പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ അധ്യാപകർ/ പ്രൈമറി വിഭാഗം പ്രധാനാധ്യാപകർ/ പ്രൈമറി അധ്യാപകർ എന്നിവരിൽ നിന്ന് 2020-21 അധ്യയന വർഷത്തേക്ക് റവന്യൂ ജില്ലാതലത്തിലെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഓൺലൈനായി 21 വൈകിട്ട് അഞ്ചു വരെ സമർപ്പിക്കാം.  വിശദാംശങ്ങൾക്ക്: www.transferandpostings.in.

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കൽ പുനരാരംഭിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന നടപടി പുനരാരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.മാർച്ച് എട്ടു മുതൽ പൊതുജനങ്ങൾക്ക് കമ്മീഷന്റെ www.lsgelection.kerala.gov.in  വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. മാർച്ച് 16 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകളുടേയും ആക്ഷേപങ്ങളുടേയും ഹിയറിങ് മാർച്ച് 23ന് പൂർത്തിയാകും. മുമ്പ് അപേക്ഷ സമർപ്പിച്ചിട്ട് ഹിയറിങിന് പങ്കെടുക്കാത്തവർ ഈ കാലയളവിൽ ഹിയറിങിന് ഹാജരാകണം. തീയതി സംബന്ധിച്ച അറിയിപ്പ് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. മാർച്ച്  25ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.

മത്സ്യബന്ധനയാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ്: സംയുക്ത പരിശോധന ഏപ്രിൽ 19ലേക്ക് മാറ്റി

പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് നൽകുന്നതിനായി ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകളിലെയും മത്സ്യഫെഡിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 15ന് നടത്താനിരുന്ന സംയുക്ത പരിശോധന ഏപ്രിൽ 19ലേക്ക് മാറ്റി വച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഈ മാസം 25 വൈകിട്ട് അഞ്ചു വരെയായിരിക്കും. 12 വർഷം വരെ കാലപ്പഴക്കമുള്ള എഞ്ചിനുകൾ പരിശോധനയ്ക്ക് വിധേയമാക്കും. ആദ്യഘട്ട പെർമിറ്റ് അനുവദിക്കുന്നത് 10 വർഷം വരെ പഴക്കമുള്ള എഞ്ചിനുകൾക്കായിരിക്കും എന്നും മണ്ണെണ്ണയുടെ ലഭ്യതയ്ക്കനുസരിച്ച് 12 വർഷം വരെ പഴക്കമുള്ള എഞ്ചിനുകൾക്ക് പെർമിറ്റ് അനുവദിക്കുന്ന […]

സ്ത്രീകൾക്കും കുട്ടികൾക്കും തണലായി വൺഡേ ഹോം

തലസ്ഥാന നഗരിയിൽ അടിയന്തിര ആവശ്യങ്ങൾക്കായി  എത്തുന്ന സ്ത്രീകൾക്ക് ഇനി താമസിക്കാൻ സുരക്ഷിതമായ സ്ഥലമില്ലെന്ന ആശങ്ക വേണ്ട. സ്ത്രീകൾക്കായി നഗരകേന്ദ്രമായ തമ്പാനൂർ ബസ് ടെർമിനലിന്റെ എട്ടാം നിലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന വൺ ഡേ ഹോം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. പരീക്ഷ, ചികിത്സ പോലുള്ള അത്യാവശ്യ ഘട്ടങ്ങളിൽ നഗരത്തിലെത്തുന്ന സത്രീകൾക്ക് സുരക്ഷിതമായി തങ്ങാൻ ലക്ഷ്യമിട്ടാണ് വൺ ഡേ ഹോമിന് തുടക്കം കുറിച്ചതെന്നും ഇത് ക്രമേണ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. […]

പക്ഷിപ്പനി: റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചു

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചു. മൃഗസംരക്ഷണം, റവന്യു, ആരോഗ്യം, വനം, ആഭ്യന്തരം, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികൾ അടങ്ങുന്നതാണ് ടീം. രോഗ നിയന്ത്രണത്തിന് ദേശീയ മാർഗ്ഗനിർദ്ദേശങ്ങനുസരിച്ചുള്ള തുടർ നടപടികളാണ് സംഘം സ്വീകരിക്കുകയെന്ന്  വനം – മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട്ടെ വേങ്ങരി, കൊടിയത്തൂർ എന്നിവിടങ്ങളിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തുപക്ഷികൾ, മുട്ടകൾ എന്നിവ നശിപ്പിക്കാൻ കളക്ടറുടെ നേതൃത്വത്തിലുള്ള റാപ്പിഡ് […]

