Kerala

ക്ഷേമപെന്‍ഷനുകള്‍ 100 രൂപ കൂട്ടി; 2020-21 ബജറ്റ് തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ 2020-21ലെ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരപ്പിച്ചുകൊണ്ടു പറഞ്ഞു. പൗരത്വനിയമവും പൗര റജിസ്റ്ററും സൃഷ്ടിക്കുന്ന ആശങ്ക വാക്കുകള്‍ക്കതീതം. ഈ ഭീഷണി വകവച്ചുകൊടുക്കാനാവില്ല. യുവതലമുറയുടെ പ്രതിഷേധത്തിനാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ വളര്‍ച്ചാനിരക്ക് ദേശീയശരാരിയേക്കാള്‍ മുകളിലാണെന്നും ധനമന്ത്രി അവകാശപ്പെട്ടു.

പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍

എല്ലാ ക്ഷേമപെന്‍ഷനുകളും 100 രൂപകൂട്ടി

25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകള്‍ തുടങ്ങും

12,000 പൊതു ശൗചാലയങ്ങള്‍ കൂടി ആരംഭിക്കും.

2020 നവംബര്‍ മുതല്‍ സിഎഫ്എല്‍ ബള്‍ബുകള്‍ നിരോധിക്കും.

2020-21 ഒരു ലക്ഷം വീടും ഫ്‌ലാറ്റും നിര്‍മിക്കും.

ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി രൂപയും പൊതുമരാമത്ത് പ്രവൃത്തികള്‍ക്കു 1102 കോടി രൂപയും വകയിരുത്തി.

രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കും

വീടില്ലാത്തവര്‍ക്ക് ഒരുലക്ഷം ഫ്‌ലാറ്റുകള്‍ നിര്‍മിക്കും.

പ്രവാസിക്ഷേമപദ്ധതികള്‍ക്കുള്ള അടങ്കല്‍ 90 കോടി രൂപ നല്‍കും.

വയനാട് പദ്ധതിക്ക് കിന്‍ഫ്രയുടെ 100 ഏക്കറില്‍ ഫുഡ് പാര്‍ക്ക് ആരംഭിക്കും

ലൈഫ് മിഷന്റെ ഭാഗമായി മത്സ്യബന്ധന മേഖലയില്‍ 280 കോടി രൂപ ചെലവില്‍ 7000 വീടുകള്‍ നിര്‍മിക്കും

ആശാപ്രവര്‍ത്തകരുടെ ഹോണറേറിയം 500 രൂപ വര്‍ധിപ്പിക്കും

നിര്‍ഭയ ഹോമുകള്‍ക്കുള്ള സഹായം 10 കോടി രൂപയായി ഉയര്‍ത്തും

ലോക്കല്‍ എംപ്ലോയ്‌മെന്റ് അഷ്വറന്‍സ് പ്രോഗ്രാം വഴി പ്രതിവര്‍ഷം 1.5 ലക്ഷം പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കാനുള്ള പരിപാടി

ഫലവൃക്ഷ പച്ചക്കറി കൃഷി വ്യാപനത്തിന് ആയിരം കോടി രൂപ ചിലവഴിക്കും. ഹരിതകേരള മിഷന് 7 കോടി രൂപ വകയിരുത്തും.

കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും

കൊച്ചി നഗരത്തിന്റെ സമഗ്ര വികസനത്തിന് 6000 കോടി

ക്ഷേത്രങ്ങള്‍ പഴമയില്‍ പുനരുദ്ധരിക്കുന്നതിന് ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കും. ഇതിന് 5 കോടി രൂപ നീക്കിവെക്കും

വരുന്ന സാമ്പത്തിക വര്‍ഷം 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും

10 ബൈപാസുകള്‍, 20 ഫ്‌ലൈ ഓവറുകള്‍, 74 പാലങ്ങള്‍, ട്രാന്‍സ്ഗ്രിഡ് 2 പദ്ധതി. സൗജന്യ ഇന്റര്‍നെറ്റ്, സമ്പൂര്‍ണ ക്ലാസ് ഡിജിറ്റലൈസേഷന്‍, സ്‌കൂള്‍ കോളജ് കെട്ടിടങ്ങള്‍, 44 സ്റ്റേഡിയങ്ങള്‍, കുടിവെള്ളപദ്ധതികള്‍, എന്നിവയും പ്രഖ്യാപനത്തിലുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!