കൊറോണ; കോഴിക്കോട് പുതുതായി രണ്ടുപേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
194

കൊറോണയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിനായി ജില്ലയില്‍ 2 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായ്ലന്‍ഡ് വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നും വന്നവരെയാണ് ് നിരീക്ഷണത്തിലുള്ളത്. മലപ്പുറം സ്വദേശിയാണ് മെഡിക്കല്‍ കോളജിലുള്ളത്.ഇവര്‍ ഉള്‍പ്പെടെ വീടുകളിലായി 400 പേരാണ് നിരീക്ഷണത്തിലുള്ളത്.3 പേരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 30 സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ വന്ന 22 എണ്ണത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

ഇന്നും നാളെയും ജില്ലയിലെ 16 ബ്ലോക്ക് പിഎച്ച്‌സി യൂണിറ്റ് തലത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. കൊറോണ ഹെല്‍ത്ത് ബുള്ളറ്റിന്‍, ഫോണ്‍-ഇന്‍ പ്രോഗ്രാം, ബോധവല്‍ക്കരണ ക്ലാസുകള്‍, പഞ്ചായത്ത് തല യോഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയതായി ഡിഎംഒ. അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here