കുന്ദമംഗലം: കുട്ടികളുടെ സമഗ്ര നൈപുണ്യ സര്‍ഗ്ഗാത്മക വികസനത്തിനുള്ള വേദിയായ ബാലസദയം ചാരിറ്റബിള്‍ ട്രസ്റ്റ് ലോഗോ പ്രകാശനം ചെയ്തു. ഐഐഎം ഗേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ പ്രകാശനം നിര്‍വ്വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ.രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.മുരളി മാസ്റ്റര്‍ ബി, സര്‍വ്വദമനന്‍ കുന്ദമംഗലം, പി.തങ്കമണി,സീനാഭായ് ടീച്ചര്‍, എം.സുജനകുമാരി ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബാലസദയം ലോഗോ പ്രകാശനം ചെയ്തു

