News

ഭവന നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ബജറ്റ്

  • 28th February 2020
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ സമഗ്രമായ വളര്‍ച്ച ലക്ഷ്യം വെച്ച് 363951000 കോടി രൂപ വരവും 344199080 കോടി രൂപ ചെലവും 19751920 കോടി രൂപ മിച്ചവും വരുന്ന ബജറ്റ് ഭരണസമിതി അംഗീകരിച്ചു.വൈസ് പ്രസിഡണ്ട് കെ.പി.കോയയാണ് ബജറ്റ് അവതരിപ്പിച്ചത്.പ്രസിഡണ്ട് ലീന വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ഭവന നിര്‍മാണത്തിന് മുന്‍ഗണന നല്‍കുന്ന ബജറ്റില്‍ സുരക്ഷിത ഭവനമൊരുക്കു ന്നതിനായി പൊതു വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനും കൂടി 1 കോടി 38 ലക്ഷം രൂപ വകയിരുത്തിയട്ടുണ്ട്. ഇതു കുടാതെ ലൈഫ് പദ്ധതിക്കായി […]

information

അറിയിപ്പുകള്‍

  • 27th February 2020
  • 0 Comments

ജല അതോറിറ്റി റവന്യൂ അദാലത്ത്:പരാതികള്‍ 29 നകം നല്‍കണംജില്ലയില്‍ മാര്‍ച്ച് 11 ന് നടക്കുന്ന ജല അതോറിറ്റി റവന്യു അദാലത്തില്‍  പങ്കെടുക്കുന്നതിന് ഫെബ്രുവരി 29നകം പരാതികള്‍ നല്‍കണം. അതത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കേണ്ടത്.  ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും റവന്യൂ വരുമാനം വര്‍ധിപ്പിക്കാനുമാണ് അദാലത്ത് നടത്തുന്നത്.  മാര്‍ച്ച് 11 ന് മലാപറമ്പ് ഡിവിഷന്‍ ഓഫീസ് പരിസരത്താണ് അദാലത്ത് നടക്കുക.     വെള്ളം കിട്ടാത്ത കാലയളവിലെയും മീറ്റര്‍ പ്രവര്‍ത്തനരഹിതമായ കാലയളവിലെയും വെള്ളക്കരം കണക്കാക്കല്‍, വെള്ളക്കര […]

Local

ഗുജറാത്ത് വംശഹത്യയുടെ രണ്ടാം പതിപ്പിന് സംഘ്പരിവാര്‍ ശ്രമം; ഐ എസ് എം

  • 27th February 2020
  • 0 Comments

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ തെരഞ്ഞ് പിടിച്ച് അക്രമിക്കുന്ന സംഘ് പരിവാര്‍ ഭീകരതക്കെതിരെ ഐ എസ് എം കോഴിക്കോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വമ്പിച്ച പ്രതിഷേധ റാലി നടന്നു. കൊലയും കൊള്ളിവെയ്ക്കും നടത്തിയും നിരപരാധികളെ വെടിവെച്ച് വീഴ്ത്തിയും ഫാസിസ്റ്റുകളും അവര്‍ക്ക് ഓശാന പാടുന്ന പോലീസും അഴിഞ്ഞാടുകയാണെന്നും ഗുജറാത്ത് മോഡല്‍ വംശഹത്യയുടെ രണ്ടാം പതിപ്പാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും റാലി അഭിപ്രായപ്പെട്ടു. സംഘ്പരിവാര്‍ ശക്തികളുടെ ക്രൂരതക്കെതിരെ മനസ്സാക്ഷിയുള്ളവര്‍ മുഴുവനും അണിനിര ക്കേണ്ട സന്ദര്‍ഭമാണിത്. അക്രമങ്ങള്‍ അടിച്ചമര്‍ത്താനുള്ള […]

Local

കുന്ദമംഗലം ഗവണ്‍മെന്റ് കോളേജിന് ആദ്യ ഇന്റര്‍സോണ്‍ കിരീടം

  • 27th February 2020
  • 0 Comments

കുന്ദമംഗലം ഗവണ്‍മെന്റ് കോളേജിന് ആദ്യ ഇന്റര്‍സോണ്‍ കിരീടം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ വുഷു ചാമ്പ്യന്‍ഷിപ്പിലാണ് കുന്നമംഗലം ഗവണ്‍മെന്റ് കോളേജ് ഓവറോള്‍ ചാമ്പ്യന്‍മാരായത്.

