Kerala

മുക്കത്തെ ഇരട്ടക്കൊലപാതകം; 35 വര്‍ഷം മുന്‍പുള്ള ബിര്‍ജുവിന്റെ അച്ഛന്റെ മരണവും അന്വേഷിക്കും

മുക്കത്തെ ഇരട്ടക്കൊലപാതകത്തിലെ പിടിയിലായ പ്രതി ബിര്‍ജുവിന്റെ അച്ഛന്‍ വാസുവിന്റെ മരണത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡിവൈ.എസ്.പി. എം. ബിനോയ്.
1984 ലാണ് ബിര്‍ജുവിന്റെ അച്ഛന്‍ വാസു വീടിന്റെ പുറത്തെ മുറിയുടെ ഉത്തരത്തില്‍ തൂങ്ങിമരിച്ചത്. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട സമയത്തായിരുന്നു വാസുവിന്റെ മരണം. അന്ന് ബിര്‍ജുവിന് 18 വയസ്സായിരുന്നു. മാതാവിനെ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ കേസും അന്വേഷിക്കാന്‍ പോലീസ് തയ്യാറെടുക്കുന്നത്. സ്വത്തിന് വേണ്ടിയാണ് ബിര്‍ജു മാതാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയിരുന്നത്. രണ്ട് മരണവും തൂങ്ങിമരണം ആയതാണ് പോലീസിന് സംശയം വര്‍ദ്ധിക്കാന്‍ കാരണം.

കേസില്‍ ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ടെന്നും ഇസ്മയിലിന്റെ ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്തും കണ്ടെത്തിയ ഭാഗങ്ങളിലും മറ്റും വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി. എം. ബിനോയ് പറഞ്ഞു. ബിര്‍ജുവിന്റെ ഭാര്യയും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്ത് വരുകയാണെന്നും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തെളിവെടുപ്പിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!