Trending

ഷുക്കൂർ വധക്കേസിൽ വിധി നവംബർ 12ന്; പി ജയരാജൻ ഉൾപ്പെടെ 33 പ്രതികൾ

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ നവംബർ 12-ന് ശിക്ഷാവിധി പ്രഖ്യാപിക്കും. സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരടക്കം 33 പ്രതികളുള്ള കേസിൽ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിക്കുക. സി.ബി.ഐ സ്പെഷ്യൽ കോടതി (3) ജഡ്ജി ശബരിനാഥാണ് വിധി പറയുക.

2012 ഫെബ്രുവരി 12-നാണ് തളിപ്പറമ്പ് കണ്ണപുരത്ത് വെച്ച് എം.എസ്.എഫ് പ്രവർത്തകനായ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. അന്നത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും എം.എൽ.എയായിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നാണ് കേസ്. ആക്രമണം നടത്തിയ ലീഗ് പ്രവർത്തകരെ പ്രദേശത്തെ സി.പി.എം പ്രവർത്തകർ തടഞ്ഞുവെച്ച്, ചിത്രം മൊബൈൽ വഴി അയച്ചുകൊടുത്ത് ഉറപ്പുവരുത്തിയ ശേഷമാണ് ഷുക്കൂറിനെയും സക്കറിയയെയും ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷുക്കൂർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.വി. സുമേഷ്, ഗണേഷൻ പി. എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. പി. ജയരാജൻ 32-ാം പ്രതിയും ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്. ഇരുവർക്കുമെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ കൊലപാതകത്തിന് ആംഗ്യം കാണിച്ചുകൊണ്ട് നിർദ്ദേശം നൽകി എന്നായിരുന്നു കണ്ടെത്തിയ ഗൂഢാലോചന. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തും കേസിൽ പ്രതിപ്പട്ടികയിലുണ്ട്. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. 17 മാസം നീണ്ട വിചാരണയിൽ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!