News

സംസ്ഥാനത്ത് പ്രഖ്യാപിച്ചത് ജനവിരുദ്ധമായ ബജറ്റ് ; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചത് ജനവിരുദ്ധമായ ബജറ്റ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

‘ഇതുകൊണ്ട് കേരളത്തിന് ഒരു പുരോഗതിയും ഉണ്ടാവുന്നില്ല. ജനജീവിതം നരകതുല്യമായി മാറും. കേരളത്തില്‍ വിലകയറ്റം വര്‍ധിക്കാന്‍ പോകുന്നു. ധനകാര്യ വകുപ്പിലെ പിടിപ്പുകേട് കൊണ്ടും നികുതി പിരിക്കുന്നതിലെ പ്രശ്നം കൊണ്ടും സാമ്പത്തിക രംഗം തകര്‍ന്നിരിക്കുന്നുവെന്നും’ ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രഖ്യാപനത്തിന് എളുപ്പമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പണം കൊടുത്തിട്ടില്ലയെന്നതാണ് നേരത്തെ ഞങ്ങള്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 9000 കോടി രൂപ അധികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം പൊലെ തന്നെ ഇതും ജലരേഖയായി തന്നെ അവസാനിക്കുമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!