കുന്ദമംഗലം ലഹരി വസ്തുക്കളുടെ താവളമോ കുന്ദമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട : ഒന്നര കിലോയോളം കഞ്ചാവുമായി വയനാട് സ്വദേശിയായ യുവാവിനെ പിടികൂടി

കുന്ദമംഗലം ലഹരി വസ്തുക്കളുടെ താവളമോ കുന്ദമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട : ഒന്നര കിലോയോളം കഞ്ചാവുമായി വയനാട് സ്വദേശിയായ യുവാവിനെ പിടികൂടി: റിമാന്റ് ചെയ്തു. കുന്നമംഗലം കോഴിക്കോട് ജില്ലയിലെ ഇടനിലക്കാർക്ക് വിൽപ്പനക്കായി കൊണ്ടുവന്ന ഒന്നര കിലോയോളം കഞ്ചാവുമായി വയനാട് മാനന്തവാടി കടയാട്ട് സ്വദേശി കണിയാംകണ്ടി മൻസൂർ(30) ആണ് പോലീസിന്റെ പിടിയിലായത്. രാത്രി കാലങ്ങളിൽ കോഴിക്കോട്-വയനാട് ഹൈവേ കേന്ദ്രീകരിച്ച് ലഹരിമാഫിയ സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ല പോലീസ് മേധാവി .എ.വി ജോർജ്ജ് ഐ.പി.എസ് ന്റെ നിർദ്ദേശത്തെത്തുടർന്ന് കോഴിക്കോട് […]

കാരന്തൂർ മെഡിക്കൽ കോളേജ് റോഡിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തിങ്കളാഴ്ച ഉദ്ഘാടനം

കുന്ദമംഗലം: കാരന്തൂരിലും നവീന രീതിയിൽബസ്സ് കാത്തിരിപ്പ് കേന്ദ്രം. കാരന്തൂർ ജംങ്ക്ഷനിൽ നിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന ഭാഗത്താണ് ആധുനിക രീതിയിലുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രം വരുന്നത്. അഡ്വ. പി.ടി.എ റഹീം എംഎൽഎ ജില്ല വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടതിനെ തുടർന്ന് റവന്യൂ വകുപ്പ് വിട്ടുനൽകിയ അര സെന്റ് സ്ഥലത്താണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. പൊതുകാര്യ പ്രസക്തനും സാമൂഹിക-സാംസ്കാരിക രംഗത്ത് നിറ സാനിദ്ധ്യവും കാരന്തൂരിന്റെ വികസന പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുകയും ചെയ്ത അംബിക ഗ്രൂപ്പ് ഓഫ് […]

KHSS UP പ്രീമിയർ ലീഗ് മത്സരം നടത്തി

കുന്ദമംഗലം: പഠനത്തോടൊപ്പം കായികക്ഷമതയ്ക്കും പ്രാധാന്യം നൽകുക എന്ന ആശയത്തിന്റെ ഭാഗമായി കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ യു.പി.വിഭാഗം വിദ്യാർത്തികൾക്കായി നടത്തിയ ഇന്റർ ക്ലാസ് ഫുട്ബോൾ മത്സരം (KUPL) അവസാനിച്ചു കായികാധ്യാപകനായ ശ്രീ പ്രജിത്ത് കുമാർ മത്സരത്തിന് നേത്രത്വം നൽകി. ഫൈനൽ മത്സരത്തിൽ 5 A ,6 D, 7 Eഎന്നീ ക്ലാസുകൾ ചാമ്പ്യൻമാരായി ഇതിനോടനുബന്ധിച്ച് നടന്ന സമ്മാനദാന ചടങ്ങിന് പി.ടി.എ.വൈസ് പ്രസിഡണ്ട് ഒ.സലീം നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീ.കൃഷ്ണമണി സ്വാഗതം പറഞ്ഞു പ്രധാനാധ്യാപകനായ ശ്രീ.വി.പ്രേമരാജൻ അദ്ധ്യക്ഷം […]

Local

പഠനോത്സവത്തിന് തുടക്കമായി

കുന്ദമംഗലം എംഎംഎല്‍പി സ്‌ക്കൂള്‍ പഠനോത്സവത്തിന് തുടക്കമായി. ‘വെഭവ് 2020’ എന്ന പേരില്‍ നടക്കുന്ന പഠനോത്സവം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത ഉദ്ഘാടനം ചെയ്തു.

Local

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; കണ്ണന്‍ ഗോപിനാഥനെ വീണ്ടും അറസ്റ്റ് ചെയ്തു

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പരിപാടിക്കെത്തിയതിനെത്തുടര്‍ന്ന് വീണ്ടും കസ്റ്റഡിയിലെടുത്തു. ഉത്തര്‍ പ്രദേശ് പോലീസ് ആണ് വീണ്ടും അറസ്റ്റ് ചെയ്തത്.പ്രതിഷേധ പരിപാടിക്കായി അലഹബാദ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ഓള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. നേരത്തെയും പ്രതിഷേധ പരിപാടിക്കെത്തിയ കണ്ണന്‍ ഗോപിനാഥിനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് ഗോപിനാഥനെ പൊലീസ് ആഗ്രയില്‍ തടഞ്ഞുവച്ചത്.

