information

അറിയിപ്പുകള്‍

എംപ്ലോയബിലിറ്റി സെന്റര്‍ വഴി തൊഴിലവസരം  
സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍  നാളെ (ജനുവരി 18) രാവിലെ 10.30 മണിക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  പ്ലസ് ടു/ബിരുദം അടിസ്ഥാന യോഗ്യതായായുള്ള  ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്,  ഓഫീസ് അസിസ്റ്റന്റ്, സ്റ്റോര്‍ ഹെഡ്, അസിസ്റ്റന്റ് സ്റ്റോര്‍ ഹെഡ്, ഗ്രാഫിക് ഡിസൈനര്‍, മെര്‍ച്ചന്റ് പ്രോമോട്ടര്‍, ഔട്ട്ലെറ്റ് സൂപ്പര്‍വൈസര്‍, സെയില്‍സ് പ്രൊമോട്ടര്‍  തുടങ്ങി  15 ഓളം തസ്തികകളിലായി  100 ല്‍ പരം ഒഴിവുകളിലേക്ക്  കൂടിക്കാഴ്ച നടത്തുന്നു.  എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍  ചെയ്തവര്‍ക്ക്  സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്‍പര്യമുളളവര്‍  മതിയായ എണ്ണം  ബയോഡാറ്റ സഹിതം   ജനുവരി  18 ന് രാവിലെ 10.30ന്  സെന്ററില്‍  എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495  2370176.  

പുനര്‍ഗേഹം പദ്ധതി കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വേലിയേറ്റ രേഖയില്‍ നിന്നും അന്‍പത് മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കു               ന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പുനര്‍ഗേഹം പദ്ധതിയിലേക്ക്  പരിഗണിക്കേണ്ട ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് അതാത്           മത്സ്യഭവനുകളിലും പഞ്ചായത്തുകളിലും പ്രസിദ്ധീകരിച്ചു.  നിലവില്‍ തീരപ്രദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും അന്‍പത് മീറ്ററിനുള്ളില്‍   താമസിക്കുന്നതും എന്നാല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും പുതുതായി പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവരും ഉണ്ടെങ്കില്‍ ജനുവരി 22 നകം ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസര്‍ മുമ്പാകെ അപേക്ഷ നല്‍കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495 – 2383780.

വീഡിയോ എഡിറ്റിങ് കോഴ്സ്: ജനുവരി 31 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി.  30 പേര്‍ക്കാണ് പ്രവേശനം. അതിനൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും.  
സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്.  പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  പ്രായം 30.11.2019-ല്‍ 30 വയസ്സ് കവിയരുത്.  പട്ടികവിഭാഗക്കാര്‍ക്ക് അഞ്ച് വയസ്സ് ഇളവുണ്ട്.
ദൃശ്യമാധ്യമങ്ങളിലും വീഡിയോ എഡിറ്റിങ് രംഗത്തും തൊഴില്‍ സാധ്യതയുള്ള ഈ കോഴ്സിന്റെ പ്രായോഗിക പരിശീലനത്തിന് ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ ഉളള എഡിറ്റ് സ്യൂട്ട്, അക്കാദമിയുടെ വീഡിയോ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനുളള അവസരം എന്നിവ കോഴ്‌സിന്റെ ഭാഗമാണ്. അപേക്ഷ അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org നിന്നു ഫോം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, സബ്‌സെന്റര്‍, ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം.  അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാര്‍ക്ക് 150 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജനുവരി 31  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2726275 (തിരുവനന്തപുരം), 9400048282

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച 20 ന്

മാളിക്കടവിലെ ഗവ.വനിത ഐ.ടി.ഐയില്‍ സര്‍വേയര്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. കൂടിക്കാഴ്ച ജനുവരി 20 ന് രാവിലെ 11 മണി. യോഗ്യത – ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യും  മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ സര്‍വേ/സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സര്‍വേ/സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. താല്‍പര്യമുളളവര്‍  വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം.   ഫോണ്‍ : 0495-2373976.

ലോകായുക്ത സിറ്റിങ് മാറ്റി

കേരള ലോകായുക്ത ജനുവരി 20 ന് കണ്ണൂര്‍ ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിങ് (സിംഗിള്‍ ബെഞ്ച്) ജനുവരി 22 ഉച്ചയ്ക്ക് മൂന്ന് മണിയിലേക്ക് മാറ്റിയതായി രജിസ്ട്രാര്‍ അറിയിച്ചു.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഗവ. ഗവണ്‍മെന്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍/വൊക്കേഷണല്‍/ടെക്നിക്കല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പിന്റെ അമാല്‍ഗമേറ്റെഡ് ഫണ്ടില്‍ നിന്നും 2019-20 വര്‍ഷത്തേക്കുളള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം ജനുവരി 18 വരെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ നല്‍കിയവരെ പരിഗണിക്കുന്നതല്ല. അപേക്ഷ ജനുവരി 25 ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2771881.

