Kerala

കൊട്ടാരക്കരയിലെ ടിപ്പർ അപകടം; അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയും അപകടത്തിന് കാരണമായി, അന്തിമ റിപ്പോർട്ട് തയ്യാറാക്കി MVD

കൊട്ടാരക്കര നീലേശ്വരത്തുണ്ടായ ടിപ്പർ അപകടത്തിന് ഇടയാക്കിയത് വാഹനത്തിന്റെ അമിത വേഗവും ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗവുമെന്ന് മോട്ടോർ വാഹന വകുപ്പ്. അപകട സമയത്ത് ഡ്രൈവർ മൊബൈലിൽ സംസാരിക്കുകയായിരുന്നുവെന്ന് അന്തിമ റിപ്പോർട്ടിൽ കണ്ടെത്തൽ. ടിപ്പർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായിരുന്നത്.

റോഡിലെ ഇറക്കത്തിൽ ടിപ്പർ വന്നത് അമിതവേഗത്തിലായിരുന്നു. 56 Km/hr സ്പീഡിലാണ് ടിപ്പർ ഇറക്കം ഇറങ്ങിയത്. സ്പീഡ് വിവരങ്ങൾ ജിപിഎസ് സംവിധാനത്തിലൂടെ മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചു. ഡ്രൈവറുടെ ഫോൺകോൾ വിവരങ്ങളും ശേഖരിച്ചു.

അതേസമയം, അപകടത്തെ തുടർന്ന് കൊല്ലം ജില്ലയിൽ ടിപ്പർ ലോറികളുടെ സമയ നിയന്ത്രണം ദീർഘിപ്പിച്ചിരുന്നു. രാവിലെ 7 മുതൽ 10 വരെയും 3.30 മുതൽ 5 വരെയും നിരത്തിൽ ഇറങ്ങാൻ പാടില്ലെന്നാണ് പുതിയ നിർദേശം.അപകടകാരണമായ ടിപ്പർ ലോറിക്ക് ഫിറ്റ്നസ് നൽകിയതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സബ് RTO യിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരുന്നു.

നീലേശ്വരം മുക്കോണിമുക്കിലുണ്ടായ അപകടത്തിൽ പത്താം ക്ലാസ്സ് വിദ്യാർഥി പാർഥിപൻ, ഹരിലാൽ, KSRTC ജീവനക്കാരനായ അജയകുമാർ എന്നിവരാണ് മരിച്ചത്. വിദ്യാർഥികളായ കൗഷിക്, ഋഷബ്, ടിപ്പർ ഡ്രൈവർ നിസാം എന്നിവർക്ക് ഗുരുതര പരുക്കേറ്റിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!