Kerala

മുക്കത്തെ ഇരട്ടക്കൊലപാതകം; 35 വര്‍ഷം മുന്‍പുള്ള ബിര്‍ജുവിന്റെ അച്ഛന്റെ മരണവും അന്വേഷിക്കും

മുക്കത്തെ ഇരട്ടക്കൊലപാതകത്തിലെ പിടിയിലായ പ്രതി ബിര്‍ജുവിന്റെ അച്ഛന്‍ വാസുവിന്റെ മരണത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡിവൈ.എസ്.പി. എം. ബിനോയ്. 1984 ലാണ് ബിര്‍ജുവിന്റെ അച്ഛന്‍ വാസു വീടിന്റെ പുറത്തെ മുറിയുടെ ഉത്തരത്തില്‍ തൂങ്ങിമരിച്ചത്. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട സമയത്തായിരുന്നു വാസുവിന്റെ മരണം. അന്ന് ബിര്‍ജുവിന് 18 വയസ്സായിരുന്നു. മാതാവിനെ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ കേസും അന്വേഷിക്കാന്‍ പോലീസ് തയ്യാറെടുക്കുന്നത്. സ്വത്തിന് വേണ്ടിയാണ് ബിര്‍ജു മാതാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയിരുന്നത്. രണ്ട് മരണവും തൂങ്ങിമരണം ആയതാണ് പോലീസിന് സംശയം വര്‍ദ്ധിക്കാന്‍ കാരണം. കേസില്‍ […]

Kerala

ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെയാണ് അധികാരകേന്ദ്രം; ഗവര്‍ണറെ തള്ളി സ്പീക്കര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം അവതരിപ്പിച്ചത് ഗവര്‍ണറെ അറിയിച്ചില്ലെന്ന് വിവാദത്തില്‍ ഗവര്‍ണറെ തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് യഥാര്‍ഥ അധികാരകേന്ദ്രമെന്നും ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെയാണ് അധികാരകേന്ദ്രം. ഒരിടത്ത് രണ്ട് അധികാരകേന്ദ്രമുണ്ടായാല്‍ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. നേരത്തെ സംസ്ഥാന സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മുഖപത്രത്തില്‍ എഡിറ്റോറിയലുമുണ്ടായിരുന്നു.

Local

ചാത്തമംഗലം പ്രീമിയര്‍ ലീഗ് ;എന്‍എഫ്‌സി ചാത്തമംഗലം ജേതാക്കള്‍

ചാത്തമംഗലത്തെ യുവജന കൂട്ടായ്മ സംഘടിപ്പിച്ച പ്രാദേശിക ഫുട്ബാള്‍ പ്രീമിയര്‍ ലീഗിന് പ്രൗഡ ഗംഭീര സമാപനം. പൂവാട്ടുപറമ്പ ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ NFC ചാത്തമംഗലം വിന്നേഴ്സ് ട്രോഫിയും ZIDAN FC ചാത്തമംഗലം റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി, ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള golden boot പുരസ്‌കാരത്തിന് zidan fc യുടെ താരം വിഷ്ണു പ്രസാദും ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള best player പുരസ്‌കാരത്തിന് zidan fc യുടെ താരം അബ്ദു നൂറും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള golden […]

Local

റേഷന്‍ കാര്‍ഡ് : അനര്‍ഹര്‍ ഒഴിവാകണം

കോഴിക്കോട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വീടുതലത്തില്‍ നടത്തിയ റേഷന്‍ കാര്‍ഡ് പരിശോധനയില്‍ അനര്‍ഹമായവര്‍ മുന്‍ഗണനാ/ഏ ഏ.വൈ/കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്്.  സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍, സ്വന്തമായി  ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ/ ഫ്ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവനമാര്‍ഗ്ഗമായ ടാക്സി  ഒഴികെ), […]

News

പള്‍സ് പോളിയോ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – ജില്ലാകലക്ടര്‍

 ജില്ലയില്‍ 2,28768 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും  ജനുവരി 19 ന് ദേശീയതലത്തില്‍ നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ  ജില്ലയിലെ  ഒരുക്കങ്ങള്‍  പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. അഞ്ച് വയസ്സുവരെ പ്രായമുള്ള 2,28768 കുട്ടികള്‍ക്കാണ് ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് നല്‍കുക. അന്നേ  ദിവസം ജില്ലയിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കും മറ്റ് കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.   പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജില്ലാ കലക്ടര്‍ ശീറാം സാംബശിവ […]

error: Protected Content !!