Local

റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

കുന്നമംഗലം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 23, ല്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രീറ് ചെയ്ത് പൂര്‍ത്തീകരിച്ച കോരങ്കണ്ടി മലക്കോത് റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം എം ബാബുമോന്‍ നിര്‍വഹിച്ചു. കെ.കെ ഷമീല്‍, പിഎന്‍ സുനീഷ്‌കുമാര്‍, സി രജീഷ്, എകെ ഗിരീഷ്, ടികെ മോഹനന്‍, ടികെ രവി, കെ സതി, കെഎം പ്രിയ, സി രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Local

സാമൂഹ്യ ജീവിതത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യപങ്ക്; മന്ത്രി ടി പി രാമകൃഷ്ണന്‍

സാമൂഹ്യ ജീവിതത്തിലെ ഇടപെടലുകളില്‍ മുഖ്യപങ്കാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുന്നതെന്ന് തൊഴില്‍ -നൈപുണ്യ -എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഐഎസ്ഒ പ്രഖ്യാപനവും പഞ്ചായത്ത് ജീവനക്കാരെ ആദരിക്കലും ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ് ഏറ്റവും പ്രധാനം. ജനങ്ങളാണ് യജമാനന്‍മാരെന്ന ബോധം ഓരോ ജീവനക്കാരനും ഉണ്ടാകണം. മാലിന്യ സംസ്‌ക്കരണത്തിനായി അഴിയൂരില്‍ മാലിന്യ പ്ലാന്റ്സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതി കലാവധി അവസാനിക്കുന്നതിന് […]

information

അറിയിപ്പുകള്‍

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കും വിദേശ പഠനത്തിനും ജോലികള്‍ക്കുമായി പോകുന്ന കേരളീയര്‍ക്കായി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും എച്ച്.ആര്‍.ഡി സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തല്‍   ജനുവരി 31 ന് പത്തനംതിട്ട കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എം.ഇ.എ അറ്റസ്റ്റേഷന്‍, അപ്പോസ്റ്റൈല്‍ യുഎ.ഇ എംബസ്സി, കുവൈറ്റ് എംബസ്സി, ഖത്തര്‍ എംബസ്സി, ബഹറൈന്‍ എംബസ്സി എന്നീവയ്ക്കായി അന്നേ ദിവസം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാം. കൂടാതെ കുവൈറ്റ് വിസാ സ്റ്റാംപിങ്ങിനുളള രേഖകളും സ്വീകരിക്കും.  സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങള്‍ക്കുമായി www.norkaroots.org എന്ന വെബ്‌സൈറ്റില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍  0471ണ്‍-2770561. പത്തനംതിട്ട […]

Local

തിറമഹോത്സവം

കെട്ടാങ്ങൽ ശ്രീ. അസുരാളൻ കാവ് തിറമഹോത്സവം 2020 ജനുവരി 31 ന്, വെള്ളി നടക്കും. വിവിധ തിറകൾ, അന്നദാനം എന്നിവ ഉണ്ടാകും.

information

കൊറോണ വൈറസ് ; അറിയേണ്ടതെല്ലാം

ചൈനയിൽ പടർന്നു കൊണ്ടിരിക്കുന്ന ന്യൂമോണിയ പകർച്ച വ്യാധിക്ക് കാരണമായിട്ടുള്ളത്  നോവൽ കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പുതിയ ഇനം അടക്കം ഏഴു തരം കൊറോണ വൈറസുകളാണ് നിലവിൽ മനുഷ്യരിൽ രോഗം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. പുതിയ ഇനം വൈറസ് ആയതുകൊണ്ട് തന്നെ വാക്സിനോ ആന്റി വൈറൽ മരുന്നുകളോ  നിലവിൽ ലഭ്യമല്ല. ചൈനയിൽ നിന്നും തിരിച്ചു വന്ന ആളുകൾ വഴിയാണ് ദക്ഷിണാഫ്രിക്ക, ജപ്പാൻ,  അമേരിക്കൻ ഐക്യനാടുകൾ, ഫിലിപ്പീൻസ്, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസ് രോഗവും മരണങ്ങളും റിപ്പോർട്ട് […]

