കോഴിക്കോട് ജില്ലാ ബസ് ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂണിയന് സിഐടിയു തൊഴിലാളിയായ ബസ്സ് ഡ്രൈവറെ മര്‍ദ്ധിച്ചതില്‍ കുന്നുമഗലം ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു. കൊടുവള്ളി, ആരാമ്പ്രം മടവൂര്‍ സിഎം മഖാം റൂട്ടിലോടുന്ന ഹിറ എന്ന ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും മടവൂര്‍ സിഎം മഖാം റൂട്ടില്‍ പാരല്‍ സര്‍വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ബസ്സിന് മുന്നില്‍ പാരല്‍ സര്‍വീസ് നടത്തുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. വിഷയത്തില്‍ കുന്നമംഗലം സിഐ.എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ കേസെടുത്തു. കൂടാതെ കൊടുവള്ളി ആര്.ടി.ഒ കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കളക്ടര്‍ എന്നിവര്‍ക്കും പരാതി കൊടുക്കുകയും ചെയ്തു