കുന്ദമംഗലം പഞ്ചായത്തിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) മാലിന്യങ്ങള്‍ പുറത്തേക്കൊഴുക്കി പരിസരത്തുള്ള ജനങ്ങളുടെ ജീവിതം ദുരിതപൂര്്ണമായ വിഷയത്തില്‍ സാമൂഹ്യ പ്രവര്ത്തകന് നൗഷാദ് തെക്കയില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി. മാട്ടുമ്മല്‍, പെരിങ്ങളം ഭാഗത്ത് കിണറുകള്‍ എല്ലാം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയും കുടിവെള്ളം ലഭിക്കാന്‍ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നു. മാത്രമല്ല വീടുകളോട് ചേര്‍ന്ന് കെട്ടിയ ചുറ്റുമതില്‍ ഉയര്‍ത്താതെ ഇരുമ്പിന്റെ മുള്‍വേലി കെട്ടിയിരിക്കുന്നു ഇത് കുട്ടികള്‍ക്കും മറ്റും മുറിവുകള്‍ ഉണ്ടാക്കുന്നു. കാട് പിടിച്ചു കിടക്കുന്ന വിശാലമായ കോമ്പൗണ്ടില്‍ നിന്ന് പാമ്പുകള്‍ അടക്കം ജീവികള്‍ വീടുകളില്‍ എത്തുന്നു എന്നും പരാതിയില്‍ പറയുന്നു. ഈ വിഷയങ്ങള്‍ നേരിട്ടും പഞ്ചായത്ത് മുഖേനയും നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും ഐ ഐ എം മുഖവിലക്കെടുക്കുന്നില്ല എന്നും പരാതിയിലുണ്ട്.
ഐഐഎമ്മിലെ മാലിന്യം; നൗഷാദ് തെക്കയില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി

