Local

അറിയിപ്പുകള്‍

കോഴിക്കോട് ജില്ല, വടകര താലൂക്ക് വളളിക്കാട്  വില്ലേജില്‍പ്പെട്ട   ശ്രീ.വെളളിക്കുളങ്ങര ശിവ ക്ഷേത്രത്തിലേക്ക് പാരമ്പര്യേതര ട്രസ്റ്റിമാരെ  നിയമിക്കുന്നു.   ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികള്‍ക്ക്  അപേക്ഷിക്കാം.  അപേക്ഷ  ഫെബ്രുവരി 20ന്  വൈകീട്ട്  അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറത്തിന് www.malabardevaswom.kerala.gov.in
സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു


2020-21 അദ്ധ്യായന വര്‍ഷം, ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ – തിരുവനന്തപുരം, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ പുതുതായി ആരംഭിക്കുന്ന കാസര്‍ഗോഡ്, തൃശ്ശൂര്‍, പത്തനംതിട്ട സ്‌പോര്‍ട്‌സ് ഡിവിഷനുകള്‍ എന്നീ കായിക വിദ്യാലയങ്ങളിലേക്ക് ആറ്, ഏഴ്, എട്ട്, ഒന്‍പത്, പ്ലസ് വണ്‍/വിഎച്ച്എസ്ഇ ക്ലാസ്സുകളിലേക്ക് അഡ്മിഷന്‍ നല്‍കുന്നതിന് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, വോളീബോള്‍, തായെ്ക്വണ്ടൊ, റസ്ലിംഗ്, ഹോക്കി, വെയ്റ്റ് ലിഫ്റ്റിംഗ്, ബോക്‌സിംഗ്, ജൂഡോ ക്രിക്കറ്റ് (പെണ്‍കുട്ടികള്‍) എന്നീ കായിക ഇനങ്ങളില്‍ താല്‍പര്യമുളള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാന കായിക യൂവജന കാര്യാലയം എല്ലാ ജില്ലകളിലും സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികള്‍ ജനന തീയതി തെളിയിക്കുന്ന ഏതെങ്കിലും രേഖയും, ജില്ലാ സംസ്ഥാന ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ ആയതിന്റെ സര്‍ട്ടിഫിക്കറ്റും ഫോട്ടോയുമായി ഫെബ്രൂവരി 14 ന് രാവിലെ 7.30 നകം കോഴിക്കോട് വെസ്റ്റ് ഹില്ലിലെ  ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ നേരിട്ട് ഹാജരാകണം. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് http://gvrsportsschool.org/talenthunt  എന്ന ലിങ്കില്‍ ഓണ്‍ലൈനായി മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9847111553. 


നടീല്‍ വസ്തുക്കള്‍  വില്‍പ്പനയ്ക്ക്


കോഴിക്കോട് വെളളിമാട്കുന്നിലെ കാര്‍ഷിക സര്‍വ്വകലാശാല വില്‍പ്പന കേന്ദ്രത്തില്‍ നല്ലയിനം ഒട്ടുചെടികള്‍ – കറിവേപ്പ്, കറുവപ്പട്ട, ചാമ്പ, പേര, പാഷന്‍ ഫ്രൂട്ട്, റെഡ് പാം, സര്‍വ്വ സുഗന്ധി, റമ്പൂട്ടാന്‍, ഞാവല്‍, ഗ്രാമ്പൂ, കവുങ്ങ്, മാവ് ഗ്രാഫ്റ്റ്  എന്നിവയും സ്യൂഡോമോണസ്, വെര്‍ട്ടിസീലിയം, ബ്യൂവേറിയ, വാം (മൈക്കോറൈസ്), ട്രൈക്കോഡര്‍മ, മണ്ണിര കമ്പോസ്റ്റ്, ഫിറമോണ്‍ ട്രാപ്പ് (മാവ്), ഫിറമോണ്‍ ട്രാപ്പ് (പച്ചക്കറി), ഹ്യൂം പ്ലസ്, പച്ചക്കറി വിത്തുകള്‍ എന്നിവയും  വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ അറിയിച്ചു. ഫോണ്‍ : 0495 2730614.


ജലനിധിയില്‍ ഒഴിവ്

 ജലനിധി മലപ്പുറം ഓഫീസില്‍ പ്രോജക്റ്റ് കമ്മീഷണര്‍ (രണ്ട്), സീനിയര്‍ എഞ്ചിനീയര്‍ (ഒന്ന്) എന്നിവരുടെ ഒഴിവുണ്ട്. കണ്‍സള്‍ട്ടന്‍സി അടിസ്ഥാനത്തില്‍ നിശ്ചിത കാലത്തേക്കായിരിക്കും നിയമനം. ബി.ടെക് (സിവില്‍) ആണ് യോഗ്യത. ജലനിധി പദ്ധതിയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പ്രോജക്റ്റ് കമ്മീഷണറുടെ ഒഴിവിലും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് സീനീയര്‍ എഞ്ചിനീയറുടെ ഒഴിവിലും മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം മലപ്പുറം കുന്നുമ്മല്‍ യു.എം.കെ ടവറില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റില്‍ 2020 ഫെബ്രുവരി ആറിന് രാവിലെ 10.30 ന് അഭിമുഖത്തിന് ഹാജരാക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.jalanidhi.kerala.gov.in, 04832738566.


അങ്കണവാടി വര്‍ക്കറാകാം


ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഐ.സി.ഡി.എസ് ചേളന്നൂര്‍ പ്രോജക്ടിലേക്ക് തലക്കുളത്തൂര്‍, കാക്കൂര്‍, ന•ണ്ട, നരിക്കുനി, ചേളന്നൂര്‍, കക്കോടി പഞ്ചായത്തുകളിലേക്ക് അങ്കണവാടി വര്‍ക്കര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. ഫോണ്‍ : 0495 2261560. 

നിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം
വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2019 ല്‍ സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടേയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും, ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ അഞ്ച്   മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ക്ക് അപേക്ഷിക്കാം.  പുരസ്‌കാര ജേതാവിന്  ഒരു ലക്ഷം  രൂപയും ശില്‍പവും, പ്രശസ്തി പത്രവും നല്‍കും.            അവാര്‍ഡിനായി അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമിനോടൊപ്പം പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍ (പുസ്തകം, സിഡികള്‍, ഫോട്ടോകള്‍, പത്രകുറിപ്പ്) ഉള്‍പ്പെടെ ജില്ലാവനിതാ ശിശു വികസന ഓഫീസര്‍ക്ക് ഫെബ്രുവരി 10 നകം നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ അപേക്ഷിക്കണം.   അപേക്ഷ കോഴിക്കോട് സിവില്‍സ്റ്റേഷന്‍, ബി ബ്ലോക്കിലെ, രണ്ടാം നിലയിലെ ജില്ലാവനിതാ ശിശു വികസന ഓഫീസിലും, വനിതാശിശു വികസന വകുപ്പിന്റെ്  www.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും – ജില്ലാ വനിതാശിശു വികസന ഓഫീസര്‍ അറിയിച്ചു. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!