സംസ്ഥാനത്തെ കലാലയങ്ങളില്‍ രാഷ്ട്രീയ നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. വിദ്യാര്‍ത്ഥി സമരങ്ങള്‍ കോടതി നിരോധിച്ചു. മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന തരത്തില്‍ കലാലയ രാഷ്ട്രീയം വേണ്ടെന്നും സമരത്തിനും പഠിപ്പുമുടക്കലിനും വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന തലത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകള്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശം നല്കി.
സ്കൂളുകള്‍ക്കും കോജേജുകള്ക്കും ഉത്തരവ് ബാധകമാണ്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ കലാലയ രാഷ്ട്രീയം പാടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ഭവന്‍സ് കോളേജ് ഉള്‍പ്പെടെ നല്കിയ 25 ഹര്‍ജികളിലാണ് വിധി