അന്താരാഷ്ട്ര നഴ്‌സസ് വര്‍ഷാചരണത്തിന്റെ ദേശീയ ശില്പശാല 28ന്

0
111

കോഴിക്കോട്: അന്താരാഷ്ട്ര നഴ്‌സസ് വര്‍ഷാചരണത്തിന്റെ ഭാഗമായി ബേബി മെമ്മോറിയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സംഘടിപ്പിക്കുന്ന ദേശീയ ശില്പശാല 28 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെ ബേബി മെമ്മോറിയല്‍ ആശുപത്രി ഓഡിറ്റോറിയത്തിലാണ് ശില്പശാല. പരിപാടിയുടെ ഉദ്ഘാടനം മണിപ്പാല്‍ നഴ്‌സിംഗ് കോളേജിലെ ഡീന്‍ പ്രൊഫസര്‍ ഡോ.ആനിസ് ജോര്‍ജ് നിര്‍വ്വഹിക്കും. ബേബി മെമ്മോറിയല്‍ ആശുപ്രതി ചെയര്‍മാന്‍ ഡോ. കെ.ജി അലക്‌സാണ്ടര്‍ അധ്യക്ഷത വഹിക്കും. ക്വാളിറ്റേറ്റീവ് ഗവേഷണ സമീപനങ്ങള്‍’ എന്ന വിഷയത്തില്‍ ദേശീയ തലത്തില്‍ പ്രശസ്തരായ ഗവേഷകര്‍ ചര്‍ച്ചകള്‍ നയിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ. ഡോ.ജി ബി വര്‍ഗ്ഗീസ്, പ്രൊഫ സോയ കാട്ടില്‍, പ്രൊഫ പ്രമീന മുക്കോലത്ത് എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here