Local

കോവിഡ് 19: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. അതിനാല്‍ തന്നെ ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരില്‍ രോഗലക്ഷണമുള്ളവരെ ഐസൊലേഷന്‍ സൗകര്യമുള്ള ആശുപത്രികളിലും രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലും നിരീക്ഷണത്തിലാക്കുന്നു. രോഗലക്ഷണങ്ങളിലെങ്കിലും ഈ കാലയളവിനുള്ളില്‍ രോഗം വരാനും രോഗപകര്‍ച്ച ഉണ്ടാകാനും സാധ്യത കൂടുതലായതുകൊണ്ടാണ് ഇവരെ വീട്ടിലെ നിരീക്ഷണത്തിലാക്കുന്നത്. […]

Local

പക്ഷിപ്പനി: പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ പങ്കാളികളാകണമെന്ന് ജില്ലാ കലക്ടർ

പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ പങ്കാളികളാവുകയും സഹകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു.  വേങ്ങേരി പ്രദേശത്തെ ഒരു കൂട്ടമാളുകൾ ദ്രുതകർമ്മ സേനയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയത് സംബന്ധിച്ച് കലക്ടറേറ്റിൽ ചേർന്ന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പക്ഷികൾക്ക് രോഗമില്ലെന്നു പറഞ്ഞാണ് പ്രദേശവാസികൾ ദ്രുത കർമ്മ സേനയെ തടഞ്ഞത്.  ഇന്നു (മാർച്ച് 11) മുതൽ വാർഡ് കൗൺസിലറും ഹെൽത്ത് ഇൻസ്പെക്ടറും ഒരു പോലീസ് ഓഫീസറും ഓരോ ഗ്രൂപ്പിനൊപ്പവുമുണ്ടാകും.  പ്രതിരോധ  പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഇത്തരം നടപടിക്രമങ്ങൾ പാലിക്കാൻ […]

News

കോവിഡ്- ജില്ലയില്‍ 147 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 61 പേര്‍ ഉള്‍പ്പെടെ ആകെ 147 പേര്‍ നിരീക്ഷണത്തില്‍ ഉണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ 15 പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജില്‍ ഏഴു പേരും ബീച്ച് ആശുപത്രിയില്‍ എട്ട് പേരുമാണ് നിരീക്ഷണത്തിലുള്ളത്.പത്ത് പേരുടെ സ്രവ സാംപിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ഇന്നലെ( മാര്‍ച്ച് 10) ഒന്നും ലഭ്യമായിട്ടില്ല. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലൂടെ രണ്ട് […]

News

കൊറോണ; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയത കേസുകള്‍ എട്ടായി

സാമൂഹിക മാധ്യമങ്ങളിലൂടെ കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എട്ടായി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും തൃശൂര്‍ സിറ്റിയിലെ കുന്നംകുളം, കണ്ണൂരിലെ പരിയാരം, ആലപ്പുഴയിലെ ഹരിപ്പാട്, ഇടുക്കിയിലെ കാളിയാര്‍, കോഴിക്കോട് റൂറലിലെ കാക്കൂര്‍, വയനാട്ടിലെ വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രവീഷ് ലാല്‍, മുഹമ്മദ് […]

Local

ബാലസദയം ലോഗോ പ്രകാശനം ചെയ്തു

കുന്ദമംഗലം: കുട്ടികളുടെ സമഗ്ര നൈപുണ്യ സര്‍ഗ്ഗാത്മക വികസനത്തിനുള്ള വേദിയായ ബാലസദയം ചാരിറ്റബിള്‍ ട്രസ്റ്റ് ലോഗോ പ്രകാശനം ചെയ്തു. ഐഐഎം ഗേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ പ്രകാശനം നിര്‍വ്വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ.രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.മുരളി മാസ്റ്റര്‍ ബി, സര്‍വ്വദമനന്‍ കുന്ദമംഗലം, പി.തങ്കമണി,സീനാഭായ് ടീച്ചര്‍, എം.സുജനകുമാരി ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Local

ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു

ചാത്തമംഗലം; പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പിടിഎ റഹിം എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ച് കിഫ്ബി ഏറ്റെടുത്ത അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ചാത്തമംഗലം ആര്‍.ഇ.സി. ജി.വി.എച്ച്.എസ്.എസ്. ന്റെ ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ മംഗള ഭായിയില്‍ നിന്ന് പി ടി എ റഹീം എം.എല്‍.എ ബ്രോഷര്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് പ്രജീഷ് കുമാര്‍, എസ്.എം.സി. ചെയര്‍മാന്‍ രാഘവന്‍, വാര്‍ഡ് മെമ്പര്‍ ബിജു, കെ.അപ്പുട്ടി എന്നിവര്‍ സംബന്ധിച്ചു.

