Kerala

നാഷണല്‍ ട്രസ്റ്റ് ആക്ട് ഹിയറിംഗ്196 അപേക്ഷകള്‍ സ്വീകരിച്ചു

ഭിന്നശേഷിക്കാരുടെ നിയമപരമായ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ട്രസ്റ്റ് ആക്ട് 1999 പ്രകാരമുള്ള പ്രതിമാസ ഹിയറിങ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് വിഭാഗത്തില്‍ 177, സ്വത്തുസംബന്ധമായ വിഭാഗത്തില്‍ 10, മറ്റ് നിയമപരമായ വിഭാഗങ്ങളിലായി ഒന്‍പത് എന്നിങ്ങനെ ആകെ 196 അപേക്ഷകളാണ് സ്വീകരിച്ചത്.

നാഷണല്‍ ട്രസ്റ്റ് ആക്ട് ജില്ലാ സമിതിയുടെ ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ അപേക്ഷകള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. അനുമതി ലഭിക്കുന്ന അപേക്ഷകര്‍ക്ക് നാഷണല്‍ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങിയ അവസ്ഥയിലുള്ളവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായാണ് നാഷണല്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണും എന്‍.ജി.ഒ മെമ്പര്‍ കണ്‍വീനറായും പി.ഡബ്ളിയു.ഡി അംഗം മെമ്പറായുമാണ് ജില്ലാ സമിതി പ്രവര്‍ത്തിച്ച് വരുന്നത്. ഭിന്നശേഷിക്കാരുടെ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അപേക്ഷകള്‍ പരിശോധിക്കുക, അര്‍ഹരായവര്‍ക്ക് നിയമപരമായ സംരക്ഷണവും പിന്തുണയും ഉറപ്പാക്കുക, അവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തുക എന്നിവയാണ് ഹിയറിങ്ങിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

വ്യാഴാഴ്ച നടന്ന ഹിയറിങ്ങില്‍ ജില്ല കളക്ടര്‍ എം എസ് മാധവിക്കുട്ടി, എല്‍.എല്‍.സി കണ്‍വീനര്‍ ടി.കെ. മുഹമ്മദ് യൂനുസ്, ജില്ലാ ലോ ഓഫീസര്‍ മനു സോളമന്‍, രജിസ്ട്രാര്‍ ഓഫീസര്‍ രാജേഷ്, എല്‍.എല്‍.സി പിഡബ്ല്യുഡി മെമ്പര്‍ ബാബുരാജന്‍, എല്‍.എല്‍.സി
കോര്‍ഡിനേറ്റര്‍ എ.ആര്‍. ആദിത്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!