Local

കുന്ദമംഗലം പഞ്ചായത്ത് ഗണിതോത്സവം മര്‍കസ് ബോയ്‌സ് സ്‌കൂളില്‍

കുന്ദമംഗലം : കുന്ദമംഗലം പഞ്ചായത്ത് ഗണിതോത്സവം ജനുവരി 30, 31 ഫെബ്രവരി 1 തിയ്യതികളില്‍ കാരന്തൂര്‍ മര്‍കസ് ബോയ്‌സ് സ്‌കൂളില്‍ നടക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ 1500 കേന്ദ്രങ്ങളില്‍ ഗണിതോത്സവം സംഘടിപ്പിക്കുന്നുണ്ട്. ഗണിതപഠനത്തെ കുട്ടികളുടെ പക്ഷത്തു നിന്നുകൊണ്ട് എങ്ങനെ ആനന്ദകരമാക്കാം എന്നതും, ഗണിത സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കുട്ടിയുടെ ആത്മവിശ്വാസവും അറിവും കഴിവും എങ്ങനെ വികസിപ്പിക്കാമെന്നുമുള്ള ജനകീയ അന്വേഷണമാണ് ഗണിതോത്സവം. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത 100 വിദ്യാര്‍ഥികളാണ് മൂന്ന് ദിവസത്തെ പഠന […]

Local

നിര്യാതനായി

ചെലവൂര്‍ ചെറുവാക്കുളത്തില്‍ അബൂബക്കര്‍ പിപി മരണപ്പെട്ടു, മയ്യിത്ത് നിസ്‌കാരം ഇന്ന് (28 -01-2020, )4-00മണിക്ക് പള്ളിത്താഴം (പുളിക്കില്‍) ജുമാ മസ്ജിദില്‍.

Kerala

വനിതകളുടെ സുരക്ഷ; നിരവധി പദ്ധതികളുമായി കേരളാ പോലീസ്

കേരളാ പോലീസ് ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ജില്ലാ പോലീസ് മേധാവിമാര്‍ ജില്ലാതലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പുറമേയാണിത്. പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ.ബി. സന്ധ്യ, ഐ.സി.റ്റി വിഭാഗം എസ്.പി ഡോ.ദിവ്യ വി.ഗോപിനാഥ്, കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ പൂങ്കുഴലി, വനിതാ ബറ്റാലിയന്‍ കമാണ്ടന്‍റ് ഡി.ശില്‍പ്പ, ശംഖുമുഖം എ.എസ്.പി ഐശ്വര്യ […]

Local

കൊറോണക്ക് പിന്നാലെ പുതിയ വില്ലന്‍; ലാസ്സ പനി

നൈജര്‍: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ എന്ന മാരക വൈറസ് പടരുമ്പോള്‍ മറ്റൊരു ഭീഷണി കൂടി. ലാസ്സ പനിയാണ് പുതിയ വില്ലന്‍. ലോകമെമ്പാും കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ‘ലാസ്സ’ വൈറല്‍ പനി പടര്‍ന്നുപിടിക്കുന്നു. നൈജീരിയിലാണ് ജനുവരി മുതല്‍ വൈറല്‍ പനി വ്യാപിക്കാന്‍ തുടങ്ങിയത്. നൈജീരിയയില്‍ 11 സംസ്ഥാനങ്ങളിലായി 29 പേര്‍ ലാസ്സ പനി ബാധിച്ച് മരിച്ചു. എബോളയ്ക്ക് കാരണമായ വൈറസിന്റെ കുടുംബത്തില്‍പെട്ട വൈറസാണ് പനിക്കു കാരണമായിരിക്കുന്നത്. നൈജീരിയിയില്‍ ഇരുനൂറോളം പേരാണ് ലാസ്സ വൈറല്‍ പനി […]

Local

കൊറോണ വൈറസ്;ജില്ലയില്‍ രണ്ട് ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചു

കോഴിക്കോട്: കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ രണ്ടു ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചത്. ആറു കിടക്കകളോട് കൂടിയ വാര്‍ഡില്‍ പ്രത്യേക പരിശീലനം നല്‍കിയ ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയുമാണ് ഇവിടെ നിയമിച്ചിട്ടുള്ളത്. നിലവില്‍ ചൈനയില്‍ നിന്ന് 64 പേര്‍ കോഴിക്കോട് എത്തിയിട്ടുണ്ട്.ഇതില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.ഇവരെല്ലാവരും വീടുകളില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ഒരു രോഗ ലക്ഷണവും ഇവരില്‍ ഇല്ല. സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളുടെ വിവരവും ജില്ലാ […]

error: Protected Content !!