Local

കുന്നമംഗലം ഗ്രാമ പഞ്ചായത്ത്; ഭരണസമിതി യോഗത്തില്‍ നിന്നും എല്‍ഡിഎഫ്് അംഗങ്ങള്‍ ഇറങ്ങി പോയി

കുന്നമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്നും എല്‍ഡിഎഫ്് അംഗങ്ങള്‍ ഇറങ്ങി പോയി. പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെ പദ്ധതികള്‍ പലതും പാതിവഴിയില്‍ കിടക്കുന്നതില്‍ പ്രതിഷേധിച്ചും കേരളോത്സവം വരവ് ചെലവ് കണക്ക് ഇതുവരെ അവതരിപ്പിക്കാത്തതിലും, ISO പഞ്ചായത്ത് എന്നത് ഇതുവരെ നടപ്പിലാക്കാത്തതിലും, കഴിഞ്ഞ വര്‍ഷം കനത്ത വരള്‍ച്ചയെത്തിയിട്ടും അങ്കണവാടികളിലെ കുടിവെള്ള പ്രശ്‌നമുള്‍പ്പടെ പരിഹരിക്കാത്തതിലും പ്രതിഷേധിച്ചാണ് ഇറങ്ങി പോയത്. തുടര്‍ന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് മാര്‍ച്ച് 17 ന് പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും […]

News

ഇറ്റലിയില്‍ നിന്ന് 42 പേര്‍ നെടുമ്പാശ്ശേരിയിലെത്തി; നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു

ഇറ്റലിയില്‍ നിന്ന് 42 മലയാളികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇറ്റലിയില്‍ നിന്ന് എത്തുന്നവരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആകുന്നതു വരെ ഐസൊലേഷനില്‍ വെയ്ക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം ഇറ്റലിയില്‍ നിന്നും കഴിഞ്ഞ ദിവസമെത്തിയ 3 വയസുകാരനും മാതാപിതാക്കള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കി. ഇവര്‍ സഞ്ചരിച്ച എമിറേറ്റ്സ് 530 വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും വീടുകളില്‍ ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ […]

Kerala Trending

പരിഭ്രാന്തി വേണ്ട, പരിഷ്‌കൃത സമൂഹം പാലിക്കേണ്ട ജാഗ്രത മതി: മുഖ്യമന്ത്രി

കോവിഡ് 19 സംബന്ധിച്ച് പരിഭ്രാന്തി വേണ്ടെന്നും പരിഷ്‌കൃത സമൂഹം കാണിക്കേണ്ട ജാഗ്രത പാലിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസ് മുഖേന സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗത്തെ നേരിടാൻ ആവശ്യമായ മരുന്നുകൾ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കെ. എസ്. ഡി. പിയുടെ സഹായത്തോടെ സാനിറ്റൈസർ തയ്യാറാക്കി ആവശ്യത്തിന് എത്തിക്കാനാവും. പൊതുസ്ഥലങ്ങളിലെല്ലാം സാനിറ്റൈസർ വയ്ക്കണം. ഓഫീസുകളിലും സാനിറ്റൈസറുകൾ ഉപയോഗിക്കണം. ഉപയോഗിച്ച മാസ്‌ക്കുകൾ നശിപ്പിക്കാൻ ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കണം. വാർഡുകൾ തോറും ഹരിത സേന പോലെയുള്ള […]

Local

വരട്ട്യാക്കില്‍ ഫൈബര്‍ ഫാക്ടറിക്ക് തീപിടുത്തം;ആളപായമില്ല

കുന്നമംഗലം വരട്ട്യാക്കില്‍ ഗ്ലോബല്‍ ഫൈബര്‍ ഫാക്ടറിക്ക് തീപിടിച്ച് ഫൈബര്‍ മുഴുവന്‍ കത്തിനശിച്ചു. .ചേളന്നൂര്‍ കുമാരസ്വാമി ശ്രീശൈലം സോമസുന്ദരന്റെ ഉടമസ്ഥതയിലുള്ള ചകിരി ഫൈബര്‍ ഫാക്ടറിക്കാണ് തീപിടിച്ചത്. നരിക്കുനി, വെള്ളിമാടുകുന്ന് ,മുക്കം ,ബീച്ച് ്‌സ്റ്റേഷനുകളില്‍ നിന്നും 20 ഓളം ഫയര്‍ യൂണിറ്റുകളെത്തി ഒരു മണിക്കൂറോളം പ്രയത്‌നിച്ചതിന് ശേഷമാണ് തീയണക്കാനായത്. അപകടത്തില്‍ ആള്‍ അപായമില്ല .ഉപകരണങ്ങള്‍ക്ക് നാശമില്ലെങ്കിലും, ഫൈബര്‍ മുഴുവന്‍ കത്തിനശിച്ചിട്ടുണ്ട്. . തീപിടുത്തത്തിന് കാരണം അറിവായിട്ടില്ല.

error: Protected Content !!