News

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീടുകളില്‍ ഉണര്‍ന്നിരുന്നും ഭരണഘടന വായിച്ചും കൊടുവളളിയില്‍ പ്രതിഷേധം നടത്തും

കൊടുവള്ളി പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊടുവള്ളിയില്‍ എംഎല്‍എമാരുടെയും നഗരസഭ കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ വ്യത്യസ്ഥമായ പ്രതിഷേധം നടക്കും. രാപ്പകല്‍ സത്യാഗ്രഹവും വീടുകള്‍ ഉണര്‍ന്നിരിക്കലുമാണ് പൗരാവില നടത്തുന്നത്.

ഫെബ്രു 29 വൈകിട്ട് 5 മണി മുതല്‍ മാര്‍ച്ച് 1 രാവിലെ 5 വരെയാകും സമരം. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, എം.കെ രാഘവന്‍ എം.പി തുടങ്ങിയവര്‍ മുഖ്യാതിഥികളാവുന്ന പരിപാടിയില്‍ രാഷ്ട്രീയ, സാമൂഹിക, മത, മാധ്യമ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

സ്വാതന്ത്രലബ്ധിയെ അനുസ്മരിക്കും വിധം നഗരസഭയിലെ മുഴുവന്‍ വീടുകളിലും അര്‍ദ്ധരാത്രിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. കച്ചവട സ്ഥാപനങ്ങള്‍ മികച്ച ഓഫറുകള്‍ നല്‍കി പുലര്‍ച്ചെ 5 മണി വരെ തുറന്നിരിക്കും
കുടുംബ ശ്രീചന്തകള്‍, സ്റ്റാളുകള്‍ മെഡിക്കല്‍ ക്യാമ്പ് ,കലാപരിപാടികള്‍,, ഗാനമേളകള്‍, ലഘു നാടകം, ഒപ്പന, കോല്‍ക്കളി, ‘കായിക മല്‍സരങ്ങള്‍ തുടങ്ങിയവ ഉണ്ടാവും. കൊടുവള്ളിയില്‍ നിന്ന് നഗരസഭയുടെ വിവിധ സ്ഥലങ്ങളിലേക്ക് സൗജന്യ ബസ്സ് സര്‍വീസും ഉണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എ.പി മജീദ്, കെ.ബാബു എന്നിവര്‍ അറിയിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!