ജ്യേഷ്ഠന്റെ ശിക്ഷണത്തില്‍ അനുജത്തി ഐറിസ് ശാസ്ത്രമേളയിലേക്ക്. കൊളത്തൂര്‍ ഗവ ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആര്യ രവീന്ദ്രന് ആണ് ഐറിസ് നാഷണല്‍ ഫെയറില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ക്യാന്‍സറിന് ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ആയ മരുന്നിനെക്കുറിച്ചാണ് പ്രൊജക്ട്.
ഈ മാസം 22 മുതല്‍ 24 വരെ ബെംഗളൂരുവില്‍ നടക്കുന്ന ഐറിസ് നാഷണ്‍ ഫെയറില്‍ മോളിക്യുലര്‍ ബയോളജിയില്‍ കേരളത്തില്‍ നിന്നും ഈ വിഷയത്തില്‍ അവതരിപ്പിക്കുന്ന ഏക പ്രൊജക്ട് ആര്യ രവീന്ദ്രന്റേതാണ്. ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പും ഇന്ത്യ യുഎസ് ശാസ്ത്രസാങ്കേതിക സഹകരണ സംരംഭം ഇന്റലുമായി ചേര്‍ന്നാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം തുടര്‍ച്ചയായി ആര്യയുടെ സഹോദരന് ആശ്രയ് കേരളത്തെ പ്രതിനിധീകരിച്ച് ഐറിസ് ശാസ്ത്രമേളയില്‍ പങ്കെടുത്തിരുന്നു. ആശ്രയ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി ആണ്. ആര്യയുടെ ഗൈഡ് ആശ്രയ് ആയിരുന്നു. കൊളത്തൂര്‍ സ്വദേശി ദിപയുടെയും പരേതനായ രവീന്ദ്രന്റെയും മകളാണ് ആര്യ. അക്ഷയ് സഹോദരനാണ്.