എസ്.എസ്.എൽ.സി പരീക്ഷകൾ 10ന് ആരംഭിക്കും

* പരീക്ഷയ്ക്ക് 422450 വിദ്യാർഥികൾ* മൂല്യനിർണ്ണയം ഏപ്രിൽ രണ്ട് മുതൽ ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒൻപത് കേന്ദ്രങ്ങളിലുമായി 422450 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. 216067 ആൺകുട്ടികളും 206383 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുക.സർക്കാർ സ്‌കൂളുകളിൽ 138457 കുട്ടികളും എയിഡഡ് സ്‌കൂളുകളിൽ 253539 കുട്ടികളും അൺഎയിഡഡ് സ്‌കൂളുകളിൽ 30454 കുട്ടികളും പരീക്ഷയെഴുതും.ഗൾഫ് മേഖലയിൽ 597 […]

സ്ത്രീ സുരക്ഷയിൽ രണ്ടാം സ്ഥാനത്ത് നിന്ന് രാജ്യത്ത് ഒന്നാമതെത്തുക ലക്ഷ്യം: മുഖ്യമന്ത്രി

സ്ത്രീ സുരക്ഷയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മിക്ക സാമൂഹ്യ സൂചികകളിലും കേരളം ഒന്നാമതാണ്. ഇത് അഭിമാനം പകരുന്ന നേട്ടമാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട് അനുസരിച്ച് സ്ത്രീ സുരക്ഷയിൽ ഇപ്പോൾ സംസ്ഥാനം രാജ്യത്ത് രണ്ടാമതാണ്. ഒന്നാം സ്ഥാനത്തെത്തുകയെന്നത് അടിയന്തര കടമയായി ഏറ്റെടുക്കും. സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിലും സ്ത്രീ സുരക്ഷയിലും സമൂഹത്തിന് വലിയ പങ്കുണ്ട്. […]

മാരായമുട്ടം സ്‌കൂളിന് അന്താരാഷ്ട്രനിലവാരത്തിൽ ബഹുനിലമന്ദിരം

പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾ കൂടുന്നത് വിദ്യാഭ്യാസരംഗത്തെ മാറ്റത്തിന്റെ തെളിവ് -മുഖ്യമന്ത്രിപൊതുവിദ്യാലയങ്ങളിൽനിന്ന് കുട്ടികൾ കൊഴിഞ്ഞുപോകുകയല്ല, കൂടുതലായി എത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനമാകെ പൊതുവിദ്യാലയങ്ങൾ വലിയതോതിൽ മാറുന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. മാരായമുട്ടം ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നിർമിച്ച അന്തർദേശീയ നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വിദ്യാലങ്ങളിലുണ്ടാകുന്ന മാറ്റം വിദ്യാർഥികളും രക്ഷിതാക്കളുമുൾപ്പെടെ നാടിനാകെ ബോധ്യമായി. അക്കാദമിക മാസ്റ്റർ പ്ലാൻ അധിഷ്ഠിതമായാണ് വിദ്യാലയങ്ങളിൽ ഗുണപരമായ […]

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ മുൻ മെമ്പർ മാരെ ആദരിച്ചു

പന്തീർപാടം: കുന്നമംഗലം ഗ്രാമ പഞ്ചായത്ത്‌ വാർഡ് 23 ലെ മുൻ മെമ്പർ മാരെ ആദരിച്ചു. കുടിവെള്ളം കിട്ടാനില്ലാത്ത കാരാകുന്നുമ്മേൽ പ്രദേശത്ത്കുടിവെള്ള പദ്ധതി കൊണ്ടുവരാൻ നേത്രത്വം നൽകിയ മുൻ മെമ്പർഒ.ഹുസൈൻ ഇതേ വാർഡിൽ നിരവധി നേട്ടങ്ങൾക്ക് നേതൃത്വം നൽകിയ മെമ്പറും മുൻഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ഖാലിദ് കിളിമുണ്ട, മുൻ വൈസ് പ്രസിഡണ്ട്എ.പി സഫിയ, മുൻമെമ്പർപികൗലത്ത്എന്നിവരെയാണ് പ്രദേശത്തുകാർ ആദരിച്ചത്.വാർഡ് മെമ്പർ എം ബാബുമോൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. പി. എൻ ശശിധരൻ അധ്യക്ഷത വഹിച്ചു. കെ.കെഷമീൽ, ഒ.എം റഷീദ്, കെ.കെ […]

മടവൂർ ഗ്രാമപഞ്ചായത്തിലെ എസ്ടി വിഭാഗങ്ങൾക്കുള്ള പഠന മേശയും, ചെയറും വിതരണം ചെയ്തു.

മടവൂർ: മടവൂർ ഗ്രാമപഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയുടെ ഭാഗമായി എസ് ടി വിദ്യാർത്ഥികൾക്കുള്ള പഠനമേശയും ചെയറും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന ടീച്ചർആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു മോഹൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി. റിയാസ് ഖാൻ ,വാർഡ് മെമ്പർമാരായ ശ്യാമള മലയിൽ, എ.പി.നസ് തർ, എച്ച്.എം.മോഹൻദാസ് മാസ്റ്റർ, ഊരുമൂപ്പൻ അനിൽകുമാർഎസ്ടി കോർഡിനേറ്റർ എന്നിവർ സംസാരിച്ചു.

error: Protected Content !!