കുന്ദമംഗലം: കാരന്തൂരില്‍ കലാ-കായിക രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മാതൃകാ പ്രവര്‍ത്തനം നടത്തുന്ന സി എഫ് സി കാരന്തൂരിന് പുതിയ നേതൃത്വം. സാദിഖ് അലി പി ( പ്രസിഡണ്ട്), ആഷിര്‍ അലി സി (ജനറല്‍ സിക്രട്ടറി), നൗഷാദ് സി (ട്രഷറര്‍), റിയാസ് ഇ, (വൈസ് പ്രസിഡണ്ട്) സഹദ് പി (വൈസ് പ്രസിഡണ്ട്), റിയാസ് സി, (സിക്രട്ടറി) സിദ്ധീഖ് സി (സെക്രട്ടറി) ഫാസില്‍ പി (കായിക വിഭാഗം കണ്‍വീനര്‍), അജ്മല്‍ സി (കലാവിഭാഗം കണ്‍വീനര്‍)എന്നിവരാണ് പുതിയ ഭാരവാഹികള്‍. 2019- 20 വര്‍ഷത്തെ ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തത്. ഷക്കീര്പടാളിയില് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സാദിഖ് അലി അധ്യക്ഷത വഹിച്ചു.നൗഷാദ് സി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.2020-21 വര്‍ഷത്തേക്കാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്.നിയാസ് റഹ്മാന്, ഷാജികാരന്തൂര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആഷിര്‍ അലി സി, സാദിഖ് അലി പി, റിയാസ് ഇ, സഹദ് പി, നൗഷാദ് സി, അജ്മല്‍ സി, ഫാസില്‍ പി റിയാസ് സി,സിദ്ധീഖ് സി, സംസാരിച്ചു.