News

ചെറുകിട വ്യവസായ നിക്ഷേപങ്ങള്‍ സമ്പത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാക്കും- മന്ത്രി എ കെ ശശീന്ദ്രന്‍


കേരളത്തില്‍ ചെറുകിട നിക്ഷേപങ്ങള്‍ ധാരാളമായി ഉണ്ടായാല്‍ സമ്പത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.  ജില്ല വ്യവസായ നിക്ഷേപക സംഗമം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട നിക്ഷേപങ്ങള്‍ വര്‍ധിക്കുമ്പോള്‍ പ്രാദേശിക തലത്തില്‍ തൊഴിലവസരങ്ങള്‍ ധാരാളം ഉണ്ടാകും.  അതു വഴി സമ്പത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാകും . കേരളത്തില്‍ ഒരു വ്യവസായവും നടക്കില്ല എന്ന സംരംഭകരുടെ മനോഭാവം അറുപത് ശതമാനം മാറിക്കഴിഞ്ഞു. ചുവപ്പുനാടയില്‍ കുരുങ്ങി വ്യവസായങ്ങള്‍ മുടങ്ങുന്ന അവസ്ഥ ഇല്ലാതാവുകയാണ് .  10 കോടി രൂപയില്‍ താഴെയുള്ള സംരംഭങ്ങള്‍ക്ക് അനുമതിക്കായി കാത്തിരിക്കേണ്ടതില്ല. ഈയൊരു സാഹചര്യം മറ്റ് സംസ്ഥാനങ്ങളിലില്ല . നാലു  വര്‍ഷത്തിനിടയില്‍ വ്യവസായശാലകളില്‍ പ്രവൃത്തി ദിനങ്ങള്‍ കുറഞ്ഞ അവസ്ഥയില്ല. നേരത്തെ സമരങ്ങള്‍ കാരണം പ്രവൃത്തി ദിനങ്ങള്‍ കുറഞ്ഞ അവസ്ഥയുണ്ടായിരുന്നു.കേരളത്തില്‍ വ്യവസായ മേഖലയില്‍ അതിശയകരമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത് .കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും സര്‍ക്കാര്‍ ശ്രമം തുടരുകയാണ.് സംസ്ഥാനത്ത് പൊതുമേഖല വ്യവസായം ഓരോന്നായി ലാഭകരമാവുന്ന അവസ്ഥയാണുള്ളത് .ജില്ലയില്‍ വൈദ്യുതി മേഖലയിലും വലിയ മാറ്റമുണ്ടായിക്കഴിഞ്ഞു . ജില്ലാ വ്യവസായ നിക്ഷേപക സംഗമം കോഴിക്കോടിന്റെ വികസനത്തിന് വലിയ മുതല്‍കൂട്ടാവുമെന്നും മന്ത്രി പറഞ്ഞു .
സംരംഭങ്ങള്‍ തുടങ്ങാന്‍ മുന്നോട്ടു വരുന്നവര്‍ക്ക് മുന്‍കാലങ്ങളില്‍ ഒത്തിരി പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നു അത്തരം നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുത്തുവെന്ന് എ പ്രദീപ് കുമാര്‍ എം എല്‍ എ പറഞ്ഞു.  സംരംഭകര്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ നിക്ഷേപ സംഗമങ്ങള്‍  വഴിയൊരുക്കിയിട്ടുണ്ട് .ഇത്തരം നിക്ഷേപ സംഗമത്തിന് തുടര്‍ച്ചയുണ്ടാകാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിലേത് വ്യവസായ സൗഹൃദ അന്തരീക്ഷമാണെന്നും ഏകജാലക സംവിധാനം ഫലപ്രദമായി നടക്കുകയാണെന്നും ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു.  മാതൃകാ വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും  ്അദ്ദേഹം അഭിപ്രായപ്പെട്ടു.  153 സംരംഭകര്‍ നിക്ഷേപക സംഗമത്തില്‍ പങ്കാളികളായി
 എസ് എല്‍ കെ ഫുഡ് പ്രോസസിങ് സംസ്ഥാന പ്രസിഡന്റ് ഖാലിദ് ,വി കെ സി ഗ്രൂപ്പ് ഡയറക്ടര്‍ റസാഖ് ,മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എ ശ്യം സുന്ദര്‍ ,കെ എസ് എസ് ഐ ഐ പ്രസിഡന്റ് സുനില്‍നാഥ് തുടങ്ങിയ സംരംഭകര്‍ നിക്ഷേപക സംഗമത്തിലെ മുഖാമുഖം പരിപാടിയില്‍ അവരുടെ ജീവിതാനുഭവങ്ങളും വ്യാവസായിക അനുഭവങ്ങളും പുതിയ സംരംഭകരുമായി പങ്കുവെച്ചു.ബിസിനസില്‍ ഗുണമേന്മ ഉല്പന്നങ്ങളുടെ പ്രാധാന്യം ,എത്തിക്‌സിന്റെ പ്രാധാന്യം ,നേരിടുന്ന പ്രതിസന്ധികള്‍ ,അവയെ തരണം ചെയ്യേണ്ട വിധം ,പുതിയ ടെക്‌നോളജി പുതിയ സംരംഭങ്ങളില്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത ,ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ , എക്‌സിബിഷനുകള്‍ സംരംഭങ്ങളില്‍ ചെലുത്തുന്ന സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.  ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഐ.ഗിരീഷ്  മോഡറേറ്ററായി.  ജനറല്‍ മാനേജര്‍ പി .എ നജീബ് സ്വാഗതവും മാനേജര്‍ കെ .രാജീവ് നന്ദിയും പറഞ്ഞു.  മാതൃകാ പ്രൊജക്ട് അവതരണവും നടത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!