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍അദാലത്ത് 22 ന് 

ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത് ജനുവരി 22 ന് രാവിലെ 10 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടത്തും. അദാലത്ത്/സിറ്റിംഗില്‍ പങ്കെടുക്കാന്‍ കമ്മീഷണില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും അന്നേ ദിവസം രാവിലെ 10 മണിക്ക് എത്തണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ബേപ്പൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ജനുവരി 30 ന് രാവിലെ 11  മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത – ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍/ മാനേജ്മെന്റില്‍ ബിരുദം, പിജി ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ രണ്ട് വര്‍ഷത്തെ പരിചയം, അഥവാ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍/ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍  രണ്ട് വര്‍ഷത്തെ പരിചയം അഥവാ മൂന്ന് വര്‍ഷത്തെ പരിചയമുള്ള എന്‍ടിസി/എന്‍എസി. മേല്‍പറഞ്ഞ ഏതെങ്കിലും യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബേപ്പൂര്‍ ഗവണ്മെന്റ് ഐടിഐ ഓഫിസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍:0495 2415040.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ സ്റ്റിമുലേഷന്‍ ലാബ്, മൈക്രോ പ്രൊസസ്സര്‍ ലാബ് എന്നിവിടങ്ങളിലെ എ.സി (അഞ്ച് എണ്ണം) റിപ്പയര്‍ ചെയ്യുന്നതിന് വേണ്ടി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 18 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.

വാഹനങ്ങള്‍ ആവശ്യമുണ്ട്

കോഴിക്കോട് ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുളള എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0495 2374990, വെബ്‌സൈറ്റ് www.arogyakeralam.gov.in

ടെന്‍ഡര്‍ ക്ഷണിച്ചു

ചേളന്നൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 172 അങ്കണവാടി സെന്ററുകളിലേക്ക് 2019-20 വര്‍ഷത്തോക്കാവശ്യമായ പ്രീസ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മൂന്ന് മണി വരെ. ഫോണ്‍ 0495 2261560.

ദര്‍ഘാസ് ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ബാലുശ്ശേരി അഡീഷണല്‍ ഐ,സി.ഡി.എസ് കാര്യാലയ പരിധിയിലെ 104 അങ്കണവാടികളിലേക്കും ഒരു മിനി അങ്കണവാടിയിലേക്കും 2019-20 സാമ്പത്തിക വര്‍ഷത്തെ പ്രീസ്‌കൂള്‍ കിറ്റ് വാങ്ങുന്നതിനായി (അച്ചടിച്ച് വിതരണം ചെയ്യേണ്ടവ ഒഴികെ) പ്രീ സ്‌കൂള്‍ കിറ്റുകള്‍ (അച്ചടിച്ച് വിതരണം ചെയ്യേണ്ടവ) എന്നിവ നല്‍കുന്നതിന് ജിഎസ്ടി രജിസ്ട്രേഷന്‍ ഉളള വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ന് രണ്ട് മണി. ഫോണ്‍ 0496 2705228.

 ടെന്‍ഡര്‍ ക്ഷണിച്ചു

ഭൂജലവകുപ്പ്, കോഴിക്കോട് ജില്ലാ ഓഫീസിന്റെ ഉടസ്ഥതയില്‍ തൊണ്ടയാട് ജംഗ്ഷന് സമീപമുളള വര്‍ക്ക്ഷോപ്പ് ആന്‍ഡ് സ്റ്റോര്‍ റിപ്പയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബില്‍ഡിംഗിന് സമീപത്തുളള രണ്ട് മഴമരങ്ങള്‍ മുറിച്ചുമാറ്റി നീക്കം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14 ന് മൂന്ന് മണി വരെ. ഫോണ്‍ 0495 2370016.
 പിഎസ്.സി വിജ്ഞാപനം 

പിഎസ്.സി  70 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം 2019 ജിസംബര്‍ 11 ലെ അസാധാരണ ഗസറ്റിലും 2019 ഡിസംബര്‍ 15 ലെ പി.എസ്.സി ബുളളറ്റിനിലും കമ്മീഷന്റെ www.keralapsc.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു.

