Local

ആരാമ്പ്രം സ്‌കൂള്‍ എഫ്. പി. എല്‍ ആവേശമായി

ആരാമ്പ്രം; ആരാമ്പ്രം ഗവ: സ്‌കൂള്‍ ഫുട്‌ബോള്‍ പ്രീമിയം ലീഗിന് ആരാമ്പ്രം മിനി സ്റ്റേഡിയത്തില്‍ ആവേശകരമായ സമീപനം അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ മുഴുവന്‍ ഡി വിഷനുകളെയും പ്രതിനിധീകരിച്ച് വിവിധ ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുത്തു. ഭാവി താരങ്ങളെ കണ്ടെത്തി പ്രോല്‍സാഹനം നല്‍കാന്‍ ഉദ്ദേശിച്ചാണ് ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍, വൈസ് പ്രസിഡണ്ട് എ.കെ.ജാഫര്‍, കണ്‍വീനര്‍ പി.ജയപ്രകാശ്, സീനിയര്‍ അസിസ്റ്റന്റ് പി.കെ.സജീവന്‍, സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുല്‍ ശുക്കൂര്‍, എസ്.ആര്‍.ജി.കണ്‍വീനര്‍ കെ.ജി.ഷീജ, പി.ടി.എ. അംഗം അന്‍വര്‍ചക്കാലക്കല്‍, വാഴയില്‍ ലത്തീഫ് […]

Local

പരിസ്ഥിതിയെ കുറിച്ചു പഠിച്ചും നാട്ടുകാഴ്ചകള്‍ കണ്ടും വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി പഠനയാത്ര

മാവൂര്‍ :നാട്ടുവിശേഷങ്ങള്‍ കണ്ടറിയാനും പരിസ്ഥിതിയെ കുറിച്ച് പഠിക്കാനും വിദ്യാര്‍ഥികള്‍ നടത്തിയ പഠനയാത്ര വേറിട്ടനുഭവമായി മാറി. അരീക്കോട് വെസ്റ്റ് ജി എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നാണ് പരിസ്ഥിതി പഠനയാത്ര നടത്തിയത്.. ചെറുവാടിയിലെ പുഞ്ചകൃഷിപ്പാടത്ത് ഇറങ്ങി കൃഷിരീതികളും വിത്തിനങ്ങളും ട്രാക്ടറും നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളും കണ്ടു മനസ്സിലാക്കിയ വിദ്യാര്‍ത്ഥികള്‍ മാവൂര്‍ എളമരം കടവില്‍ ബോട്ട് സര്‍വീസും നടത്തി. തുടര്‍ന്ന് മാവൂരിലെ പക്ഷി സാങ്കേതമായ നീര്‍തടത്തില്‍ എത്തിയ കുട്ടികള്‍ തെങ്ങിലകടവ്. കണ്ണി പറമ്പ് പള്ളിയോള്‍ പക്ഷിസങ്കേതങ്ങള്‍ […]

Local

ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന വികസന മാര്‍ഗ്ഗരേഖയുണ്ടാവണം- ജില്ലാകലക്ടര്‍ സാംബശിവ റാവു

 ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന മാതൃകാപരമായ വികസന മാര്‍ഗ്ഗരേഖയാണ് ജില്ലയില്‍ ഉണ്ടാവേണ്ടതെന്ന് ജില്ലാകലക്ടര്‍ സാംബശിവ റാവു. കൂട്ടായ പ്രവര്‍ത്തനമുണ്ടാവണം. എല്ലാമേഖലകള്‍ക്കും ഒരുപോലെ ഊന്നല്‍ നല്‍കുന്നതാവണം സമഗ്ര ജില്ലാപ്ലാന്‍. ജില്ലാപഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഒരുമിച്ച് നിന്ന് വികസനത്തിനായി പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത്  പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. പതിമൂന്നാം പഞ്ചവത്സര പദ്ധതി, കരട് വാര്‍ഷിക പദ്ധതി രേഖ എന്നിവ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി […]

Kerala

ജസ്പ്രീത് സിംഗിന്റെ മരണം; വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുന്നു

മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ഉത്തര്‍ പ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥി ജസ്പ്രീത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുന്നു. കോളജ് പ്രിന്‍സിപ്പലിനെ കെഎസ്യു പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. എസ്.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. അതേസമയം സഹോദരന്റെ മരണത്തില്‍ കോളജ് അധികൃതര്‍ക്ക് പങ്കുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും സഹോദരി മനീഷ പ്രതികരിച്ചു. പ്രിന്‍സിപ്പലും എക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റും പക്ഷപാതം കാണിച്ചു. രണ്ടുതവണ കണ്ടോനേഷന്‍ അനുവദിക്കാമെന്ന് ചട്ടം ഉണ്ടായിട്ടും പ്രിന്‍സിപ്പല്‍ മറച്ചുവെച്ചു. ജസ്പ്രീത് സിംഗ് നാലാം സെമസ്റ്ററില്‍ മാത്രമാണ് കണ്ടോനേഷന് അപേക്ഷ […]

