പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ പങ്കാളികളാവുകയും സഹകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു. വേങ്ങേരി പ്രദേശത്തെ ഒരു കൂട്ടമാളുകൾ ദ്രുതകർമ്മ സേനയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയത് സംബന്ധിച്ച് കലക്ടറേറ്റിൽ ചേർന്ന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പക്ഷികൾക്ക് രോഗമില്ലെന്നു പറഞ്ഞാണ് പ്രദേശവാസികൾ ദ്രുത കർമ്മ സേനയെ തടഞ്ഞത്. ഇന്നു (മാർച്ച് 11) മുതൽ വാർഡ് കൗൺസിലറും ഹെൽത്ത് ഇൻസ്പെക്ടറും ഒരു പോലീസ് ഓഫീസറും ഓരോ ഗ്രൂപ്പിനൊപ്പവുമുണ്ടാകും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഇത്തരം നടപടിക്രമങ്ങൾ പാലിക്കാൻ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒരുപോലെ ബാധ്യസ്ഥരാണെന്ന് കലക്ടർ പറഞ്ഞു.
രോഗബാധിത പ്രദേശത്തു നിന്നും മാറ്റിയ പക്ഷികളെ ഇന്ന് (മാർച്ച് 11) പോലീസ് അകമ്പടിയോടെ ദ്രുതകർമ്മസേന അവിടെയെത്തി ഏറ്റെടുത്ത് നശിപ്പിക്കും. ഇത്തരത്തിൽ പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവർ സാമൂഹ്യവിരുദ്ധ പ്രവർത്തനമാണ് ചെയ്യുന്നതെന്ന് കലക്ടർ പറഞ്ഞു. ഇത് രോഗവ്യാപന സാധ്യത പതിന്മടങ്ങ് വർധിപ്പിക്കും.
ഇന്നലെ (മാർച്ച് 10) 1266 പക്ഷികളെയും 859 മുട്ടകളും 102.66 കി.ഗ്രാം തീറ്റയും നശിപ്പിച്ചു. 169 വീടുകളിലാണ് ദ്രുതകർമ്മ സേന സന്ദർശനം നടത്തിയ