ആനയെ എഴുന്നളളിക്കുന്നതിന് രജിസ്ട്രേഷന്‍ ; വിട്ടുപോയ ആരാധനാലയങ്ങള്‍ക്ക് വീണ്ടു അവസരം

നാട്ടാനകളെ പങ്കെടുപ്പിച്ചുകൊണ്ടുളള ഉത്സവങ്ങള്‍/പൂരങ്ങള്‍/വരവുകള്‍ എന്നിവയുടെ രജിസ്ട്രേഷന്‍ 2015 ല്‍ ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റിയില്‍ നടത്തിയിരുന്നതിന്റെ അടിസ്ഥാനത്തില്‍ അന്ന് രജിസ്റ്റര്‍ ചെയ്യാന്‍ വിട്ടുപോയവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ജനുവരി 20 മുതല്‍ ഒരു മാസക്കാലം സമയം അനുവദിച്ചു. 2012 വരെ നടന്നു വന്നിരുന്ന ആനയെ എഴുന്നളളിക്കുന്ന ഉത്സവങ്ങള്‍/പൂരങ്ങള്‍/വരവുകള്‍ എന്നിവയ്ക്ക് മാത്രമേ തുടര്‍ വര്‍ഷങ്ങളിലേക്ക് രജിസ്ട്രേഷന്‍ നല്‍കൂ. 2012 ന് ശേഷം ആരംഭിച്ച ആനയെ ഉപയോഗിച്ചുളള പുതിയ ഉത്സവങ്ങള്‍/പൂരങ്ങള്‍/വരവുകള്‍ എന്നിവ നിയമവിരുദ്ധമായതിനാല്‍ രജിസ്ട്രേഷന്‍ ലഭിക്കുകയില്ല. 2012 ന് മുമ്പ് ആനയെ ഉപയോഗിച്ചിരുന്നു എന്ന കാര്യം തെളിയിക്കുന്ന രേഖകള്‍ സഹിതം കൊയിലാണ്ടി, വടകര താലൂക്കില്‍പ്പെട്ട ആരാധനാലയങ്ങള്‍ വടകര സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, വടകര എന്ന മേല്‍വിലാസത്തിലും കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ ആരാധനാലയങ്ങള്‍ കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കോഴിക്കോട്, വനശ്രീ, മാത്തോട്ടം എന്ന മേല്‍വിലാസത്തിലും സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ – 8547603816, വടകര സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസര്‍ – 8547603822, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍  ഓഫീസ് – 0495 2416900.

തുണി സഞ്ചി നല്‍കി പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണം 

രജിസ്ട്രേഷന്‍ കൗണ്ടറില്‍ തുണി സഞ്ചി നല്‍കി പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണം. ലൈഫ് ജില്ലാതല കുടുംബ സംഗമത്തിലെത്തിയവര്‍ക്കാണ് ലൈഫ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തുണിസഞ്ചി വിതരണം ചെയ്തത്. കുടുംബസംഗമത്തിനെത്തിയവര്‍ രജിസ്ട്രേഷന്‍ കൗണ്ടറില്‍ പേര് ചേര്‍ക്കുമ്പോള്‍ തന്നെ അവര്‍ക്ക് ഓരോ തുണിസഞ്ചിയും സംഘാടകര്‍ നല്‍കി. 

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ തുണിസഞ്ചി നിര്‍മാണ പരിശീലനം

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ശക്തി പകരുന്നതിനായി സ്‌കില്‍ ഡവലപ്മെന്റ് സെന്റര്‍ തുണി സഞ്ചി നിര്‍മാണ പരിശീലനം ആരംഭിക്കുന്നു. ബിഗ്ഷോപ്പര്‍, തുണികൊണ്ടുള്ള ഹാന്‍ഡ്ബാഗ്, വിലകുറഞ്ഞ സാധാരണ സഞ്ചികള്‍, പേപ്പര്‍ ബാഗ്, സ്‌ക്രീന്‍ പ്രിന്റിങ്ങ് തുടങ്ങി വിവിധ ബദല്‍ ഉല്‍പന്ന നിര്‍മാണ പരിശീലനം എന്നിവയില്‍ അഞ്ച് ദിവസത്തെ പരിശീലനമാണ് നല്‍കുക. താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2370026
യൂണിവേഴ്സിറ്റി ആന്റ് ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ 24 ന്

യൂണിവേഴ്സിറ്റി ആന്റ്  ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഔദ്യോഗിക ക്യാമ്പ് 24ന് തൃശ്ശൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടക്കും. ഈ ദിവസങ്ങളിലേക്ക് നിശ്ചയിച്ച കേസുകളുടെ വാദം കേള്‍ക്കുന്നതോടൊപ്പം കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലെ ഫുഡ്സേഫ്റ്റി ആക്ട് 2006 ന്റെ പരിധിയില്‍ വരുന്ന കേസുകളും യൂണിവേഴ്സിറ്റി കേസുകളും അപ്പീല്‍ ചട്ടങ്ങള്‍ക്കനുസൃതമായി ഫയലില്‍ സ്വീകരിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!