അറിയിപ്പുകള്‍

0
61


പ്രസവാനുകൂല്യം : രേഖകള്‍ സഹിതം എത്തണം

ജില്ലയില്‍ 2018 മാര്‍ച്ച് മുതല്‍ 2019 ഒക്‌ടോബര്‍ വരെയുളള മാസങ്ങളില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും (ഐ.എം.സി.എച്ച്, മെഡിക്കല്‍ കോളേജ്, കോഴിക്കോട്) പ്രസവം കഴിഞ്ഞു ഡിസ്ചാര്‍ജായതും പ്രസവാനുകൂല്യം ലഭിക്കാത്തവര്‍  ഈ ആനുകൂല്യം ലഭിക്കുന്നതായി ഫെബ്രുവരി 10 മുതല്‍ 15 വരെ രാവിലെ 10 നും മൂന്നിനുമിടയില്‍ ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗന്റെ ആറാം നിലയിലെ ആശുപത്രിയുടെ പിആര്‍ഒ/ആര്‍എസ്ബിവൈ ഓഫീസില്‍ ഡിസ്ചാര്‍ജ് കാര്‍ഡും ആനുകൂല്യവും കൈപറ്റുന്നതിന് തൊട്ടു മുമ്പ് വരെയുളള ഇടപാടുകള്‍ രേഖപ്പെടുത്തിയ ബാങ്ക് പാസ്സുബുക്കും സഹിതം എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. 

വിമുക്തി : ഹെല്‍പ് ലൈന്‍ നമ്പര്‍
കോഴിക്കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍(ബീച്ച്) പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്റ്റില്‍ രോഗികള്‍ക്ക് ലഹരി മോചന ചികിത്സ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സംശയനിവാരണത്തിനും  ഹെല്‍പ്പ് ലൈന്‍ നമ്പറായി  9495002270 എന്ന നമ്പറില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെ സേവനം ലഭിക്കും. ലഹരി മോചന കൗണ്‍സലിങ്  ആവശ്യങ്ങള്‍ക്കായി കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി കൗണ്‍സലിങ്  സെന്റ്റില്‍ 9188458494, 9188468494.

സ്‌കോളര്‍ഷിപ്പ് വിവരം നല്‍കണം
സംസ്ഥാനത്തെ ഒ.ബി.സി(ഹിന്ദു) വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയും ഇതുവരെ അക്കൗണ്ടില്‍ തുക ലഭ്യമാകാതിരിക്കുകയും ചെയ്ത പരാതി പരിശോധിക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഫെബ്രുവരി 14 ന് രാവിലെ 10.30 മുതല്‍ മൂന്ന് മണി വരെ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ (വിദ്യാഭ്യാസം) ഓഫീസില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ആവശ്യമായ രേഖകള്‍ സഹിതം സ്‌കൂള്‍അധികൃതര്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ എത്തണം. പരാതി പരിഹരിക്കുന്നതിനായി ഇനി ഒരവസരം ഉണ്ടായിരിക്കുന്നതല്ലെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ  ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495-2377786, 9961288520.
ജില്ലാ പഞ്ചായത്ത് ഗ്രാമസഭ 12 ന്
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭ ഫെബ്രുവരി 12 ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേരും.
ലേലം
കോഴിക്കോട് ജില്ലാ ട്രഷറിയിലെ ഉപയോഗശൂന്യമായ മര, ലോഹ ഓഫീസ് ഉരുപ്പടികള്‍ ഫെബ്രുവരി 27 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ട്രഷറി ഓഫീസില്‍ ലേലം ചെയ്യും. ഫെബ്രുവരി 24 ഉച്ച രണ്ട് മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍: 9496000210.

കൂടിക്കാഴ്ച 18 ന്
കോഴിക്കോട് ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ കൗണ്‍സിലര്‍ (ഒരു ഒഴിവ്)    തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കൂടിക്കാഴ്ച ഫെബ്രുവരി 18 ന് രാവിലെ 10.30 മുതല്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ നടത്തും. പ്രായം 40 വയസ് കവിയരുത്. യോഗ്യത – സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ഉള്ള ബിരുദം,  കൗണ്‍സലിങ്ങില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
കാര്‍ഷിക യന്ത്ര പരിശീലനം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിക്കു കീഴില്‍ വിവിധ കാര്‍ഷികയന്ത്രങ്ങള്‍ സബ്‌സിഡിയോടുകൂടി സ്വന്തമാക്കിയവര്‍ക്ക് കോഴിക്കോട് കൃഷി എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക യന്ത്ര പരിശീലനം നടത്തുന്നു. ഫെബ്രുവരി 12,13,14 തീയതികളില്‍ വേങ്ങേരി മാര്‍ക്കറ്റില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള കര്‍ഷകര്‍ ഫെബ്രുവരി 10ന് വൈകീട്ട് അഞ്ചിനകം  രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 7306109485, 9447426116.
വളണ്ടിയര്‍ തിരഞ്ഞെടുപ്പ്
കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റി പാരാ ലീഗല്‍ വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. അധ്യാപകര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ വിദ്യാര്‍ത്ഥികള്‍, രാഷ്ടീയേതര സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കും. അപേക്ഷാഫോറം കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിലെ ജില്ലാ നിയമ സേവന അതോറിറ്റിയില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി 29 നോ അതിന് മുമ്പോ കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസില്‍ ലഭിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

സിറ്റിങ്  മാറ്റി

കോഴിക്കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഫെബ്രുവരി 10, 11 തീയതികളിലെ കേസുകള്‍ യഥാക്രമം മാര്‍ച്ച് 30, 31 തീയതികളിലേക്ക് മാറ്റിയതായി സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫെബ്രുവരി 12 ന് സിറ്റിങ്  നടക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here