Sports

വിവാദങ്ങള്‍ക്കവസാനം; ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍

  • 29th February 2020
  • 0 Comments

മുംബൈ: ഈ വര്‍ഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് യുഎഇ യില്‍ നടക്കും. നേരത്തെ പാകിസ്ഥാനില്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ പങ്കെടുക്കാത്തതിനാല്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അറിയിച്ചു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലെ പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും 2012-13 വര്‍ഷത്തിനു ശേഷം നേര്‍ക്കുനേര്‍ പരമ്പരകള്‍ കളിച്ചിട്ടില്ല. ഐസിസി നടത്തുന്ന ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് സാധാരണയായി […]

Kerala

ഐറിഷ് ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ കൊളത്തൂര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി

  • 29th February 2020
  • 0 Comments

ജ്യേഷ്ഠന്റെ ശിക്ഷണത്തില്‍ അനുജത്തി ഐറിസ് ശാസ്ത്രമേളയിലേക്ക്. കൊളത്തൂര്‍ ഗവ ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആര്യ രവീന്ദ്രന്‍ ആണ് ഐറിസ് നാഷണല്‍ ഫെയറില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ക്യാന്‍സറിന് ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ആയ മരുന്നിനെക്കുറിച്ചാണ് പ്രൊജക്ട്. ഈ മാസം 22 മുതല്‍ 24 വരെ ബെംഗളൂരുവില്‍ നടക്കുന്ന ഐറിസ് നാഷണ്‍ ഫെയറില്‍ മോളിക്യുലര്‍ ബയോളജിയില്‍ കേരളത്തില്‍ നിന്നും ഈ വിഷയത്തില്‍ അവതരിപ്പിക്കുന്ന ഏക പ്രൊജക്ട് ആര്യ രവീന്ദ്രന്റേതാണ്. ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പും […]

Local

സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച മാതൃക: ഗവര്‍ണര്‍

  • 29th February 2020
  • 0 Comments

ദാരിദ്ര്യത്തില്‍ നിന്നും പിന്നാക്ക അവസ്ഥയില്‍ നിന്നുമുള്ള മോചനം ലാവ ലക്ഷ്യമിട്ട് സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ പിന്നാക്ക – മത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ രജത ജൂബിലി സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക -ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്തി പ്രവര്‍ത്തിക്കുക എന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ഇത് രാജ്യത്തെ നിയമമായി മാറുന്നതില്‍ ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങി […]

Local

ഐ.ഐ.എം വിദ്യാര്‍ത്ഥികള്‍ ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു

  • 29th February 2020
  • 0 Comments

ഹരിത കേരളം പദ്ധതി യുടെ വിജയത്തിനായി കഴിഞ്ഞ പരിസ്ഥിതിദിനത്തിലും തുടര്‍ന്നും  നട്ട വൃക്ഷത്തൈകള്‍  സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട് മാസ്റ്റര്‍ പ്ലാന്‍ ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചു.  കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജീസം ഫൗണ്ടേഷന്‍  സംഘടിപ്പിക്കുന്ന www.GreenCleanEarth.org വൃക്ഷത്തൈ പരിപാലന  മല്‍സരത്തിന് വേണ്ടിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.ഐ.ഐ.എം വിദ്യാര്‍ത്ഥി കളായ സാഗര്‍ മന്ദിര്‍, സാബു അസാച,  സത്യഗി ദത്ത, ശരത് അല്‍കാല, സംഗീത് മല്‍വേര്‍, സാനിയ […]

News

മില്‍മ പാല്‍ വിലവര്‍ധനയില്‍ അന്തിമ തീരുമാനമായിട്ടില്ല;മില്‍മ ചെയര്‍മാന്‍

  • 29th February 2020
  • 0 Comments

മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ മാസ്റ്റര്‍. ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ ത മറ്റ് വഴികളുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ലിറ്ററിന് 6 രൂപ വരെ വര്‍ധിപ്പിക്കണമെന്നായിരുന്നു് നിര്‍ദേശം. ബോര്‍ഡ് യോഗത്തിന് ശേഷം മില്‍മ ക്ഷീരവികസന മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യും. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ബോര്‍ഡ് യോഗശേഷം പാല്‍ വില വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തേക്കും. അന്തിമ തീരുമാനം സര്‍ക്കാരിന്റെതാണ്. എന്നാല്‍, ആറ് മാസം […]