Local

അന്താരാഷ്ട്ര വനിതാ ദിനാഘോഷം- വിവിധ പരിപാടികള്‍ നടത്തി

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തി. ‘സധൈര്യം മുന്നോട്ട്’ എന്ന വിഷയത്തില്‍  സെമിനാറും വായ്പാ വിതരണവും സംഘടിപ്പിച്ചു.  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വനിതാവികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം അഡ്വ.കെ.പി.സുമതി അദ്ധ്യക്ഷ വഹിച്ചു. വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് രണ്ട് കോടിയിലധികം രൂപയുടെ വായ്പാ വിതരണം നടത്തി.   സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം ടി.വി. മാധവി അമ്മ വായ്പകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ […]

National

ഡല്‍ഹി കലാപം; ട്ടഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി വെളളിയാഴ്ച പരിഗണിക്കമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി വെളളിയാഴ്ച പരിഗണിക്കമെന്ന് സുപ്രീം കോടതി. ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബഞ്ച് അഭ്യര്‍ഥിച്ചു. ഒരു മാസത്തേക്ക് ഹര്‍ജികള്‍ നീട്ടിവച്ച നടപടി ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് മാറ്റിവച്ച ഹര്‍ജികളെല്ലാം വേഗത്തില്‍ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. ഹര്‍ജികള്‍ പരിഗണിക്കുന്നത് നീട്ടണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം […]

Local

പച്ചക്കറി കൃഷിയില്‍ നൂറു മേനി വിളവെടുപ്പ് നടത്തി

കുന്നമംഗലം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 23 ല്‍ വനിതകളുടെ കൂട്ടായ്മയില്‍ ഉണ്ടാക്കിയ പച്ചക്കറി കൃഷിയില്‍ നൂറു മേനി വിളവെടുപ്പ് നടത്തി. പൂനൂര്‍ പുഴയുടെ തീരത്ത് തൊഴിലുറപ്പ് തെഴിലാളികളും കുടുംബശ്രീ അംഗങ്ങളും ഉള്‍പ്പെട്ട പെണ്‍ കൂട്ടായ്മയില്‍ പയര്‍, പടവലങ്ങ, വഴുതിന, വെണ്ട, മധുര കിഴങ്ങ്, തുടങ്ങിയ പച്ചക്കറികള്‍ ആണ് കൃഷി ചെയ്തത്. വാര്‍ഡ് മെമ്പര്‍ എം ബാബുമോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എം മിനി, എം പുഷ്പ, pp നിഷിത, k കൗസു, kv ലളിത, e ഷൈലജ, എ […]

Kerala

കൊറോണ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി; ജനങ്ങളുടെ സഹകരണം അത്യാവശ്യം

കൂടുതൽ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കൊറോണ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ നിരീക്ഷണം തുടരുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമാണ് ആരോഗ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. കൊറോണയുടെ ഒന്നാം ഘട്ടം നിരീക്ഷണം പൂർത്തിയായി. രണ്ടാം ഘട്ടത്തിലെ നിരീക്ഷണ പദ്ധതി യോഗം ആസൂത്രണം ചെയ്തതായി മന്ത്രി പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന പ്രചാരണം ശക്തമാക്കും. ഒന്നാം ഘട്ടത്തിൽ രോഗത്തെ വിജയകരമായി പ്രതിരോധിക്കാനായത് ജനങ്ങളുടെ സഹകരണം കൊണ്ടാണ്. […]

National

ഇന്ത്യയിലെത്തിയ പതിനഞ്ച് ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍ക്ക് കൊറോണ

ഇന്ത്യയിലെത്തിയ പതിനഞ്ച് ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എയിംസില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്പില്‍ നിരീക്ഷണത്തിലാണുള്ളത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന് നിലയില്‍ ഡല്‍ഹിയില്‍ കൊറോണ ബാധിതരുടെ എണ്ണം ഇനിയും കൂടുമെന്നാണ് സൂചനകള്‍. രോഗബാധയുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനമുള്ള നടപടികള്‍ ആരോഗ്യവകുപ്പ് നേരത്തെ തന്നെ […]

Local

സാന്ത്വന സ്പര്‍ഷവുമായി കിടപ്പു രോഗികളുടെ സംഗമം

നരിക്കുനി പഞ്ചായത്തില്‍ കിടപ്പ് രോഗികളുടെ കുടുംബ സംഗമം നടന്നു. എംഎല്‍എ കാരാട്ട് റസാഖ മുഖ്യാതിഥിയായി. തന്റേതല്ലാത്ത കാരണത്താല്‍ രോഗം ബാധിച്ച് കിടപ്പിലാവുകയും പൊതു സമൂഹത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്ത കുടുംബങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്.പാട്ടു പാടിയും, കഥകള്‍ പറഞ്ഞും, പരിചയം പുതുക്കിയും, അനുഭവങ്ങള്‍ പങ്കുവെച്ചുമാണ് പരിപാടി ആഘോഷിച്ചത്.

error: Protected Content !!