kerala

പ്രിയ വർഗീസ് നിയമനക്കേസ്: സുപ്രീം കോടതി വിധി പറയാൻ മാറ്റി

ഡൽഹി: പ്രിയ വർഗീസ് നിയമനക്കേസ് സുപ്രീം കോടതി വിധി പറയാൻ മാറ്റി. നിയമനം റദ്ദാക്കണമെന്ന അപ്പീലുകളിൽ വാദം പൂർത്തിയായി. യോഗ്യത, പട്ടികയായി നൽകാൻ പ്രിയ വർഗീസിന് നിർദേശം നൽകി. ഹർജിക്കാരനായ ജോസഫ് സ്കറിയയും ഒരാഴ്ചക്കകം മറുപടി നൽകണം. അധ്യാപന ചുമതലയോടെയാണ് ഗവേഷണമെങ്കിൽ, അധ്യാപന പരിചയമായി കണക്കാക്കാമെന്ന് ഇന്നലെ വാദം കേൾക്കവേ സുപ്രീംകോടതി നീരിക്ഷിച്ചിരുന്നു.

സർവീസിലിരിക്കെ അവധിയെടുക്കാതെ ഗവേഷണം നടത്തുന്നവർക്ക് ഇളവ് നൽകണമെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു. യു.ജി.സി, ഡോക്ടർ ജോസഫ് സ്കറിയ എന്നിവർ സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെയാണ് യു.ജി.സി സുപ്രീംകോടതിയെ സമീപിച്ചത്. റിസർച്ച് കാലയളവും ഡെപ്യൂട്ടേഷൻ കാലയളവും അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു യു.ജി.സിയുടെ പ്രധാന വാദം.

അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട യു.ജി.സി. ചട്ടങ്ങൾ പാലിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് കണ്ണൂർ സർവ്വകലാശാല ഇന്ന് സുപ്രീംകോടതിയിൽ വ്യക്തമാക്കി. സർവകലാശാലയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, സ്റ്റാൻഡിങ് കോൺസൽ സുൽഫിക്കർ അലി എന്നിവർ ഹാജരായി. യു.ജി.സിക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജനും ഹാജരായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!