Local

നിര്യാതനായി

  • 29th February 2020
  • 0 Comments

മടവൂര്‍: കളപ്പിലാവില്‍ താമസിക്കും പൂവ്വത്തിങ്ങല്‍ ആലിക്കുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ; ഹലീമ മകള്‍; മറിയ സഹോദരി; ആയിശുമ്മ

Local

നവീകരിച്ച പൈമ്പാലശേരി-മടവൂര്‍മുക്ക് റോഡ് മന്ത്രി എ കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു

  • 29th February 2020
  • 0 Comments

നവീകരിച്ച പൈമ്പാലശേരി-മടവൂര്‍മുക്ക് റോഡ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. സമൂഹത്തിലെ വിഭാഗീയതകള്‍ മറികടന്ന് കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നചിന്താഗതിക്കാരെ ഒരു മാലയിലെന്നവണ്ണം കോര്‍ത്തിണക്കാന്‍ കഴിയുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നാടിന്റെ വിലമതിക്കാനാകാത്ത നേട്ടമാണ്. അടിസ്ഥാന സൗകര്യ വികസനമുണ്ടാകുമ്പോള്‍ മറ്റ് വികസനങ്ങള്‍ അതിന്റെ കൂടെ വന്നുകൊള്ളും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് റോഡിലെ ഇരുഭാഗങ്ങളിലും വിവിധ സ്ഥാപനങ്ങള്‍ വന്നതിലൂടെയുണ്ടായ മാറ്റം. ഇത് നിരവധിപേര്‍ക്ക് തൊഴിൽ നൽകിയെന്നും  അദ്ദേഹം പറഞ്ഞു. […]

International

കൊറോണ വൈറസ്;മരിച്ചവരുടെ എണ്ണം 2800 കടന്നെന്ന് ലോകാരോഗ്യ സംഘടന

  • 29th February 2020
  • 0 Comments

കൊറോണ വൈറസ് വ്യാപനത്തില്‍ ലോകാരോഗ്യ സംഘടന വൈറസ് വ്യാപനത്തിന്റെ അപകടസാധ്യത ഏറ്റവും ഉയര്‍ന്ന നിരയിലേക്ക് ഉയര്‍ത്തി. ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2800 കടന്നെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. മരിച്ചവരിലേറെയും ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. എന്നാല്‍ ദിവസേന കൊറോണ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ചൈന അറിയിച്ചു. ഫ്രാന്‍സിലും പുതിയതായി 19 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഐസ്ലന്‍ഡ്, മെക്സിക്കോ, ന്യൂസിലന്‍ഡ്, ബെലാറസ്, നെതര്‍ലന്‍ഡ്സ് തുടങ്ങി ആറ് രാജ്യങ്ങളില്‍ കൂടി ആദ്യ കൊറോണ ബാധ […]

Kerala

ലൈഫ് മിഷന്‍ വീടുകളുടെ ഉദ്ഘാടനം ഇന്ന്; യുഡിഎഫ് ബഹിഷ്‌കരിക്കും

  • 29th February 2020
  • 0 Comments

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതിന്റെ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും. വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് പ്രഖ്യാപനം നടത്തുന്നത്. പദ്ധതിയില്‍ ക്രമക്കേടുകള്‍ ആരോപിച്ച് യു.ഡി.എഫ് ചടങ്ങ് ബഹിഷ്‌കരിക്കും. ലൈഫ് മിഷന്‍ വഴി 2,14,144 ത്തിലേറെ വീടുകളാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. വൈകിട്ട് പുത്തിരിക്കണ്ടത്ത് നടക്കുന്ന ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ ലൈഫ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡ് നല്‍കും. […]

News

സംസ്ഥാന കായകൽപ്പ് അവാർഡ് പ്രഖ്യാപിച്ചു

  • 29th February 2020
  • 0 Comments

മികച്ച ശുചിത്വ പരിപാലനവും  അണുബാധ നിയന്ത്രണവും നടത്തുന്ന  സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ 2019 ലെ സംസ്ഥാന കായകൽപ്പ് അവാർഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ,  താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്. ജില്ലാതല ആശുപത്രികളിൽ 91.92 ശതമാനം മാർക്ക് നേടി പൊന്നാനി ഡബ്ല്യൂ ആന്റ് സി ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 50 ലക്ഷം […]

error: Protected Content !!