News

കണ്ണൂരില്‍ തൊഴിലുറപ്പ് പണിക്കിടെ സ്‌ഫോടനം; സ്ത്രീക്ക് പരുക്കേറ്റു

കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ കണ്ണൂരില്‍ സ്ത്രീക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടു കൂടിയാണ് മുഴക്കുന്ന് പഞ്ചായത്തില്‍ മാമ്പുറത്ത് സ്‌ഫോടനമുണ്ടായത്. തൊഴിലുറപ്പ് പണിക്കിടെ നാടന്‍ ബോംബ് പൊട്ടുകയായിരുന്നു. അപകടത്തില്‍ ഓമന ദയാനന്ദനാണ് പരിക്കേറ്റത്. കാലുകള്‍ക്കും വലതുകൈയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ട മറ്റു സ്ത്രീകള്‍ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

News

വെള്ളന്നൂരില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിനും അമ്മക്കും ഹൈക്കോടതി ജാമ്യം റദ്ധാക്കി

വെള്ളന്നൂരില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും അമ്മക്കും ഹൈക്കോടതി ജാമ്യം റദ്ധാക്കി. ദുരൂഹ സാഹചര്യത്തില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് ഭര്‍ത്താവ് കൊല്ലാറമ്പത്ത് വീട്ടില്‍ രഗിലേഷിനെയും അമ്മയെയും കുന്ദമംഗലം കോടതി റിമാന്റ് ചെയ്തത്. 304 ബി, 498 എ, 306 എന്നീ മൂന്നു വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരുന്നത്. എന്നാല്‍ പിന്നീട് കീഴ്‌കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തിസുള്ള കേസുകളില്‍ ജാമ്യം നല്‍കാറില്ല. […]

National

രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 31 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണാബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണാബാധിതരുടെ എണ്ണം മുപ്പത്തിയൊന്നായി. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്. രോഗവ്യാപനം പ്രതിരോധിക്കുന്നതിന് കൂടുതല്‍ മാര്‍ഗങ്ങള്‍ അവലംബിക്കുകയും ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്താകമാനം ഇതുവ 97000 ത്തിലേറെ പേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. മൂവായിരത്തിലധികം പേര്‍ മരണത്തിന് കീഴടങ്ങി.

News

മലേഷ്യയില്‍ പീഡനത്തിനിരയായ ഹരിദാസിന് സഹായവുമായി മമ്മൂട്ടി ഡയറക്ടറായ ആയുര്‍വേദ കേന്ദ്രം

മലേഷ്യയിൽ തൊഴിലുടമയുടെ പീഡനത്തിൽ ദേഹമാകെ പൊള്ളലേറ്റ ഹരിപ്പാട് സ്വദേശി എസ്.ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാമെന്നു നടൻ മമ്മൂട്ടി. മമ്മൂ‍ട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ കേന്ദ്രത്തിലായിരിക്കും ചികിത്സ. പൊള്ളൽ സംബന്ധിച്ച എല്ലാ ചികിത്സയും യാത്രച്ചെലവും മറ്റും സ്ഥാപനം നൽകുമെന്നു ഡയറക്ടർ ഡോ. കെ.ജ്യോതിഷ് കുമാർ പറഞ്ഞു. പൊള്ളൽ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളുടെയും ചികിത്സ ഹരിദാസിനു പൂർണമായും സൗജന്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഹരിദാസ് നേരിട്ട ക്രൂരതയുടെ വാർത്ത മലയാള മനോരമയിൽ കണ്ടാണു മമ്മൂട്ടിയും ഡോ. ജ്യോതിഷ് കുമാറും ചർച്ച ചെയ്തു ഹരിദാസിനെ സഹായിക്കാൻ […]

Kerala

ക്രൂരമാവുന്നു കേരളം; കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നു. അടുത്തിടെയാണ് കേരളത്തിനെ മുഴുവനായും ദുഖത്തിലാഴത്തിയ വാര്‍ത്തയായിരുന്നു കണ്ണൂരില്‍ കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി അമ്മ മകനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കേരള ജനതയുടെ മനസ്സില്‍ നിന്ന് ആ പിഞ്ചുകുഞ്ഞിന്റെ മുഖം മായുന്നതിന് മുന്‍പ് തന്നെ അടുത്ത വാര്‍ത്തയും വന്നു. കൊല്ലത്ത് ദേവനന്ദ എന്ന കൊച്ചുപെണ്‍കുട്ടി പുഴയില്‍ വീണ് മരിച്ചു. വിഷയത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കളുടെ ആരോപണത്തില്‍ അന്വേഷണം തുടരുകയാണ്. കേരളത്തില്‍ ഇത്തരത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് വളരെ ആശങ്ക ഉളവാക്കുന്നതാണ്. ഇന്ന് രാവിലെ കൊല്ലത്ത് […]

