത്താതെ ഒരാളെ ഒരു വര്‍ഷം വരെ തടവില്‍വെക്കാനുള്ള അധികാരം ഡല്‍ഹി പോലീസിന് നല്‍കി കേന്ദ്രസര്‍ക്കാര്‍.ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശ സുരക്ഷാ നിയമ പ്രകാരം ഒരു വ്യക്തിയെ അറസ്റ്റ് ചെയ്താല്‍ കേസ് ചാര്‍ജ് ചെയ്യാതെ 12 മാസം വരെ കസ്റ്റഡിയില്‍ വയ്ക്കാം . അറസ്റ്റ് ചെയ്ത വ്യക്തിയെ കസ്റ്റഡിയിലെടുത്ത വിവരം 10 ദിവസം വരെ ഉദ്യോഗസ്ഥര്‍ക്ക് അറിയിക്കാതിരിക്കാമെന്നതും നിയമത്തിന്റെ പ്രത്യേകതയാണ്. ഏപ്രില്‍ 18 വരെയാണ് പൊലീസ് കമീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്നത്. പൗരത്വ […]

Kerala

ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന് സമാപനമായി

റോഡ് സുരക്ഷ പാഠ്യവിഷയമാക്കും-മന്ത്രി എ.കെ.ശശീന്ദ്രൻഅടുത്ത അധ്യയന വർഷം മുതൽ റോഡ് സുരക്ഷ സംബന്ധിച്ച വിവരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. റോഡ് സുരക്ഷ സന്ദേശങ്ങൾ കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. വൈ.എം.സി.എ.ഹാളിൽ ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.സി.സി., സ്റ്റുഡന്റ് പോലീസ് മാതൃകയിൽ സ്‌കൂളുകളിൽ റോഡ് സുരക്ഷാ ക്ലബുകൾ ആരംഭിക്കുന്നതിനും പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോ ജില്ലയിലും കൂടുതൽ അപകടം നടക്കുന്ന റോഡുകൾ ദത്തെടുത്ത് […]

രാധാമണി (60) വയസ് നിര്യാതയായി

കുറുമ്പ്ര കണ്ടിയിൽ ശങ്കരനാരായണന്റെ ഭാര്യ രാധാമണി (60) വയസ് നിര്യാതയായി ചേരിഞ്ചാൽ അംഗണവാടി വർക്കർ കുന്ദമംഗലം മക്കൾ: ശരത് മുബൈ, ശിശിർ ഘോഷ്, കേരള പോലീസ്, മരുമകൾ അശ്വതി സംസക്കാരം നാളെ രാവിലെ 11 മണി വീട്ടുവളപ്പിൽ

പുലച്ചൂട്ടിൽ ദേവകി (74) നിര്യാതയായി

മുറിയനാൽ: പുലച്ചൂട്ടിൽ ദേവകി (74) നിര്യാതയായി. പരേതനായ ചന്തുവിന്റെ ഭാര്യയാണ്. മക്കൾ പ്രസൂൺ, റീന, പ്രവീൺ (കെ.എസ്.ആർ.ടി.സി) പ്രസീത, പ്രശാന്ത് (എച്ച്.എസ്.ടി, ജി.എച്ച്.എസ്.എസ് മാവൂർ) പ്രവിത. മരുമക്കൾ പ്രദീപ് കുമാർ (വെസ്റ്റ്ഹിൽ), ശ്രീധരൻ (നരിക്കുനി ), ബിനിത, ജിജ, മഞ്ജുഷ ( ക്ലർക്ക് ,ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്). സഹോദരൻ സാമിക്കുട്ടി (പുവത്തൂർ). സഞ്ചയനം ചൊവ്വ

information

അറിയിപ്പുകള്‍

എംപ്ലോയബിലിറ്റി സെന്റര്‍ വഴി തൊഴിലവസരം  സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍  നാളെ (ജനുവരി 18) രാവിലെ 10.30 മണിക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  പ്ലസ് ടു/ബിരുദം അടിസ്ഥാന യോഗ്യതായായുള്ള  ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്,  ഓഫീസ് അസിസ്റ്റന്റ്, സ്റ്റോര്‍ ഹെഡ്, അസിസ്റ്റന്റ് സ്റ്റോര്‍ ഹെഡ്, ഗ്രാഫിക് ഡിസൈനര്‍, മെര്‍ച്ചന്റ് പ്രോമോട്ടര്‍, ഔട്ട്ലെറ്റ് സൂപ്പര്‍വൈസര്‍, സെയില്‍സ് പ്രൊമോട്ടര്‍  തുടങ്ങി  15 ഓളം തസ്തികകളിലായി  100 ല്‍ പരം ഒഴിവുകളിലേക്ക്  കൂടിക്കാഴ്ച നടത്തുന്നു.  എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍  ചെയ്തവര്‍ക്ക്  സൗജന്യമായും അല്ലാത്തവര്‍ക്ക് 250 […]

Kerala

കൊലപാതകം രണ്ടാം ശ്രമത്തില്‍ ; സിലിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

കൂടത്തായി കൊലപാതക പരമ്പരയില്‍ സിലിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയാണ് സലി. സിലി രണ്ടാം ശ്രമത്തിലാണ് ജോളി കൊന്നതെന്നും ഷാജുവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നതിന് തെളിവില്ലെന്നും കുറ്റപത്രത്തിലുണ്ട്. 1200 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളുണ്ട്.നേരത്തെ ജോളി സിലിയെ കൊല്ലാന്‍ ശ്രമിച്ചതില്‍ ഡോക്ടറുടെ കുറിപ്പില്‍ ശരീരത്തില്‍ വിഷാംശം കണ്ടതായി രേഖപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധിച്ചിരുന്നെങ്കില്‍ സിലി കൊല്ലപ്പെടില്ലായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. 2016 ജനുവരി […]

Local

രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ; അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28ന്

തെരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടിക പുതുക്കുന്നതിന്  മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ  നേതൃത്വത്തില്‍ നടന്നു.  കരട് വോട്ടര്‍ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഫെബ്രുവരി 14 ആണ് കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച് ഹിയറിങ് അപ്‌ഡേഷന്‍ ഫെബ്രുവരി 25ന് പൂര്‍ത്തിയാക്കും. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും. പ്രവാസികളുടെ വോട്ടര്‍ പട്ടിക പ്രത്യേകം തയ്യാറാക്കുന്നതിനായി  […]

National

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പഞ്ചാബും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി പഞ്ചാബും. പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പഞ്ചാബ് പാസാക്കിയത്. പ്രമേയത്തിലുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ കേരളം ആദ്യമായി പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കിയിരുന്നു. പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് ചോദ്യം ചെയ്ത് ബിജെപി നേരത്തെ തന്നെ രംഗത്ത് […]

error: Protected Content !!