‘ചിറ്റൂരില്‍ കൊതുമ്പിന് മുകളില്‍ കൊച്ചങ്ങ’;മന്ത്രിയേയും ചെയർമാനേയും പരിഹസിച്ച് സിഐടിയു,വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടുപോകണം
ഓഫിസേഴ്സ് അസോസിയേഷന്റെ സമരം തീർക്കാൻ വൈദ്യുതി മന്ത്രി ചർച്ചയ്ക്ക്തയാറാകാത്തതിനെത്തുടർന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും ചെയര്‍മാന്‍ ബി അശോകിനുമെതിരെ രൂക്ഷ പരിഹാസവുമായി സിഐടിയു,പാലക്കാട്ട് കൊതുമ്പിന് മുകളിൽ കൊച്ചങ്ങ വളരുകയാണ്. വൈദ്യുതി വകുപ്പിന്റെ ചുമതല ഈ മന്ത്രി ഏറ്റെടുത്ത ശേഷമാണിത്. വകുപ്പിനെ കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടു പോകണം. മുന്നണി മര്യാദ കൊണ്ട് കൂടുതൽ പറയുന്നില്ലെന്നുംസി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നവരാണ് ഞങ്ങള്‍. […]








