തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം അവതരിപ്പിച്ചത് ഗവര്‍ണറെ അറിയിച്ചില്ലെന്ന് വിവാദത്തില്‍ ഗവര്‍ണറെ തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ് യഥാര്‍ഥ അധികാരകേന്ദ്രമെന്നും ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെയാണ് അധികാരകേന്ദ്രം. ഒരിടത്ത് രണ്ട് അധികാരകേന്ദ്രമുണ്ടായാല്‍ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
നേരത്തെ സംസ്ഥാന സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മുഖപത്രത്തില്‍ എഡിറ്റോറിയലുമുണ്ടായിരുന്നു.