Local

പ്രഖ്യാപിച്ച പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കണം: മുഖ്യമന്ത്രി

  • 27th February 2020
  • 0 Comments

പുതുവത്സര ദിനത്തില്‍ പ്രഖ്യാപിച്ച പന്ത്രണ്ട് ഇന പരിപാടികളും ബജറ്റ് നിര്‍ദേശങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്ന് വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വകുപ്പ് സെക്രട്ടറിമാര്‍ രണ്ടാഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തനം അവലോകനം ചെയ്ത് മന്ത്രിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പന്ത്രണ്ട് ഇന വികസന പരിപാടികളുടെയും തദ്ദേശസ്ഥാപന ഭാരവാഹികളുടെ യോഗത്തില്‍ പ്രഖ്യാപിച്ച പരിപാടികളുടെയും പ്രവര്‍ത്തന പുരോഗതി മുഖ്യമന്ത്രി അവലോകനം ചെയ്തു. സംസ്ഥാനത്ത് പുറമ്പോക്കില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും […]

News

ദന്താരോഗ്യമേഖലയ്ക്ക് സർക്കാർ നൽകുന്നത് മികച്ച പരിഗണന- ആരോഗ്യമന്ത്രി

  • 27th February 2020
  • 0 Comments

പ്രഥമ ആജീവനാന്ത പുരസ്‌കാരം ഡോ: എം.കെ. ജയിംസിന് സമ്മാനിച്ചു ദന്തൽമേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനാവശ്യമായ രൂപരേഖ തയ്യാറാക്കി നൽകുന്നതിനായി സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. കേരള ദന്തൽ കൗൺസിലിന്റെ പ്രഥമ ആജീവനാന്ത പുരസ്‌കാരം ഡോ: എം.കെ. ജയിംസിന് സമ്മാനിച്ചു. ദന്താരോഗ്യമേഖലയ്ക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മാറ്റിനിർത്തപ്പെട്ടുപോയ ദന്തൽമേഖലയെ മെഡിക്കൽ മേഖലയുടെ പ്രാധാന്യത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. താലൂക്ക് ആശുപത്രികളിലും തെരഞ്ഞെടുത്ത സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും 47 അസിസ്റ്റൻറ് തസ്തികകൾ ഇതിനകം അനുവദിച്ചു. […]

Local

പഠനോത്സവം സംഘടിപ്പിച്ചു

  • 27th February 2020
  • 0 Comments

കുന്ദമംഗലം: മര്‍കസ് ഗേള്‍സ് ഹൈസ് സ്‌കൂളില്‍ 2019-20 വര്‍ഷത്തെ പഠനോത്സവം സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ എ. റഷീദ് ഉല്‍ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് സി മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. ഡോ:അബൂബക്കര്‍ നിസാമി, സ്റ്റാഫ് സെക്രട്ടറി സാജിത ടീച്ചര്‍, ഫാത്തിമ ടീച്ചര്‍, ഹാജറ ടീച്ചര്‍, സമീറ ടീച്ചര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ആയിഷ ബീവി ടീച്ചര്‍ സ്വാഗതവും, സഫീയ്യു റഹ്മാന്‍ നന്ദിയും പറഞ്ഞു. എല്‍ പി, യു പി തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധയിനം പരിപാടികള്‍ അരങ്ങേറി.

Sports

വനിത ടി20 ലോകകപ്പ്; സെമി ഉറപ്പിച്ച് ഇന്ത്യ

  • 27th February 2020
  • 0 Comments

വനിതാ ലോകകപ്പ് ടി-20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ. ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 133 റണ്‍സാണ് നേടിയത്. മികച്ച ഫോം തുടരുന്ന കൗമാര താരം ഷഫാലി വര്‍മ്മയാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. നാല് ഫോറും മൂന്ന് സിക്സുമടക്കം 46 റണ്‍സാണ് ഷഫാലി നേടിയത്. താനിയ ഭാട്യ 25 റണ്‍സ് നേടി. സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും വീണ്ടും നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ […]

News

സംസ്ഥാന ക്ഷീരവികസന സംഗമം ഉദ്ഘാടനം ചെയ്തു

  • 27th February 2020
  • 0 Comments

അടുത്ത വർഷം കേരളം പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കും: റവന്യൂ മന്ത്രി അടുത്ത വർഷത്തോടെ കേരളം പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സംസ്ഥാന ക്ഷീരവികസന സംഗമത്തിന്റേയും ആനന്ദ് മാതൃക സഹകരണ പ്രസ്ഥാനത്തിന്റെ നാല്പതാം വാർഷികത്തിന്റെയും ഉദ്ഘാടനം കനകക്കുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഏറ്റവും വില നൽകി പാൽ സംഭരിക്കുന്നത് കേരളത്തിലാണ്. ക്ഷീര രംഗത്ത് സഹകരണ മേഖലയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. പാലിൽ നിന്ന് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കുകയും […]

Kerala

ലൈഫ് മിഷനിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായി

  • 27th February 2020
  • 0 Comments

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായി.  സമാനതകളില്ലാത്ത നേട്ടത്തിന്റെ പ്രഖ്യാപനം ഫെബ്രുവരി 29ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ നിർവഹിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീനും ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടനുബന്ധിച്ച് നടക്കുന്ന തിരുവനന്തപുരം ജില്ലാതല കുടുംബസംഗമത്തിൽ 35,000ത്തിലധികം പേർ പങ്കെടുക്കും. ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ […]

error: Protected Content !!