Trending

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഇനി എം.കെ.രാഘവന്‍ എം.പിയുടെ “സാഗി” പഞ്ചായത്ത്

കുന്ദമംഗലം: എം.കെ. രാഘവൻ എം.പി. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിനെ സാഗി പഞ്ചായത്തായി പ്രഖ്യാപിച്ചു. സൻസാർ ആദർശ് ഗ്രാമീൺ യോജന പ്രകാരം എം.പി. ഗ്രാമ പഞ്ചായത്തിനെ ദത്തെടുത്തു. സർക്കാർ ഡിപ്പാർട്ടുമെൻറുകൾ ,സർക്കാരിതര ഏജൻസികൾ ധനകാര്യ സ്ഥാപനങ്ങൾ എന്നിവർ ചേർന്ന് പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി വിവിധ പദ്ധതികൾ തയ്യാറാക്കും.
പഞ്ചായത്ത് ഹാളിൽ നടന്ന പ്രിലിമിനറി വർക്ക് ഷോപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിലെ നാലാമത്തെ സാഖി പഞ്ചായത്താണ് കുന്ദമംഗലം . ഇതു വഴി കേന്ദ്ര- സംസ്ഥാന ഗവ കളുടെ വൻ പദ്ധതികൾക്ക് ഈ ഗ്രാമ പഞ്ചായത്തിന് മുൻഗണന ലഭിക്കും. എ.ഡി.സി (ജനറൽ) നിപു ടി കുര്യൻ, വനിതാ ക്ഷേമ ഓഫീസർ സൂര്യ, കില ഫാക്കൽറ്റി ബാബുരാജ്, ജില്ലാ പഞ്ചായത്തംഗം രജനി തടത്തിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. കോയ, സ്ഥിരം സമിതി അധ്യക്ഷ രായ ടി.കെ.ഹിതേഷ് കുമാർ, ആസിഫ റഷീദ്, അസ്ബിജ.കെ.സക്കീർ , ബി.ഡി.ഒ. ഡോ. പ്രിയ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.പി.എം. നവാസ്, വിനോദ് പടനിലം, പി.പവിത്രൻ പ്രസംഗിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!