Local

കേരളാ പോലീസിന്റെ സംഘപരിവാര്‍ പ്രീണനം അവസാനിപ്പിക്കുക; സോളിഡാരിറ്റി

കോഴിക്കോട് : പൗരത്വ നിയമവിഷയത്തില്‍ ജനങ്ങള്‍ സംഘടിപ്പിക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങളുടെ മേല്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്ന പേരില്‍ സ്വമേധയാ കേസെടുത്തു സംഘപരിവാറിനെ പ്രീണിപ്പിക്കുന്ന പ്രവണത കൂടിവരികയാണെന്ന് സോളിഡാരിറ്റി .

ആഭ്യന്തര മന്ത്രാലയത്തിന്റെ തികഞ്ഞ പരാജയമാണ് ഈ സമരം തുടങ്ങിയത് മുതല്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രതിഷേധങ്ങളെ മതസ്പര്‍ദ്ധ എന്ന വാക്കുപയോഗിച്ചു വര്‍ഗീയ ധൃവീകരണത്തിന് നയിക്കുന്ന നിലപാടുകള്‍ കേരളാ പോലീസ് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് സംവിധാനം ഈ നാടിനെ അപകടത്തിലാക്കുന്ന തരത്തില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും വെള്ളിമാട്കുന്ന് ഐ.എസ്.ടി. ഹാളില്‍ നടന്ന സോളിഡാരിറ്റി പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി സി.എ. നൗഷാദ് ആവശ്യപ്പെട്ടു .

ജില്ലാ പ്രസിഡന്റ് ഫാരിസ് ഒകെ,സെക്രട്ടറി സിറാജുദ്ധീന്‍ ഇബ്‌നു ഹംസ ,ജസീം തോട്ടത്തില്‍ , അമീന്‍ മുയിപ്പോത്ത്,ഷജിനാസ് ഫറോക്ക്, ഷുക്കൂര്‍ ബാലുശ്ശേരി ,ശാഹുല്‍ കക്കോടി ,അമീര്‍ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!