Kerala

ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിളംബര റാലി സംഘടിപ്പിച്ചു

കെട്ടാങ്ങൽ: സംസ്ഥാന സ്‌കൂൾ കായികമേളയുടെ പ്രചരണാർത്ഥം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിളംബര റാലി സംഘടിപ്പിച്ചു. കായികമേളയുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനും നാടാകെ കായികചൂട് പകരുന്നതിനുമായാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ റാലി സംഘടിപ്പിച്ചത്.വാദ്യമേളങ്ങളുടെയും വർണ്ണാഭമായ കൊടിതോരണങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ വിവിധ സ്കൂളുകളിലെ എൻഎസ്എസ് ,എസ്പിസി,സകൗട്ട്,ജെആർസി,കരാട്ടെ ടീം തുടങ്ങിയ വിദ്യാർത്ഥികളും ഹരിതസേന അംഗങ്ങളും വ്യാപാരികളും റാലിയിൽ പങ്കെടുത്തു.

ചാത്തമംഗലം പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച വിളംബര റാലിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. നദീറ, വൈസ് പ്രസിഡണ്ട് എം.കെ. അനീഷ്, സ്ഥിരംസമിതി അംഗങ്ങളായ ബബിലാ ഷജിൻ, സലീം കുന്നത്ത്, സലീന നൂറുദ്ദീൻ, കെ. ഖാദർ മാസ്റ്റർ, എൻ.എം. ഹുസൈൻ, ടി.കെ. സുധാകരൻ, സുരേഷ് മലയമ്മ,ബഷീർ പുള്ളാവൂർ,ഹമീദ് മാസ്റ്റർ ,ശിവദാസൻ,മുനീർ എം,ഹഖീം മാസ്റ്റർ,സിറാജ് മാസ്റ്റർ തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും നേതൃത്വം നൽകി. കൂടാതെ വിവിധ സ്കൂളുകളിലെ അധ്യാപകരും യുവജന സംഘടന പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും റാലിയിൽ അണിനിരന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!