Local

പൗരത്വ ഭേദഗതി നിയമം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പുതിയ പരസ്യം; കെ.ഇ.എന്‍

പൗരത്വ ഭേദഗതി നിയമം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പുതിയ പരസ്യമെന്ന് കെ.ഇ.എന്‍. എം ഇ എസ് മതേതര ബഹുസ്വര കൂട്ടായ്മ കുന്ദമംഗലത്ത് വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി ബില്ലല്ല മറിച്ച് പൗരത്വത്തിനെ എതിര്‍ക്കുന്ന പൗരത്വ വിരുദ്ധ ബില്ലന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എം ഇ എസ് ആര്‍ട്‌സ് &സയന്‍സ് കോളേജ് ചാത്തമംഗലം മാനേജിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എം. എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി, എം ഇ എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ടി പി എം സജല്‍ മുഹമ്മദ്, കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അബ്ദുല്‍ അസീസ് , എം ഇ എസ് കോഴിക്കോട് താലൂക്ക് പ്രസിഡണ്ട് ഹാഷിം കടാക്കലകം, താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്‌സാന്‍, എം ഇ എസ് താമരശേരി താലൂക്ക് പ്രസിഡണ്ട് ടി കെ സി മുഹമ്മദ്, എം ഇ എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് നവാസ് കോയിശേരി, പി. ടി അസൈന്‍കുട്ടി, പ്രൊഫസര്‍ അബ്ദുല്‍ റസാഖ്, അബ്ദുറഹിമാന്‍ താമരശ്ശേരി, ബഷീര്‍ മാസ്റ്റര്‍, ഷാഫി പുല്‍പ്പാറ,ഷമീം അഹമ്മദ്, പ്രസംഗിച്ചു. എം ഇ എസ് കോളേജ് മാനേജിംഗ് കമ്മിറ്റി ട്രഷറര്‍ പി.പി. അബ്ദുള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി ആര്‍,.കെ. ഷാഫി നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!