National

ഡല്‍ഹി കലാപം; ഹര്‍ജികള്‍ മാര്‍ച്ച് 12 ന് പരിഗണക്കുമെന്ന് ഹൈക്കോടതി

ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഹരജികള്‍ മാര്‍ച്ച് 12 ന് പരിഗണിക്കുമെന്ന് ഹൈക്കോടതി. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന് ദല്‍ഹി ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.പ്രകോപനപരമായ പ്രസംഗങ്ങള്‍ സംബന്ധിച്ച ഹരജിയും അന്ന് തന്നെ പരിഗണിക്കും. ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ പരിഗണിക്കുന്നതിന് തിങ്കളാഴ്ചവരെ സമയം വേണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു.

Local

കോവിഡ് – ജില്ലയില്‍ 35 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് 19(കൊറോണ) പ്രതിരോധവുമായി ബന്ധപ്പെട്ട് പുതുതായി ആറു പേര്‍ ഉള്‍പ്പെടെ 35 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.ഇതില്‍ ഒരാള്‍ ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും മൂന്ന് പേര്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ആകെ 410 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചതില്‍ ഇന്നലെ ലഭിച്ച ഒരു ഫലം നെഗറ്റീവാണ്. പുതുതായി ഒരാളുടെ സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇനി നാല് പേരുടെ […]

News

കൊല്ലത്ത് ഒന്‍പതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍

കൊല്ലം: അനിയത്തിക്കു ബിസ്‌കറ്റ് വാങ്ങാന്‍ രാവിലെ കടയില്‍ പോയ ഒന്‍പതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്എന്‍യുപി സ്‌കൂളിലെ 4-ാം ക്ലാസ് വിദ്യാര്‍ഥിനിയെയാണു തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇതേ സ്‌കൂളില്‍ പഠിക്കുന്ന അനിയത്തിക്കു ബിസ്‌കറ്റ് വാങ്ങാനാണു രാവിലെ 9 മണിയോടെ കുട്ടി വീടിനടുത്തുള്ള കടയിലേക്കു പോയത്.പിന്നാലെ നടന്നെത്തിയ സ്ത്രീ കയ്യില്‍ പിടിക്കുകയും ‘എന്റെ കൂടെ വാ മോളെ, നമുക്കു പോകാം’ എന്നു […]

News

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മുസ്ലിം ലീഗ്

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകള്‍ വൈകിട്ട് ആറിന് ശേഷം സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ടെന്ന് മുസ്ലിം ലീഗ്. ബംഗളുരുവില്‍ ചേര്‍ന്ന ദേശീയ കമ്മിറ്റിയുടേതാണ് തീരുമാനം. വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദാണ് തീരുമാനം അറിയിച്ചത്. വനിതപ്രവര്‍ത്തകര്‍ നിര്‍ദ്ദേശം പാലിക്കണമെന്നും നൂര്‍ബിന പറഞ്ഞു. നേരത്തേ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സമരങ്ങളില്‍ സ്ത്രീകള്‍ തെരുവില്‍ ഇറങ്ങരുതെന്ന് സമസ്ത ഫത്വ ഇറക്കുകയും ് ഇ കെ വിഭാഗം താക്കീത് നല്‍കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പരിധി വിടരുതെന്നാണ് […]

News

എസ്.സി.ഇ.ആർ.ടിയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

പൊതുവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ് സി ഇ  ആർ ടി) രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ശക്തമായ പിന്തുണ നൽകുന്ന സ്ഥാപനമാണ് എസ്.സി.ഇ.ആർ.ടിയെന്നും വിഷയങ്ങളുടെ ശാസ്ത്രീയ വശങ്ങൾ കണ്ടു പിടിക്കാനും അത് എല്ലാവരിലുമെത്തിക്കാനും നടത്തുന്ന പ്രവർത്തനം അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു. എല്ലാവരെയും ഉൾക്കൊണ്ടുള്ള ജനകീയ […]

error: Protected Content !!