പെട്രോള്‍ ഡീസല്‍ – സിഎന്‍ ജി വില വര്‍ധനവ് പിന്‍വലിക്കുക; ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിക്കുക; സിഐടിയു
പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പേര് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില അനിയന്ത്രിതമായി വര്‍ധിപ്പിച്ചതിന്റെയും നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിന്റെയും ഭാഗമായുള്ള പ്രയാസം അനുഭവിക്കുന്ന ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഇന്ധനം നല്‍കുകയും,നിലവിലെ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു കുന്ദമംഗലം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.വി പി സുരേന്ദ്രന്‍ നഗര്‍ പുത്തൂര്‍മഠത്തില്‍ ചേര്‍ന്ന ഏരിയാ സമ്മേളനത്തില്‍ യൂണിയന്‍ ഏരിയ പ്രസിഡണ്ട് എം എം സുധീഷ് കുമാര്‍ പതാക […]









